Saturday, 17 December 2016

കടലിന്റെ അടിത്തട്ടിലൂടെയും ഓടും ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ modi majik

ഉണ്ണി കൊടുങ്ങല്ലൂര്‍

കടലിന്റെ അടിത്തട്ടിലൂടെയും ഓടും ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിന്‍


താനെയിന്‍ നിന്നും വിരാറിലേക്ക് പോകുന്നിടത്താണ് അന്തര്‍ജല റെയില്‍പാത

ഇന്ത്യയില്‍ ആദ്യത്തെ ബുള്ളറ്റ് ട്രെയിന്‍ വരുന്നത് വളരെ ആകാംക്ഷയോടെയാണ് നാം എല്ലാവരും കാത്തിരിക്കുന്നത്. നമ്മുടെ കാത്തിരിപ്പിന് ആക്കം കൂട്ടാനിതാ ഒരു സന്തോഷവാര്‍ത്ത. മുംബൈ മുതല്‍ അഹമ്മദാബാദ് വരെ 508 കിലോമീറ്റര്‍ സഞ്ചരിക്കുന്ന ഈ അതിവേഗ ട്രെയിന്‍ 21 കിലോമീറ്ററോളം കടലിന്റെ അടിത്തട്ടിലൂടെയാകും പോകുക.
താനെയിന്‍ നിന്നും വിരാറിലേക്ക് പോകുന്നിടത്താണ് അന്തര്‍ജല റെയില്‍പാത വരാന്‍ പോകുന്നത്. ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് മേല്‍നോട്ടം വഹിക്കുന്ന ജപ്പാന്‍ ഇന്റര്‍നാഷണല്‍ കോര്‍പറേഷനാണ് ഇത് സംബന്ധിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടത്. നാഷ്ണല്‍ ഹൈ-സ്പീഡ് റെയില്‍ കോര്‍പ്പറേഷനുമായി സഹകരിച്ചാണ് ഇതിന്റെ നിര്‍മ്മാണം നടക്കുക.
മൊത്തം 97,636 കോടി രൂപയാണ് പദ്ധതിക്കായി വകയിരുത്തുക. ഇതില്‍ 81% സാമ്പത്തിക സഹായവും ജപ്പാന്‍ വായ്പയായി നല്‍കും. ഇതിനു വേണ്ട സാങ്കേതിക വസ്തുക്കള്‍ ജപ്പാനില്‍ നിന്ന് ഇറക്കുമതി ചെയ്യും. ഈ വര്‍ഷം അവസാനം നിര്‍മ്മാണക്കരാറില്‍ ഇരു രാജ്യങ്ങളും ഒപ്പുവയ്ക്കും. 2018 അവസാനത്തോടുകൂടി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും.
രണ്ട് മണിക്കുര്‍ കൊണ്ട് മുംബൈ മുതല്‍ അഹമ്മദാബാദ് വരെ സഞ്ചരിക്കുന്ന ഈ ബുള്ളറ്റ് ട്രെയിന്റെ വേഗത മണിക്കൂറില്‍ 350 കിലോ മീറ്ററായിരിക്കും.

ഈ പദ്ധതിയുടെ നടത്തിപ്പിനായി റയില്‍വെ ബോര്‍ഡ് ചെയര്‍മാന്‍, നീതി ആയോഗ് വൈസ് ചെയര്‍മാന്‍,  വിദേശകാര്യ മന്ത്രാലയം, ധനകാര്യ വിഭാഗം, ഇന്റസ്ട്രിയല്‍ പോളിസി ആന്റ് പ്രമോഷന്‍ വിഭാഗത്തിലെ സെക്രട്ടറിമാര്‍ എന്നിവരുള്‍പ്പെട്ട സമിതി രൂപീകരിച്ചിട്ടുണ്ട്.

No comments :

Post a Comment