Sunday, 25 December 2016

അക്കൗണ്ടിലെ കോടികള്‍ 'കള്ളപ്പണ'മാക്കി; വ്യാപാരി പിടിയില്‍

ഉണ്ണി കൊടുങ്ങല്ലൂര്‍

അക്കൗണ്ടിലെ കോടികള്‍ 'കള്ളപ്പണ'മാക്കി; വ്യാപാരി പിടിയില്‍


കമ്പനി അക്കൗണ്ടിലെ പണം കൃത്രിമ രേഖയുണ്ടാക്കി ഏജന്റുമാരുടെ അക്കൗണ്ടിലേക്ക് മാറ്റിയ ശേഷം ഇയാള്‍ കറന്‍സിയായി തിരിച്ചുവാങ്ങുകയായിരുന്നു
Published: Dec 25, 2016, 03:23 PM IST

സ്വന്തം അക്കൗണ്ടില്‍ ഉണ്ടായിരുന്ന കോടികള്‍ അനധികൃത ഇടപാടിലൂടെ പുറത്തെത്തിച്ച് വിനിമയം നടത്തിയ വ്യാപാരിയ്ക്ക് എതിരെ കേസെടുത്തു. സെന്‍ട്രില്‍ എക്സൈസ് ഇന്റലിജന്‍സ്  (DGCEI) ഉദ്യോഗസ്ഥര്‍ പൂനെയിലെ കല്ല്യാണി നഗറില്‍ നടത്തിയ പരിശോധനയിലാണ് വ്യാപാരിയുടെ കള്ളപ്പണ ഇടപാട് പുറത്തായത്.
പുതിയ കറന്‍സി ഉപയോഗിച്ച് 200 കോടിയലധികം രൂപയുടെ കള്ളപ്പണ ഇടപാട് നടത്തിയതായാണ് കണ്ടെത്തിയിരിക്കുന്നത്. പരിശോധനയില്‍ ഇയാളില്‍ നിന്ന് 13ലക്ഷം രൂപയുടെ പുതിയ കറന്‍സികള്‍ പിടിച്ചെടുത്തിട്ടുണ്ട്. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് വെള്ളപ്പണം കള്ളപ്പണമാക്കി നടത്തിയ തട്ടിപ്പ് പുറത്തായത്.
തന്റെ കമ്പനിയുടെ അക്കൗണ്ടില്‍ നിയമപരമായി ഉണ്ടായിരുന്ന പണം, ഇയാള്‍ ഇല്ലാത്ത ഇടപാടുകളുടെ രേഖയുണ്ടാക്കി, വിവിധ ഏജന്റുമാരുടെ അക്കൗണ്ടുകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുകയായിരുന്നു. പിന്നീട് ഏജന്റുമാരെക്കൊണ്ട് പണം പിന്‍വലിപ്പിച്ച് തിരിച്ചുവാങ്ങിയായിരുന്നു തട്ടിപ്പ്.
200 കോടിയോളം രൂപയുടെ ഇടപാട് നടത്തിയതിലൂടെ 20 കോടിയോളം രൂപയുടെ നികുതിയിളവ് നേടിയതായും അധികൃതര്‍ പറയുന്നു. നികുതി തട്ടിപ്പ് സംബന്ധിച്ചു ബാങ്ക് അക്കൗണ്ട് വിവരങ്ങളും പരിശോധിച്ചു വരികയാണെന്ന് സെന്‍ട്രല്‍ എക്സൈസ് ഇന്റലിജന്‍സ് അധികൃതര്‍ വ്യക്തമാക്കി.

No comments :

Post a Comment