Monday, 19 December 2016

കേരളം അവഗണിച്ച കരുണ്‍ നായര്‍ 3 0 0 അടിച്ചു മലയാളികളുടെ അഭിമാനമായി

ഉണ്ണി കൊടുങ്ങല്ലൂര്‍കേരളം അവഗണിച്ച കരുണ്‍ നായര്‍ 3 0 0 അടിച്ചു  മലയാളികളുടെ  അഭിമാനമായി
സെഞ്ചുറി തികച്ചപ്പോൾ കരുൺ നായരുടെ ആഹ്ളാദം.
സെഞ്ചുറി തികച്ചപ്പോൾ കരുൺ നായരുടെ ആഹ്ളാദം.

കരുൺ നായർക്ക് ട്രിപ്പിൾ (381 പന്തിൽ 303*); മലയാളി താരത്തിന് ചരിത്ര നേട്ടം

ചെന്നൈ ∙ കന്നി ടെസ്റ്റ് സെഞ്ചുറിക്ക് ഇരട്ടസെഞ്ചുറിയുടെയും പിന്നാലെ ട്രിപ്പിൾ സെഞ്ചുറിയുടെയും ശോഭ പകർന്ന മലയാളി താരം കരുൺ നായരുടെ മികവിൽ ഇംഗ്ലണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് ടെസ്റ്റിലെ ഏറ്റവും ഉയർന്ന സ്കോർ. കരുണിന്റെ ട്രിപ്പിൾ സെഞ്ചുറിക്കരുത്തിൽ ഇന്ത്യ നേടിയത് ഏഴു വിക്കറ്റ് നഷ്ടത്തിൽ 759 റൺസ്. ടെസ്റ്റിൽ സെ‍ഞ്ചുറി നേടുന്ന ആദ്യ മലയാളി താരമെന്ന നേട്ടം സ്വന്തമാക്കി മണിക്കൂറുകൾക്കുള്ളിലാണ് ഈ നേട്ടത്തെ ഇരട്ടസെഞ്ചുറിയും പിന്നാലെ ട്രിപ്പിള്‍ സെഞ്ചുറിയുമാക്കി രൂപാന്തരപ്പെടുത്തി കരുൺ അഭിമാനതാരമായത്.
ഇംഗ്ലണ്ടിനെതിരെ കരുൺ നായരുടെ ബാറ്റിങ്.
സാക്ഷാൽ സുനിൽ ഗാവാസ്കറിനും സച്ചിൻ തെൻഡുൽക്കറിനും സൗരവ് ഗാംഗുലി, രാഹുൽ ദ്രാവിഡ്, വി.വി.എസ്. ലക്ഷ്മൺ തുടങ്ങിയ വമ്പൻമാർക്കും സാധിക്കാത്ത നേട്ടമാണ് വെറും മൂന്നാം ടെസ്റ്റ് കളിക്കുന്ന കരുൺ നായർ സ്വന്തം പേരിൽ കുറിച്ചത്. ഈ മൽസരത്തിന് മുൻപ് കരുണിന്റെ ടെസ്റ്റിലെ ഉയർന്ന സ്കോർ വെറും 13 റൺസായിരുന്നു. സാക്ഷാൽ വീരേന്ദർ സെവാഗിനുശേഷം ടെസ്റ്റിൽ ട്രിപ്പിൾ സെഞ്ചുറി നേടുന്ന ആദ്യ താരമാണ് ബെംഗളൂരു മലയാളിയായ കരുൺ നായർ. സെവാഗ് രണ്ടു തവണ ട്രിപ്പിൾ സെഞ്ചുറി നേടിയിട്ടുണ്ട്.
കരുണിന്റെ ട്രിപ്പിൾ സെഞ്ചുറിയുടെയും ഇരട്ടസെഞ്ചുറിക്ക് ഒരു റണ്ണകലെ പുറത്തായ ലോകേഷ് രാഹുലിന്റെയും അർധസെഞ്ചുറി നേടിയ പാർഥിവ് പട്ടേൽ (71), അശ്വിൻ (67), ജഡേജ (51) എന്നിവരുടെയും മികവിലാണ് ടെസ്റ്റിലെ തങ്ങളുടെ ഏറ്റവും ഉയർന്ന സ്കോർ ഇന്ത്യ കുറിച്ചത്. കരുൺ ട്രിപ്പിൾ സെഞ്ചുറി പൂർത്തിയാക്കിയ ഉടനെ ക്യാപ്റ്റൻ വിരാട് കോഹ്‍ലി ഇന്നിങ്സ് ഡിക്ലയർ ചെയ്തു. കരുൺ 303 റൺസോടെയും ഉമേഷ് യാദവ് ഒരു റണ്ണോടെയും പുറത്താകാതെ നിന്നു.
നിലവിൽ ഇന്ത്യയ്ക്ക് 282 റൺസ് ലീഡുണ്ട്. ആറാം വിക്കറ്റിൽ അശ്വിനൊപ്പം 181 റൺസും ഏഴാം വിക്കറ്റിൽ ജഡേജയ്ക്കൊപ്പം 138 റൺസും കൂട്ടിച്ചേർത്ത കരുൺ നായരാണ് ടീമിന് റെക്കോർഡ് സ്കോർ സമ്മാനിച്ചത്. 2009ൽ ശ്രീലങ്കയ്ക്കെതിരെ മുംബൈയിൽ നേടിയ 726 റൺസിന്റെ റെക്കോർഡാണ് ഇന്ത്യ തിരുത്തിയത്. അവസാന ദിനം പിച്ച് സ്പിന്നിനെ വഴിവിട്ടു സഹായിച്ചാൽ ഇന്ത്യയ്ക്ക് അനായാസം വിജയത്തിലെത്താം. നാലാം ദിനം കളിനിർത്തുമ്പോൾ ഇംഗ്ലണ്ട് വിക്കറ്റ് നഷ്ടമില്ലാതെ 12 റൺസ് എടുത്തിട്ടുണ്ട്.
കരിയറിലെ മൂന്നാം ടെസ്റ്റ് മാത്രം കളിക്കുന്ന കരുണിന്റെ ട്രിപ്പിൾ സെഞ്ചുറി തികച്ചും ആധികാരികമായിരുന്നു. കഴിഞ്ഞ ദിവസം വെറും ഒരു റണ്ണകലെ ഇരട്ടസെഞ്ചുറി നഷ്ടമായ കർണാടക ടീമിലെ സുഹൃത്തുകൂടിയായ ലോകേഷ് രാഹുലിന്റെ പിഴവ് ആവർത്തിക്കാതെ അനായാസം തന്നെ കരുൺ ട്രിപ്പിൾസെഞ്ചുറിയിലേക്കെത്തി. 381 പന്തിൽ 32 ബൗണ്ടറിയും നാലു സിക്സും നിറം ചാർത്തിയതായിരുന്നു ആ ഇന്നിങ്സ്. 55 പന്തിൽ ഒരു ബൗണ്ടറിയും രണ്ടു സിക്സുമുൾപ്പെടെ 51 റൺസെടുത്ത ജഡേജ കരുണിന് യോജിച്ച കൂട്ടായി. അർധസെഞ്ചുറി നേടിയ രവിചന്ദ്ര അശ്വിനൊപ്പം (67) ആറാം വിക്കറ്റിൽ കരുൺ നായർ പടുത്തുയർത്തിയ 181 റൺസിന്റെ കൂട്ടുകെട്ടും മൽസരത്തിൽ നിർണായകമായി. സ്റ്റ്യുവാർട്ട് ബ്രോഡിന്റെ പന്തിൽ ജോസ് ബട്‌ലറിന് ക്യാച്ചു സമ്മാനിച്ചാണ് അശ്വിൻ മടങ്ങിയത്. 149 പന്തിൽ ആറു ബൗണ്ടറിയും ഒരു സിക്സും നിറം ചാർത്തിയ ഇന്നിങ്സ്. 29 റൺസെടുത്ത മുരളി വിജയിന്റെ വിക്കറ്റാണ് ഇന്ന് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. അരങ്ങേറ്റക്കാരൻ ലിയാം ഡേവ്സന്റെ പന്തിൽ എൽബിയിൽ കുരുങ്ങിയാണ് മുരളി വിജയ് മടങ്ങിയത്.
മൂന്നാം ദിനം കളി നിർത്തുമ്പോൾ ഇന്ത്യ ഒന്നാം ഇന്നിങ്സിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 391 എന്ന നിലയിലായിരുന്നു. 199 റൺസ് നേടിയ ലോകേഷ് രാഹുലിന്റെ മികവിലാണ് ഇന്ത്യ മികച്ച സ്കോറിലേക്ക് എത്തിയത്.

No comments :

Post a Comment