ഉണ്ണി കൊടുങ്ങല്ലൂര്‍

സഹകരണ ബാങ്കുകൾക്ക് സുപ്രീംകോടതി ഇളവനുവദിച്ചില്ല; കേന്ദ്രസർക്കാരിനും വിമർശനം
ന്യൂഡൽഹി ∙ അസാധുവാക്കിയ നോട്ടുകൾ മാറ്റുന്ന കാര്യത്തിൽ സഹകരണ ബാങ്കുകൾക്കുമേൽ ഇപ്പോൾ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണത്തിൽ ഇളവില്ലെന്നു സുപ്രീംകോടതി. ഇളവു നൽകിയാൽ അതു കേന്ദ്രസർക്കാറിന്റെ ഉദ്ദേശ്യശുദ്ധിക്ക് എതിരാവില്ലേ? സഹകരണ ബാങ്കുകൾക്ക് കോടികളുടെ ആസ്തിയുണ്ട്. അതുകൊണ്ട് ഡിസംബർ 30 വരെ കാത്തിരിക്കാനാവില്ലേയെന്നും കോടതി ചോദിച്ചു. ചീഫ് ജസ്റ്റിസ് ടി.എസ്. ഠാക്കൂറിന്റെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
എന്നാൽ പഴയ നോട്ടുകൾ റിസർവ് ബാങ്കിൽ നിക്ഷേപിക്കാൻ സഹകരണ ബാങ്കുകൾക്ക് കോടതി അനുവാദം നല്‍കി. നവംബർ 10 മുതൽ 14 വരെ സ്വീകരിച്ച നോട്ടുകൾ ഇങ്ങനെ ആർബിഐയിൽ നിക്ഷേപിക്കാം. നോട്ട് അസാധുവാക്കലിനെതിരെയും സഹകരണ ബാങ്കുകളുടെ വിഷയത്തിലും നൽകിയ ഹർജികൾ ഒരുമിച്ചു പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം.
അതേസമയം, കോടിക്കണക്കിനു രൂപയുടെ നിക്ഷേപം വന്നുകഴിഞ്ഞിട്ടും ആഴ്ചയിൽ 24,000 രൂപ മാത്രമേ പിൻവലിക്കാനാകൂ എന്ന നിബന്ധന എന്തിനാണെന്ന് കോടതി ആരാഞ്ഞു. ചിലർക്ക് ലക്ഷക്കണക്കിനു നോട്ട് ലഭിക്കുന്നത് എങ്ങനെയാണ്? മാത്രമല്ല, അവശ്യസേവനങ്ങൾക്കു നിരോധിച്ച നോട്ടുകൾ ഉപയോഗിക്കുന്നതിന് എന്താണ് തടസ്സമെന്നും കോടതി ചോദിച്ചു.

© Copyright 2016 Manoramaonline. All rights reserved.
No comments :
Post a Comment