ഉണ്ണി കൊടുങ്ങല്ലൂര്‍

Representational image
ഗ്രാമപ്രദേശങ്ങളില്‍ സൗജന്യ ഇന്റർനെറ്റ് ലഭ്യമാക്കാൻ ട്രായ് ഒരുങ്ങുന്നു
ന്യൂഡൽഹി∙ കേന്ദ്രസർക്കാരിന്റെ ക്യാഷ്‌ലെസ് ഇക്കോണമി എന്ന നയത്തെ പിന്തുണച്ചു ഗ്രാമപ്രദേശങ്ങളില്‍ സൗജന്യമായി ഇന്റർനെറ്റ് ലഭ്യമാക്കാനൊരുങ്ങുകയാണ് ട്രായ് (ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ). ഓരോ മാസവും കുറഞ്ഞത് 100 എംബി എന്ന തരത്തിലെങ്കിലും ഡേറ്റാ സൗജന്യമായി നൽകാനാണു പദ്ധതി. ഇതിനുള്ള ഫണ്ട് യൂണിവേഴ്സൽ സർവീസ് ഒബ്ലിഗേഷൻ ഫണ്ടിൽനിന്നു (യുഎസ്ഒഎഫ്) കണ്ടെത്തണമെന്നും ട്രായ് ശുപാർശ ചെയ്തു.
എല്ലാ മേഖലയിലും ഡിജിറ്റൽവൽക്കരണം കൊണ്ടുവരാനാണു സർക്കാർ ശ്രമം. ഇതിന് അനുകൂലമായി ഗ്രാമ പ്രദേശങ്ങളിൽ നിശ്ചിത ഡേറ്റാ സൗജന്യമായി നൽകണം. യുഎസ്ഒഎഫിനു കീഴിൽ യൂണിവേഴ്സൽ ആക്സസ് ലെവി എന്ന പേരിൽ രാജ്യത്തെ ഒറ്റപ്പെട്ട മേഖലകളില്‍ ടെലികോം അടിസ്ഥാന സൗകര്യങ്ങൾ നിർമിക്കാനായി ടെലികോം ലൈസൻസ് ഉള്ളവരിൽനിന്ന് സെസ്സ് പിരിക്കുന്നുണ്ട്. ഈ ഫണ്ട് ആണ് പദ്ധതിയിൽ ഉപയോഗിക്കേണ്ടത് – ട്രായ് കൂട്ടിച്ചേർക്കുന്നു.

© Copyright 2016 Manoramaonline. All rights reserved
No comments :
Post a Comment