Friday, 9 December 2016

ദേശീയ ഗാനം നിര്‍ബന്ധം, ഒഴിവാക്കണമെന്ന നിര്‍ദേശം ഞെട്ടിച്ചു: സുപ്രീം കോടതി

ഉണ്ണി കൊടുങ്ങല്ലൂര്‍

ദേശീയ ഗാനം നിര്‍ബന്ധം, ഒഴിവാക്കണമെന്ന നിര്‍ദേശം ഞെട്ടിച്ചു: സുപ്രീം കോടതി

വിദേശികളുള്‍പ്പെടെയുള്ളവര്‍ക്ക് ബുദ്ധിമുട്ടാകുമെന്ന് കാണിച്ച് കൊടുങ്ങല്ലൂര്‍ ഫിലിം സൊസൈറ്റി നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. അതേ സമയം ശാരീരിക അവശതകള്‍ നേരിടുന്നവര്‍ക്ക് എഴുന്നേറ്റ് നില്‍ക്കുന്നതില്‍ ഇളവ് അനുവദിക്കുമെന്നും സുപ്രീം കോടതി പറഞ്ഞു.
Published: Dec 9, 2016, 03:18 PM IST

ന്യൂഡല്‍ഹി: ഇരുപത്തിയൊന്നാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ എല്ലാ ചിത്രങ്ങള്‍ക്കും മുമ്പ് ദേശീയ ഗാനം നിര്‍ബന്ധമെന്ന് സുപ്രീം കോടതി. ചലച്ചിത്രോത്സവത്തില്‍ നിന്ന് ദേശീയ ഗാനം ഒഴിവാക്കണമെന്ന നിര്‍ദേശം ഞെട്ടിച്ചുവെന്നും സിനിമ കാണാന്‍ വിദേശികളുണ്ടെങ്കില്‍ അവര്‍ 20 തവണ എഴുന്നേറ്റ് നില്‍ക്കട്ടെയെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
വിദേശികളുള്‍പ്പെടെയുള്ളവര്‍ക്ക് ബുദ്ധിമുട്ടാകുമെന്ന് കാണിച്ച് കൊടുങ്ങല്ലൂര്‍ ഫിലിം സൊസൈറ്റി നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. അതേ സമയം ശാരീരിക അവശതകള്‍ നേരിടുന്നവര്‍ക്ക് എഴുന്നേറ്റ് നില്‍ക്കുന്നതില്‍ ഇളവ് അനുവദിക്കുമെന്നും സുപ്രീം കോടതി പറഞ്ഞു.
എല്ലാ തിയേറ്ററുകളിലും സിനിമാ പ്രദര്‍ശനത്തിന് മുമ്പ് ദേശീയ ഗാനം കേള്‍പ്പിക്കണമെന്ന സുപ്രീം കോടതി വിധി നടപ്പിലാക്കുമെന്ന് മന്ത്രി എ.കെ ബാലന്‍ വ്യക്തമാക്കിയിരുന്നു. ചലച്ചിത്ര മേളയിലും ഇത് നടപ്പിലാക്കുമെന്നും ഇളവു കിട്ടാന്‍ നിയമ വിദഗ്ധരുമായി ആലോചിക്കുമെന്നും ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമലും നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.
കഴിഞ്ഞ ഡിസംബര്‍ ഒന്നിനാണ് തിയേറ്ററുകളില്‍ ദേശീയ ഗാനം കേള്‍പ്പിക്കണമെന്ന ജഡ്ജിമാരായ ദീപക് മിശ്ര, അമിതാവ റോയ് എന്നിവരടങ്ങിയ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ് വന്നത്. ഇതിനെതിരെയാണ് കൊടുങ്ങല്ലൂര്‍ ഫിലിം സൊസൈറ്റി സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്.

No comments :

Post a Comment