ഉണ്ണി കൊടുങ്ങല്ലൂര്‍

പണയം വച്ചും വായ്പ വാങ്ങിയും കെഎസ്ആർടിസിയുടെ കടം 3046 കോടി
തിരുവനന്തപുരം ∙ കിതച്ച് കിതച്ച്, അവസാന ലാപ്പ് ഓടുന്ന കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ വിവിധ ബാങ്കുകളിലും ധനകാര്യ സ്ഥാപനങ്ങളിലുമായി ഇതുവരെ വരുത്തിവച്ചിരിക്കുന്നത് 3046 കോടി രൂപയുടെ കടം.
എരുമേലിയും ഗുരുവായൂരും തിരുവനന്തപുരം സിറ്റിയും ഉൾപ്പെടെ ഏറ്റവും കൂടുതൽ വരുമാനം കിട്ടുന്ന 54 ഡിപ്പോകളും ഇതിനിടെ കോർപറേഷൻ ബാങ്കുകൾക്കു പണയപ്പെടുത്തി. 12.65 ശതമാനം പലിശയിൽ കെഎസ്ആർടിസിക്ക് 700 കോടി രൂപയുടെ വായ്പ നൽകിയിരിക്കുന്ന കേരള ട്രാൻസ്പോർട്ട് ഡവലപ്മെന്റ് ഫിനാൻസ് കോർപറേഷനാണ് ഏറ്റവും ലാഭം. 12 കോടി രൂപ ഇവർ പ്രതിമാസ പലിശ ഈടാക്കുന്നു. ഒമ്പതു ബാങ്കുകളുടെ കൺസോർഷ്യത്തിൽ നിന്ന് 1290 കോടി രൂപയുടെ വായ്പയും എടുത്തുകൂട്ടിയിട്ടുണ്ട്. 2027 വരെ ഈ കടക്കെണിയിൽ നിന്ന് കോർപറേഷനു മോചനവുമില്ല.
ഓരോ മാസവും 136 കോടി രൂപയുടെ നഷ്ടത്തിൽ പ്രവർത്തിക്കുന്ന കോർപറേഷൻ, ജീവനക്കാരുടെ ശമ്പളവും വിരമിച്ച ജീവനക്കാരുടെ പെൻഷനും നൽകാനാണു ഭീമമായ തുക കടമെടുത്തു കൂട്ടിയിരിക്കുന്നത്. കോർപറേഷനു കടം നൽകാൻ ബാങ്കുകളുടെ കൺസോർഷ്യം രൂപീകരിച്ചതു കഴിഞ്ഞ സർക്കാരിന്റെ തീരുമാനമായിരുന്നു. ഡിപ്പോകളിലെ വരുമാനം മുഴുവൻ ബാങ്കുകൾക്കു പണയപ്പെടുത്തി വായ്പയെടുത്തു ശമ്പളം നൽകി സർക്കാർ പ്രതിഷേധങ്ങൾ ഒതുക്കി. വരുമാനം വർധിപ്പിക്കാനുള്ള ഒരു നടപടിയും കൈക്കൊള്ളാതെ, ഓരോ മാസവും ഭീമമായ കടക്കെണിയിലേക്കാണ് ഇതോടെ കോർപറേഷൻ ചെന്നുപെട്ടത്.
എസ്ബിഐയുടെ നേതൃത്വത്തിലുള്ള കൺസോർഷ്യത്തിന് 13 കോടി രൂപ മാസ പലിശ നൽകണം. നവംബറിലെ കുടിശികകൾ തീർക്കാൻ കഴിഞ്ഞ ദിവസം കെടിഡിഎഫ്സിയിൽ നിന്ന് 50 കോടി രൂപ എടുക്കാനായി അവർക്ക് ഒമ്പതാമത്തെ ഡിപ്പോയും പണയപ്പെടുത്തി. ബാങ്ക് കൺസോർഷ്യത്തിന് ഇതേവരെ 27 ഡിപ്പോകളാണു പണയപ്പെടുത്തിയത്.
പാലക്കാട്, എറണാകുളം സഹകരണ ബാങ്കുകൾക്ക് നാലു ഡിപ്പോകളും ഹഡ്കോയ്ക്ക് നാലു ഡിപ്പോകളും പവർ ആൻഡ് ഇൻഫ്രാസ്ട്രക്ചർ കോർപറേഷന് ഒരു ഡിപ്പോയും പണയപ്പെടുത്തിയിട്ടുണ്ട്. പണയപ്പെടുത്തിയ ഡിപ്പോകളിൽനിന്നുള്ള വരുമാനം അതതു ബാങ്കുകൾക്കാണ്. ചുരുക്കത്തിൽ കോർപറേഷന്റെ 102 ഡിപ്പോകളിൽ ചെറിയ മുപ്പതോളം ഡിപ്പോകളിലെ വരുമാനം മാത്രമേ ഇപ്പോൾ സ്വന്തമായി ഉള്ളൂ.
42% സൂപ്പർ ക്ലാസ് സർവീസുകളിലും 58% ഓർഡിനറി സർവീസുകളിലുമായി കെഎസ്ആർടിസിക്ക് 141 കോടി രൂപയുടെ വരുമാനം മാത്രമാണ് ഉള്ളത്. കെയുആർടിസി വരുമാനവും(13 കോടി) സെസ്സും(ആറു കോടി) ചേരുമ്പോൾ 160 കോടി രൂപയുടെ ആകെ പ്രതിമാസ വരുമാനം. പലിശയിനത്തിൽ തന്നെ 60 കോടി ചെലവുള്ള കോർപറേഷനു ശമ്പളവും പെൻഷനും നൽകാൻ 155 കോടി രൂപ വേണം. ഇന്ധനം, ഓയിൽ, സ്പെയർപാർട്സ്, നഷ്ടപരിഹാരം, മറ്റു ചെലവുകൾ എന്നിവയ്ക്കായി 111 കോടി രൂപയും. മൊത്തം 324 കോടി രൂപ മാസച്ചെലവുള്ള കോർപറേഷനു ലഭിക്കുന്ന സർക്കാർ സഹായം 28 കോടി രൂപയുടെ പെൻഷൻ വിഹിതം മാത്രമാണ്.
ചുരുക്കത്തിൽ 161 കോടി രൂപയുടെ വരുമാനവും 296 കോടി രൂപയുടെ ചെലവും. കോർപറേഷനു വായ്പ നൽകി, കെടിഡിഎഫ്സി ഉൾപ്പെടെ ധനകാര്യസ്ഥാപനങ്ങൾ നേട്ടമുണ്ടാക്കുമ്പോൾ, പ്രതിമാസം 136 കോടി രൂപയുടെ നഷ്ടവുമായി ആനവണ്ടികൾ കിതച്ചുകൊണ്ട് ഒാടുന്നു.
2016ലെ ശമ്പളവും പെൻഷനും നൽകിയത്
∙ ജനുവരി, ഫെബ്രുവരി, ഓഗസ്റ്റ്, ഒക്ടോബർ മാസങ്ങളിലെ ശമ്പളത്തിന് പാലക്കാട്, എറണാകുളം സഹകരണ ബാങ്കുകളിൽ നിന്ന് 243 കോടിയുടെ വായ്പ.
∙ മാർച്ച്, എപ്രിൽ, ജൂൺ, സെപ്റ്റംബർ ഓണാനുകൂല്യം, നവംബർ മാസങ്ങളിലേക്ക് കെടിഡിഎഫ്സിയിൽ നിന്ന് 310 കോടി രൂപയുടെ വായ്പ.
∙ മേയ്, ജൂലൈ, സെപ്റ്റംബർ മാസങ്ങളിലേക്ക് 190 കോടി രൂപയുടെ വായ്പ.

© Copyright 2016 Manoramaonline. All rights reserved.
No comments :
Post a Comment