Saturday, 17 December 2016

ഡെബിറ്റ് കാര്‍ഡ് ഉപയോഗത്തിനുള്ള നിരക്ക് കുറച്ചു

ഉണ്ണി കൊടുങ്ങല്ലൂര്‍

ഡെബിറ്റ് കാര്‍ഡ് ഉപയോഗത്തിനുള്ള നിരക്ക് കുറച്ചു

മുംബൈ: ഡിജിറ്റല്‍ പണമിടപാട് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഡെബിറ്റ് കാര്‍ഡുകള്‍ക്കുള്ള മര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ്(എം.ഡി.ആര്‍.) റിസര്‍വ് ബാങ്ക് കുറച്ചു. വില്‍ക്കുന്ന സാധനങ്ങള്‍ക്ക് ഡെബിറ്റ് കാര്‍ഡ് വഴി പണംപറ്റുമ്പോള്‍ വ്യാപാരികള്‍ ബാങ്കിനും സര്‍ക്കാറിനും നല്‍കേണ്ട പണമാണ് എം.ഡി.ആര്‍.

പുതിയ ഉത്തരവുപ്രകാരം ആയിരം രൂപയില്‍ താഴെയുള്ള ഇടപാടുകള്‍ക്കുള്ള എം.ഡി.ആര്‍. കാല്‍ശതമാനമായിരിക്കും. ആയിരം മുതല്‍ രണ്ടായിരം രൂപവരെയുള്ള ഇടപാടിന് അത് അരശതമാനമാവും. രണ്ടായിരം രൂപയ്ക്കുമുകളിലുള്ള ഇടപാടുകള്‍ക്ക് നിലവിലുള്ള നിരക്ക് തുടരും. നിലവില്‍ ഇത് രണ്ടായിരംരൂപ വരെ 0.75 ശതമാനവും രണ്ടായിരത്തിനുമുകളില്‍ ഒരു ശതമാനവുമാണ്. വരുന്ന ജനുവരി ഒന്നുമുതല്‍ മാര്‍ച്ച് 31 വരെയായിരിക്കും ഈ ഇളവ്. ഡിസംബര്‍ 31 വരെയുള്ള എം.ഡി.ആര്‍. നേരത്തേതന്നെ ഒഴിവാക്കിയിട്ടുണ്ട്.

മൊബൈല്‍ ഫോണും ഇന്റര്‍നെറ്റും ഉപയോഗിച്ചുനടത്തുന്ന ആയിരം രൂപയില്‍ താഴെയുള്ള ഇടപാടുകള്‍ക്ക് ഉപഭോക്താവില്‍നിന്ന് നിരക്കുകളൊന്നും ഈടാക്കരുതെന്ന് ബാങ്കുകളോടും പണമിടപാട് സംവിധാനങ്ങളോടും റിസര്‍വ് ബാങ്ക് ആവശ്യപ്പെട്ടിട്ടുണ്ട്. ഇമ്മിഡിയറ്റ് പേമെന്റ് സര്‍വീസ്(ഐ.എം.പി.എസ്.), യു.എസ്.എസ്.ഡി. അടിസ്ഥാനമാക്കി മൊബൈല്‍ ഫോണ്‍ വഴി നടത്തുന്ന പണമിടപാട്. യൂണിഫൈഡ് പേമെന്റ് ഇന്റര്‍ ഫെയ്‌സ്(യു.പി.ഐ.) എന്നിവയ്ക്ക് ഇതുബാധകമാണ്.

No comments :

Post a Comment