ഉണ്ണി കൊടുങ്ങല്ലൂര്‍

എൻഎസ്ജി: ഇന്ത്യയ്ക്ക് അംഗത്വം ലഭിച്ചേക്കും; കരട് രേഖ തയാറായതായി റിപ്പോർട്ട്
വാഷിങ്ടൻ∙ ആണവദാതാക്കളുടെ സംഘത്തിൽ (എൻഎസ്ജി) ഇന്ത്യയെ പ്രവേശിപ്പിക്കുന്നതിനുള്ള കരട് രേഖ തയാറാക്കിയതായി റിപ്പോർട്ട്. യുഎസിലെ ആംസ് കണ്‍ട്രോൾ ഓർഗനൈസേഷ(എസിഎ)നെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ആണവ നിർവ്യാപന കരാറിൽ (എൻപിടി) ഒപ്പിടാത്ത രാജ്യങ്ങളെ എൻഎസ്ജിയിൽ അംഗമാക്കുന്നതിനായി എൻഎസ്ജി മുൻ ചെയർമാൻ റഫേൽ മാരിനോ ഗ്രോസി ഒരു പ്രമാണം തയാറാക്കിയിരുന്നു. ഇത് ഇന്ത്യയ്ക്കും പാക്കിസ്ഥാനും സഹായകമാകുന്നതാണെന്നാണ് സൂചന. അതേസമയം, ഇന്ത്യയ്ക്ക് അംഗത്വം ലഭിച്ചാൽ പാക്കിസ്ഥാൻ പുറത്താകുമെന്നും റിപ്പോർട്ടുണ്ട്.
എൻഎസ്ജിയിലെ അംഗരാജ്യങ്ങളുമായി ഇന്ത്യയ്ക്കുള്ള ബന്ധം പ്രവേശനം സുഗമമാക്കുമെന്നാണ് പ്രതീക്ഷ. കുറച്ചു നാളുകളായി എൻഎസ്ജി അംഗത്വത്തിനായി ഇന്ത്യ ശ്രമിച്ചു വരികയാണ്. എന്നാൽ ചൈന അടക്കമുള്ള രാജ്യങ്ങളുടെ എതിർപ്പും എൻപിടിയിൽ ഒപ്പിടാത്തതും ഇന്ത്യയ്ക്ക് തിരിച്ചടിയായി. എൻഎസ്ജി അംഗത്വത്തിനു പാക്കിസ്ഥാനും ശ്രമിക്കുന്നുണ്ട്. സോളിൽ ജൂണിൽ നടന്ന എൻഎസ്ജി അംഗരാജ്യങ്ങളുടെ യോഗത്തിൽ ഇന്ത്യയ്ക്ക് അംഗത്വം നൽകുന്നതിനെ യുഎസ് പിന്തുണച്ചിരുന്നു. എന്നാൽ ചൈന എതിർത്തു.

© Copyright 2016 Manoramaonline. All rights reserved.
No comments :
Post a Comment