ഉണ്ണി കൊടുങ്ങല്ലൂര്‍

മണി മന്ത്രിസ്ഥാനം രാജിവച്ചാലെ നീതിപൂർവമായ വിചാരണ നടക്കൂ: സുധീരൻ
കൊച്ചി ∙ നീതിപൂർവമായ വിചാരണ നടക്കണമെങ്കിൽ എം.എം.മണി മന്ത്രിസ്ഥാനം രാജിവയ്ക്കണമെന്നു കെപിസിസി അധ്യക്ഷൻ വി.എം.സുധീരൻ. അധികാരത്തിന്റെ പിൻബലത്തിൽ അന്വേഷണ ഉദ്യോഗസ്ഥർക്കും സാക്ഷികൾക്കും മേൽ സമ്മർദമുണ്ടാകാൻ സാധ്യതയേറെയാണ്. കേസിലെ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെപ്പോലും ഭീഷണിപ്പെടുത്തിയ സാഹചര്യത്തിൽ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമമുണ്ടാകുമെന്നതിൽ സംശയമില്ല.
മണിയപ്പോലെ എന്തും ചെയ്യാനും പറയാനും മടിയില്ലാത്തൊരാളാകുമ്പോൾ, പ്രത്യേകിച്ചും. ഗുരുതരമായ നിയമ, ധാർമിക പ്രശ്നമാണ് ഉണ്ടായിട്ടുള്ളത്. ജുഡീഷ്യറിയുടെ പ്രവർത്തനം സ്വതന്ത്രമായി നടക്കുന്നതിനു സാഹചര്യം ഒരുക്കേണ്ടതു സർക്കാരിന്റെ ഉത്തരവാദിത്തമാണ്. ഈ സാഹചര്യത്തിൽ മണിയുടെ രാജി ആവശ്യപ്പെടാൻ മുഖ്യമന്ത്രി തയാറാകണം. സിപിഎം ദേശീയ നേതൃത്വവും നിലപാട് വ്യക്തമാക്കണമെന്നും മാധ്യമ പ്രവർത്തകരോടു സംസാരിക്കവെ അദ്ദേഹം ആവശ്യപ്പെട്ടു.
തീരപരിപാലന നിയമവും പരിസ്ഥിതി നിയമങ്ങളുമൊക്കെ ലംഘിച്ചു കൊച്ചിയിൽ ഡിഎൽഎഫ് നിർമിച്ച പാർപ്പിട സമുച്ചയം ക്രമപ്പെടുത്താനുള്ള ഹൈക്കോടതി വിധി ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കും. നിസാര പിഴ മാത്രം നൽകി നിർമാണം ക്രമപ്പെടുത്താനുള്ള വിധി തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കും. വിധിക്കെതിരെ അപ്പീൽ നൽകാൻ സംസ്ഥാന സർക്കാർ അടിയന്തര നടപടി സ്വീകരിക്കണം.
നോട്ടു പിൻവലിക്കൽ നടപടിക്കെതിരെ ജനരോഷം ഉയർന്നിട്ടും താൻ ചെയ്തതു മാത്രം ശരിയെന്ന നിലപാടാണു പ്രധാനമന്ത്രി സ്വീകരിക്കുന്നത്. 50 ദിവസം കൊണ്ടു പ്രശ്നം പരിഹരിക്കുമെന്നു വാഗ്ദാനം നൽകി ജനങ്ങളെ വഞ്ചിച്ച മോദി സർക്കാരിനെതിരെ 30 നു കോൺഗ്രസ് ബ്ലോക് കമ്മിറ്റികളുടെ നേതൃത്വത്തിൽ ജനകീയ കുറ്റവിചാരണ നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.

© Copyright 2016 Manoramaonline. All rights reserved.
No comments :
Post a Comment