Saturday, 17 December 2016

വിമാന യാത്രയ്ക്ക് ഇനി പാസ്പോർട്ട്, ഐഡി കാർഡ് വേണ്ട, വിരലടയാളം മതി!modi majik

ഉണ്ണി കൊടുങ്ങല്ലൂര്‍

വിമാന യാത്രയ്ക്ക് ഇനി പാസ്പോർട്ട്, ഐഡി കാർഡ് വേണ്ട, വിരലടയാളം മതി!

രാജ്യത്തെ വിമാന യാത്രയ്ക്ക് ഇനി പാസ്പോർട്ടോ മറ്റു തിരിച്ചറിയൽ രേഖകളോ വേണ്ട, എല്ലാം ബയോമെട്രിക് സംവിധാനത്തിന്റെ സഹായത്തോടെ സാധ്യമാകും. എയർപോർട്ടിൽ പ്രവേശിക്കുന്നതിനും വിമാനയാത്രയ്ക്കും തിരിച്ചറിയൽ രേഖകൾ കാണിക്കേണ്ടതില്ല. എല്ലാറ്റിനും വിരലടയാളം മതി. എയർപോർട്ടിലെ ബയോമെട്രിക് ഡിവൈസിൽ വിരൽ വയ്ക്കുന്നതോടെ യാത്രക്കാരന്റെ എല്ലാ വിവരങ്ങളും സ്ക്രീനിൽ തെളിയും.
യാത്ര ചെയ്യേണ്ട വിമാനത്തിന്റെ വിവരങ്ങളും പാസ്‍പോര്‍ട്ടിലെ വ്യക്തി വിവരങ്ങളും എയർപോർട്ട് അധികൃതർക്ക് പെട്ടെന്ന് വെരിഫൈ ചെയ്യാൻ കഴിയും. ഈ പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങി കഴിഞ്ഞു. ഹൈദരാബാദ് എയർപോർട്ടിലാണ് ആദ്യ പരീക്ഷണം നടന്നത്. ബയോമെട്രിക് ഐഡന്റിഫിക്കേഷന്‍ സംവിധാനം ഉപയോഗിച്ചുള്ള വിമാനയാത്ര വിജയകരമായി പൂര്‍ത്തിയാക്കി എന്നാണ് അധികൃതർ അറിയിച്ചത്.
ഇവിടെയും ആധാര്‍ കാർഡിനാണ് മുഖ്യ റോൾ. ആധാർ കാര്‍ഡുമായി ബന്ധിപ്പിക്കുന്നതിലൂടെയാണ് ബയോമെട്രിക് പരിശോധിക്കുന്നത്. രാജ്യത്ത് ഇതുവരെ 100 കോടി ആധാര്‍ കാര്‍ഡുകൾ വിതരണം ചെയ്തുവെന്നാണ് ഔദ്യോഗിക കണക്ക്. ഓരോ കാർഡിലും വ്യക്തികളുടെ 10 വിരലുകളുടെ അടയാളങ്ങളും ഐറിസ് സ്കാനും ചേർത്തിട്ടുണ്ട്. ഇത് പ്രത്യേകം ഡിവൈസുകൾ ഉപയോഗിച്ചു പരിശോധിക്കാൻ കഴിയും. ആധാറിനെ പാസ്‍പോര്‍ട്ടുമായി ബന്ധിപ്പിക്കാനും വ്യോമമന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്. 

No comments :

Post a Comment