ഉണ്ണി കൊടുങ്ങല്ലൂര്‍

അരുൺ ജയ്റ്റ്ലി (ഫയൽ ചിത്രം)
ഡിജിറ്റൽ ഇടപാടുകൾ സമാന്തര സംവിധാനം; നോട്ട് കൈമാറ്റങ്ങൾക്കു പകരമല്ല: അരുൺ ജയ്റ്റ്ലി
ന്യൂഡല്‍ഹി∙ ഡിജിറ്റല്‍ ഇടപാടുകള്‍ സമാന്തര സംവിധാനമാണെന്നും അവ നോട്ട് കൈമാറ്റങ്ങള്‍ക്കു പകരമല്ലെന്നും കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി. ക്യാഷ് രഹിത സമ്പദ്‌വ്യവസ്ഥ എന്നത് ക്യാഷ് കൈമാറ്റങ്ങള്‍ കുറഞ്ഞ സമ്പദ്‌വ്യവസ്ഥയാണ്. ഒരു സമ്പദ്‌വ്യവസ്ഥയ്ക്കും പൂര്‍ണ്ണമായും ക്യാഷ് രഹിതമായിരിക്കാന്‍ സാധിക്കില്ലെന്നും കേന്ദ്ര ധനവകുപ്പുമായി ബന്ധപ്പെട്ട പാര്‍ലമെന്‍ററി ഉപദേശക സമിതിയുടെ അഞ്ചാമതു യോഗത്തില്‍ അധ്യക്ഷത വഹിക്കവേ അദ്ദേഹം പറഞ്ഞു.
ക്യാഷ് സമ്പദ്‌വ്യവസ്ഥയ്ക്ക് അതിന്‍റേതായ സാമൂഹിക സാമ്പത്തിക ചെലവുകളും പരിണിതികളും ഉള്ളതിനാലാണു സർക്കാർ ഡിജിറ്റല്‍വൽകരണം പ്രോത്സാഹിപ്പിക്കുന്നത്. ഡിജിറ്റല്‍ രീതിയിലേക്കു മാറുന്നതിനു ജനങ്ങള്‍ക്കു നിരവധി പാരിതോഷികങ്ങള്‍ സർക്കാർ നല്‍കുന്നുണ്ടെന്നും പ്രതികരണം അനുകൂലമാണെന്നും അദ്ദേഹം പറഞ്ഞു. ഡിജിറ്റല്‍ പേയ്മെന്‍റുകള്‍ സുരക്ഷിതമാക്കുന്നതിന് ഉന്നത തലത്തിലുള്ള സൈബര്‍ സുരക്ഷ ആവശ്യമാണെന്നതിനെ കുറിച്ച് സർക്കാർ ബോധവാന്മാരാണ്. ആര്‍ബിഐയുടെ മേല്‍നോട്ടത്തില്‍ ബാങ്കുകള്‍ സ്വീകരിക്കുന്ന സൈബര്‍ സുരക്ഷാ നടപടികളെ കുറിച്ചു മന്ത്രി സമിതി അംഗങ്ങള്‍ക്ക് ഉറപ്പു നല്‍കി.
കേന്ദ്ര ധനവകുപ്പ് സഹമന്ത്രിമാരായ സന്തോഷ് കുമാര്‍ ഗാംഗ്വാര്‍, അര്‍ജുന്‍ രാം മേഘ്വാള്‍, ധനവകുപ്പ് സെക്രട്ടറി അശോക് ലവാസ, സാമ്പത്തികകാര്യ സെക്രട്ടറി ശക്തികാന്ത ദാസ്, റവന്യൂ സെക്രട്ടറി ഡോ. ഹസ്മുഖ് അഥിയ, ലോക്സഭ, രാജ്യസഭ എംപിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

© Copyright 2016 Manoramaonline. All rights reserved.
No comments :
Post a Comment