ഉണ്ണി കൊടുങ്ങല്ലൂര്‍
ന്യൂഡല്‍ഹി: രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ഇരുപതിനായിരത്തോളം സന്നദ്ധ സംഘടനകളുടെ (എന്‍ജിഒ) പ്രവര്‍ത്തനാനുമതി കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കി. വിദേശത്തുനിന്നുള്ള പണം സ്വീകരിക്കുന്നതു സംബന്ധിച്ച നിയമം (എഫ്‌സിആര്‍എ) ലംഘിക്കുന്നതും രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കാത്തതുമാണ് നടപടിയിലേയ്ക്ക് നയിച്ചത്.
കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയില്‍ നടന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ വിദേശകാര്യ വിഭാഗം യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്. നിലവിലുള്ള സന്നദ്ധ സംഘടനകളുടെ പ്രവര്‍ത്തന രീതികള്‍ ഒരുവര്‍ഷത്തോളം വിലയിരുത്തിയ ശേഷമാണ് ഇത്തരമൊരു നടപടിയിലേയ്ക്ക് കടക്കുന്നതെന്ന് ഔദ്യഗിക വക്താവ് വ്യക്തമാക്കി.
ഇരുപതിനായിരം എന്‍ജിഒകളുടെ ലൈസന്‍സ് റദ്ദാക്കുന്നതോടുകൂടി രാജ്യത്ത് 13,000 സന്നദ്ധ സംഘടനകള്‍ക്കു മാത്രമേ നിയമാനുസൃത പ്രവര്‍ത്തനാനുമതി ഉണ്ടായിരിക്കൂ. 3,000 എന്‍ജിഒകള്‍ ലൈസന്‍സ് പുതുക്കുന്നതിനായി അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. നിലവില്‍ പ്രവര്‍ത്തിക്കുന്നവയില്‍ ലൈസന്‍സില്ലാത്ത 2,000 എന്‍ജിഒകള്‍ പുതുതായി രജിസ്‌ട്രേഷനുള്ള അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളതായും അഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

ഇരുപതിനായിരം എന്‍ജിഒകളുടെ ലൈസന്‍സ് റദ്ദാക്കി
വിദേശത്തുനിന്നുള്ള പണം സ്വീകരിക്കുന്നതു സംബന്ധിച്ച നിയമം (എഫ്‌സിആര്‍എ) ലംഘിക്കുന്നതും രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കാത്തതുമാണ് നടപടിയിലേയ്ക്ക് നയിച്ചത്.
Published: Dec 27, 2016, 09:01 PM IST
ന്യൂഡല്‍ഹി: രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ഇരുപതിനായിരത്തോളം സന്നദ്ധ സംഘടനകളുടെ (എന്‍ജിഒ) പ്രവര്‍ത്തനാനുമതി കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കി. വിദേശത്തുനിന്നുള്ള പണം സ്വീകരിക്കുന്നതു സംബന്ധിച്ച നിയമം (എഫ്‌സിആര്‍എ) ലംഘിക്കുന്നതും രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കാത്തതുമാണ് നടപടിയിലേയ്ക്ക് നയിച്ചത്.
കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയില്‍ നടന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ വിദേശകാര്യ വിഭാഗം യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്. നിലവിലുള്ള സന്നദ്ധ സംഘടനകളുടെ പ്രവര്‍ത്തന രീതികള്‍ ഒരുവര്‍ഷത്തോളം വിലയിരുത്തിയ ശേഷമാണ് ഇത്തരമൊരു നടപടിയിലേയ്ക്ക് കടക്കുന്നതെന്ന് ഔദ്യഗിക വക്താവ് വ്യക്തമാക്കി.
ഇരുപതിനായിരം എന്‍ജിഒകളുടെ ലൈസന്‍സ് റദ്ദാക്കുന്നതോടുകൂടി രാജ്യത്ത് 13,000 സന്നദ്ധ സംഘടനകള്‍ക്കു മാത്രമേ നിയമാനുസൃത പ്രവര്‍ത്തനാനുമതി ഉണ്ടായിരിക്കൂ. 3,000 എന്‍ജിഒകള്‍ ലൈസന്‍സ് പുതുക്കുന്നതിനായി അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. നിലവില്‍ പ്രവര്‍ത്തിക്കുന്നവയില്‍ ലൈസന്‍സില്ലാത്ത 2,000 എന്‍ജിഒകള്‍ പുതുതായി രജിസ്‌ട്രേഷനുള്ള അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളതായും അഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
© Copyright Mathrubhumi 2016. All rights reserved.
No comments :
Post a Comment