ഉണ്ണി കൊടുങ്ങല്ലൂര്‍
ന്യൂഡല്‍ഹി: ബുള്ളറ്റ് ട്രെയിനെക്കാള്‍ രണ്ടിരട്ടി വേഗതയില്‍ സഞ്ചരിക്കാന്‍ കഴിയുന്ന മഗ്ലവ് ട്രെയിനുകള്‍ ഇന്ത്യയില്‍ ഓടിക്കാന്‍ റെയില്‍വെ ആലോചിക്കുന്നു. നിര്‍ദിഷ്ട മുംബൈ-അഹമ്മദബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി ആലോചനയിലിരിക്കെയാണ് അതിലും ഇരട്ടി വേഗത്തിലോടുന്ന മഗ്ലവ് പരീക്ഷിക്കാനും റെയില്‍വെ ഒരുങ്ങുന്നത്. പൊതുസ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതി നടപ്പാക്കുന്നതിന്റെ സാധ്യത പരിശോധിക്കാന്‍ എഞ്ചിനിയറിങ് വിഭാഗമായ റൈറ്റ്സിനെ റെയില്‍വേ ചുമതലപ്പെടുത്തും.
ഡി.പി.ആര്‍ തയാറാക്കാന്‍ കണ്‍സള്‍ട്ടന്‍സി കരാറും വൈകാതെ നല്‍കും. വന്‍ നിക്ഷേപം ആവശ്യമുള്ള പദ്ധതിയായതിനാല്‍ പിപിപി മോഡല്‍ മാത്രമേ പ്രായോഗികമാകൂവെന്ന് റെയില്‍വെ വൃത്തങ്ങള്‍ പറയുന്നു. പദ്ധതിക്ക് റെയില്‍വെ താത്പര്യപത്രം ക്ഷണിച്ചപ്പോള്‍ ആറ് സ്വകാര്യ കമ്പനികളും രണ്ട് ബഹുരാഷ് ട്ര കമ്പനികളും താത്പര്യം അറിയിച്ചിട്ടുണ്ട്. നിര്‍മ്മാണത്തിനായി കൈവശമുള്ള സ്ഥലം പരമാവധി വിട്ടുനല്‍കി ചെലവ് കുറയ്ക്കാമെന്നാണ് റെയില്‍വേയുടെ കണക്കുകൂട്ടല്‍.

മഗ്ലവ് തീവണ്ടികള്‍ ഇന്ത്യയിലിറക്കാന്‍ റെയില്‍വേ ആലോചിക്കുന്നു

© Copyright Mathrubhumi 2016. All rights reserved.
No comments :
Post a Comment