Wednesday, 28 December 2016

പുണെയില്‍ സ്വകാര്യ കമ്പനിയുടെ ബാങ്കുലോക്കറില്‍നിന്ന് 10 കോടി പിടിച്ചു

ഉണ്ണി കൊടുങ്ങല്ലൂര്‍

പുണെയില്‍ സ്വകാര്യ കമ്പനിയുടെ ബാങ്കുലോക്കറില്‍നിന്ന് 10 കോടി പിടിച്ചു

പുണെ: പുണെയില്‍ സ്വകാര്യ കമ്പനിയുടെ ബാങ്കുലോക്കറില്‍നിന്ന് 2000 രൂപയുടെ പുതിയ നോട്ടടക്കം 10 കോടി രൂപ ആദായനികുതിവകുപ്പ് പിടികൂടി. ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ പാര്‍വതി ശാഖയില്‍ നിന്നാണ് 15 ലോക്കറുകളില്‍ സൂക്ഷിച്ച 2000 രൂപയുടെ ഏഴരക്കോടി രൂപയും 100 രൂപയുടെ രണ്ടരക്കോടിരൂപയും ആദായവകുപ്പ് കണ്ടെടുത്തത്.
ഹൂസ്റ്റണ്‍കേന്ദ്രമായുള്ള മള്‍ട്ടിനാഷണല്‍ കമ്പനിയുടെതാണ് ബാങ്ക് ലോക്കറുകള്‍. കമ്പനിയുടെ ഏഷ്യന്‍ ഓഫീസ് പ്രവര്‍ത്തിക്കുന്നത് പുണെയിലാണ്. ഇവരുടെ വ്യാവസായിക സാമഗ്രികളുടെ ഉത്പാദനശാല പുണെയ്ക്കടുത്ത് ഭോറിലുണ്ട്.
കമ്പനി കുറെക്കാലമായി കറന്റ് അക്കൗണ്ട് നടത്തുന്ന ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ ബ്രാഞ്ചില്‍ ആദായനികുതി വകുപ്പ് നടത്തിയ രഹസ്യാന്വേഷണത്തിലാണ് പണം കണ്ടെത്തിയത്.
പഴയനോട്ടുകള്‍ പിന്‍വലിച്ചുകൊണ്ടുള്ള ഉത്തരവിനുശേഷം കമ്പനിയുടെ ലോക്കര്‍ തുടര്‍ച്ചയായി ഉപയോഗിക്കാന്‍ തുടങ്ങിയതാണ് സംശയത്തിനുകാരണം.

No comments :

Post a Comment