Wednesday, 28 December 2016

നവംബര്‍ എട്ടിനു ശേഷം കാര്‍ വാങ്ങിയവരെക്കുറിച്ച് അന്വേഷണം

ഉണ്ണി കൊടുങ്ങല്ലൂര്‍

നവംബര്‍ എട്ടിനു ശേഷം കാര്‍ വാങ്ങിയവരെക്കുറിച്ച് അന്വേഷണം


നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്നുള്ള പ്രത്യേക സാഹചര്യത്തില്‍ കള്ളപ്പണം വെളുപ്പിക്കുന്നതിനായി കാറുകള്‍ വാങ്ങിക്കൂട്ടിയതായുള്ള സംശയത്തെ തുടര്‍ന്നാണ് നടപടി.
Published: Dec 27, 2016, 07:06 PM IST

ന്യൂഡല്‍ഹി: നവംബര്‍ എട്ടിനു ശേഷം നടന്ന കാര്‍ വില്‍പന സംബന്ധിച്ച് വിശദമായ പരിശോധന നടത്താന്‍ ആദായനികുതി വകുപ്പ്. നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്നുള്ള പ്രത്യേക സാഹചര്യത്തില്‍ കള്ളപ്പണം വെളുപ്പിക്കുന്നതിനായി കാറുകള്‍ വാങ്ങിക്കൂട്ടിയതായുള്ള സംശയത്തെ തുടര്‍ന്നാണ് നടപടി.
നോട്ടു നിരോധനം നിലവില്‍ വന്ന നവംബര്‍ 8ന് ശേഷം വാഹനങ്ങള്‍ വാങ്ങിയവരെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് രാജ്യത്തെമ്പാടുമുള്ള കാര്‍ ഡീലര്‍മാര്‍ക്ക് ആദായ നികുതി വകുപ്പ് നോട്ടീസ് നല്‍കിയതായാണ് റിപ്പോര്‍ട്ട്. ഇങ്ങനെ കാറ് വാങ്ങിയവര്‍ക്ക് നികുതി നോട്ടീസ് നല്‍കാനും ആലോചനയുണ്ടെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ജനുവരി ഒന്നിനും 15നും ഇടയില്‍ നോട്ടീസ് നല്‍കുമെന്നാണ് സൂചന.
കാര്‍ ഡീലര്‍മാരുടെ അക്കൗണ്ട് വിവരങ്ങളും പരിശോധിക്കും. നവംബര്‍ എട്ടിനു ശേഷം, നിരോധിക്കപ്പെട്ട നോട്ടുകള്‍ ഉപയോഗിച്ച് പഴയ തീയതിയില്‍ വില്‍പന നടന്നിട്ടുണ്ടോ എന്നാണ് അന്വേഷിക്കുക. നവംബര്‍ മാസത്തില്‍ കാര്‍ വില്‍പനയില്‍ വലിയ വര്‍ധന ഉണ്ടായിട്ടുള്ളതായി ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് ഇത്തരമൊരു നടപടി.

No comments :

Post a Comment