Monday, 26 December 2016

അസാധുനോട്ടുകൾ കൈവശം വച്ചാൽ പിഴ; ഒാർഡിനൻസ് ഇറക്കാൻ നീക്കം

ഉണ്ണി കൊടുങ്ങല്ലൂര്‍

അസാധുനോട്ടുകൾ കൈവശം വച്ചാൽ പിഴ; ഒാർഡിനൻസ് ഇറക്കാൻ നീക്കം

ന്യൂഡൽഹി ∙ റിസർബാങ്ക് അസാധുവാക്കിയ 1000, 500 രൂപ നോട്ടുകൾ കൈവശം വയ്ക്കുന്നവർക്ക് പിഴ ചുമത്താൻ കേന്ദ്രസർക്കാർ നീക്കം. അസാധുവാക്കിയ നോട്ടുകൾ 10000 രൂപയിലധികം കൈവശം ‌വച്ചാൽ 50,000 രൂപ മുതൽ പിഴ ചുമത്താനാണ് തീരുമാനം. ഒരാൾക്ക് കൈവശം വയ്ക്കാവുന്ന പരമാവധി പഴയ നോട്ടുകളുടെ എണ്ണം 10 ആയിരിക്കും.
ഇതു സംബന്ധിച്ച് ഓർഡിനൻസ് ഇറക്കാൻ കേന്ദ്രസർക്കാർ നടപടി തുടങ്ങിയിട്ടുണ്ട്. ഡിസംബർ 30ന് മുൻപ് ഒാർഡിനൻസ് ഇറങ്ങുമെന്നാണ് സൂചന. ഏറ്റവും കുറഞ്ഞ പിഴയായി 50,000 രൂപയോ കൈവശമുള്ള പഴയ നോട്ടിന്റെ അഞ്ചിരട്ടി മൂല്യമോ, ഇതിൽ ഏതാണോ കൂടുതൽ അത് പിഴയായി നൽകേണ്ടി വരും. മുനിസിപ്പൽ മജിസ്ട്രേറ്റ് ആയിരിക്കും ഇത്തരം കേസുകൾ പരിഗണിക്കുകയെന്നുമാണ് സൂചന.
നവംബർ എട്ടിനാണ് രാജ്യത്ത് 500, 1000 രൂപ നോട്ടുകൾ അസാധുവാക്കിയത്. കള്ളപ്പണവും ഭീകരവാദത്തിന് ഉപയോഗിക്കുന്ന പണവും തടയുന്നതിനായിരുന്നു നോട്ട് അസാധുവാക്കൽ. 500, 1000 രൂപയുടെ 15.44 ലക്ഷം കോടിയുടെ കറൻസിയാണ് പ്രചാരത്തിൽ ഉണ്ടായിരുന്നത്. ഇതിൽ ഡിസംബർ 13 വരെ 12.44 ലക്ഷം കോടി രൂപ തിരികെ ബാങ്കുകളിൽ എത്തിയെന്നാണ് സർക്കാർ കണക്ക്. പഴയനോട്ടുകൾ നിക്ഷേപിക്കാനുള്ള അവസാന തിയതി ഡിസംബർ 30 ആണ്. 

No comments :

Post a Comment