Saturday, 24 December 2016

25 കോടി പിടിച്ച കേസ്: ലോധയെ കസ്റ്റഡിയിൽ വിട്ടു

ഉണ്ണി കൊടുങ്ങല്ലൂര്‍
ലോധയെ ഇന്നലെ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്നപ്പോൾ‌.
ലോധയെ ഇന്നലെ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്നപ്പോൾ‌.

25 കോടി പിടിച്ച കേസ്: ലോധയെ കസ്റ്റഡിയിൽ വിട്ടു

ന്യൂഡൽഹി∙ ഇരുപത്തഞ്ചു കോടി രൂപയുടെ നിരോധിക്കപ്പെട്ട നോട്ടുകൾ മാറ്റി പുതിയവ വാങ്ങിയ സംഭവത്തിൽ പിടിയിലായ കൊൽക്കത്ത സ്വദേശിയായ ബിസിനസുകാരൻ പരസ് എം.ലോധയെ കോടതി ഏഴുദിവസത്തേക്ക് എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെ കസ്റ്റഡിയിൽ വിട്ടു.
ആദായനികുതി വകുപ്പു നടത്തിയ കള്ളപ്പണവേട്ടയിൽ 142 കോടി രൂപയുടെ ഇടപാടുമായി പ്രമുഖ വ്യവസായി ശേഖർ റെഡ്ഡിയും നിയമസ്ഥാപനത്തിൽനിന്നു 13.5 കോടി പിടിച്ചതുമായി ബന്ധപ്പെട്ടു നിയമസ്ഥാപന ഉടമ രോഹിത് ഠണ്ഡനും അറസ്റ്റിലായതിനെ തുടർന്നാണു ലോധയെയും കസ്റ്റഡിയിൽ എടുത്തത്.
ഈ ഇടപാടുകളിൽ ലോധയ്ക്കു ബന്ധമുണ്ടെന്നാണു കണ്ടെത്തൽ. ലോധയെ ചോദ്യം ചെയ്താൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പേരുടെ വിവരങ്ങൾ ലഭിക്കുമെന്നാണ് എൻഫോഴ്സ്മെന്റ് അധികൃതരുടെ പ്രതീക്ഷ. രോഹിത് ഠണ്ഡനും ലോധയും ചില ബാങ്ക് ഉദ്യോഗസ്ഥരുടെ സഹായത്തോടെ വൻതുകയുടെ നോട്ടിടപാടുകൾ നടത്തുകയായിരുന്നെന്നാണു കരുതുന്നത്.
ബുധനാഴ്ച മുംബൈ വിമാനത്താവളത്തിൽനിന്നാണു ലോധയെ പിടികൂടിയതെന്നാണ് എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെ വെളിപ്പെടുത്തൽ. വിദേശത്തേക്കു കടക്കാനുള്ള ശ്രമത്തിലായിരുന്നു ഇയാളെന്നു കരുതുന്നു.

No comments :

Post a Comment