ഉണ്ണി കൊടുങ്ങല്ലൂര്‍

(Representative Image)
പേപ്പർ കറൻസികൾക്കു പകരം പ്ലാസ്റ്റിക് കറൻസികൾ; പരീക്ഷണത്തിനു കൊച്ചിയും
ന്യൂഡൽഹി ∙ പേപ്പർ കറൻസിയിൽനിന്ന് പ്ലാസ്റ്റിക് കറൻസിയിലേക്കുള്ള മാറ്റത്തിന്റെ പാതയിൽ ഇന്ത്യ. കള്ളനോട്ടു പ്രചാരണം തടയുന്നതിനായി ഭാവിയിൽ പ്ലാസ്റ്റിക് കറൻസികൾ നിർമിക്കാൻ തീരുമാനിച്ചതായി കേന്ദ്ര സർക്കാർ പാർലമെന്റിനെ അറിയിച്ചു. ഇതിനാവശ്യമായ അസംസ്കൃത വസ്തുക്കൾ ശേഖരിക്കാൻ ആരംഭിച്ചതായും സർക്കാർ വ്യക്തമാക്കി.
പേപ്പറിനു പകരം കറൻസി നിർമാണത്തിനായി പ്ലാസ്റ്റിക്കോ പോളിമറോ ഉയോഗിക്കാനാണ് തീരുമാനമെന്ന് ഇതുമായി ബന്ധപ്പെട്ട് ലോക്സഭയിലുയർന്ന ചോദ്യത്തിനു എഴുതി തയാറാക്കി നൽകിയ മറുപടിയിൽ കേന്ദ്ര ധനകാര്യവകുപ്പ് സഹമന്ത്രി അർജുൻ റാം മേഘ്‌വാൾ വ്യക്തമാക്കി. മാത്രമല്ല, നോട്ടുനിർമാണത്തിന് ആവശ്യമായ അസംസ്കൃത വസ്തുക്കൾ ശേഖരിക്കാൻ ആരംഭിച്ചു കഴിഞ്ഞതായും അദ്ദേഹം അറിയിച്ചു.
രാജ്യത്ത് പേപ്പർ കറൻസികൾക്കു പകരം പ്ലാസ്റ്റിക് കറൻസികൾ അവതരിപ്പിക്കാൻ റിസർവ് ബാങ്ക് ഏറെ നാളായി ശ്രമിച്ചുവരികയാണ്. ഇതുമായി ബന്ധപ്പെട്ട് ചില പരീക്ഷണങ്ങളും ആർബിഐ സംഘടിപ്പിച്ചിരുന്നു. പത്തു രൂപയുടെ ഒരു ബില്യൻ നോട്ടുകൾ പരീക്ഷണാടിസ്ഥാനത്തിൽ രാജ്യത്തെ തിരഞ്ഞെടുത്ത അഞ്ചു നഗരങ്ങളിൽ വിതരണം ചെയ്യുമെന്ന് 2014 ഫെബ്രുവരിയിൽ സർക്കാർ പാർലമെന്റിനെ അറിയിച്ചിരുന്നു. ഭൂമിശാസ്ത്രപരവും കാലാവസ്ഥാപരവുമായ മാറ്റങ്ങൾ ഈ നോട്ടുകളെ എങ്ങനെ ബാധിക്കുമെന്ന് അറിയാനായിരുന്നു ഇത്. കൊച്ചി, മൈസൂരു, ജയ്പൂർ, ഷിംല, ഭുവനേശ്വർ എന്നീ നഗരങ്ങളെയാണ് അന്ന് പരീക്ഷണത്തിന് തിരഞ്ഞെടുത്തത്.
ഒരു പ്ലാസ്റ്റിക് നോട്ടിന് ശരാശരി അഞ്ചു വർഷമാണ് ആയുസ് കണക്കാക്കുന്നത്. മാത്രമല്ല, ഇത്തരം നോട്ടുകളെ അനുകരിച്ച് കള്ളനോട്ടുകൾ അടിക്കാനും ബുദ്ധിമുട്ടാണ്. പ്ലാസ്റ്റിക് കറൻസികൾ പേപ്പർ കറൻസികളെ അപേക്ഷിച്ച് കൂടുതൽ വൃത്തിയുള്ളതാണെന്ന പ്രത്യേകതയുമുണ്ട്. കള്ളനോട്ട് വ്യാപനത്തിന് തടയിടുക എന്ന ഉദ്ദേശത്തോടെ ഓസ്ട്രേലിയയാണ് ഇത്തരം നോട്ടുകൾ ആദ്യമായി പരീക്ഷിച്ചത്.
2015 ഡിസംബറിൽ സുരക്ഷാ രേഖ (സെക്യൂരിറ്റി ത്രെഡ്) കൂടാതെ അടിച്ചിറക്കിയ ചില 1000 രൂപാ നോട്ടുകൾ ലഭിച്ചതായി റിസർവ് ബാങ്ക് അറിയിച്ചിരുന്നുവെന്ന് മറ്റൊരു ചോദ്യത്തിന് നൽകിയ മറുപടിയിൽ മേഘ്്വാൾ വ്യക്തമാക്കി. ആർബിഐയ്ക്ക് കീഴിലുള്ള നാസിക്കിലെ കറൻസി നോട്ട് പ്രസ്സിൽ (സിഎൻപി) അടിച്ച നോട്ടുകളായിരുന്നു ഇവ. തുടർന്ന് ഇതുസംബന്ധിച്ച് അന്വേഷണം നടത്തി വീഴ്ച വരുത്തിയവർക്ക് വകുപ്പ് നിയമമനുസരിച്ചുള്ള പിഴയും ശിക്ഷയും നൽകിയിരുന്നു. ഇത്തരം വീഴ്ചകൾ ഭാവിയിൽ ആവർത്തിക്കാതിരിക്കാൻ വേണ്ട നടപടികൾ അന്നുതന്നെ കൈക്കൊണ്ടിരുന്നുവെന്നും മേഘ്‌വാൾ അറിയിച്ചു.

© Copyright 2016 Manoramaonline. All rights reserved.
No comments :
Post a Comment