ഉണ്ണി കൊടുങ്ങല്ലൂര്‍
മുംബൈ: ബാങ്ക് അക്കൗണ്ടുകള്‍ വഴി കള്ളപ്പണം വെളുപ്പിക്കാന്‍ ശ്രമിക്കുന്നവരെ കുടുക്കാന്‍ കൂടുതല്‍ നിയന്ത്രണങ്ങളുമായി റിസര്‍വ് ബാങ്ക്. വലിയ നിക്ഷേപമുള്ള അക്കൗണ്ടുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് റിസര്‍വ് ബാങ്ക് പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നു.
നോട്ട് അസാധുവാക്കല്‍ തീരുമാനത്തിന് ശേഷം, നവംബര്‍ ഒമ്പതു മുതല്‍ രണ്ടു രക്ഷത്തിലേറെ രൂപ നിക്ഷേപിച്ച അക്കൗണ്ടുകളില്‍ നിന്നും അഞ്ചു ലക്ഷത്തിലേറെ ബാലന്‍സുള്ള അക്കൗണ്ടുകളില്‍ നിന്നും പണം പിന്‍വലിക്കുന്നതിനാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഇത്തരം അക്കൗണ്ടുകളില്‍ നിന്ന് പണം പിന്‍വലിക്കാനോ കൈമാറ്റം ചെയ്യുന്നതിനോ പാന്‍ കാര്‍ഡ് ഹാജരാക്കണം എന്നാണ് റിസര്‍വ് ബാങ്കിന്റെ നിര്‍ദേശം. പാന്‍ ഇല്ലാത്തവര്‍ ഫോം 60 ഹാജരാക്കണം.
ജന്‍ധന്‍ പോലുള്ള ചെറിയ അക്കൗണ്ടുകളില്‍ നിന്ന് പ്രതിമാസം പിന്‍വലിക്കാവുന്ന തുക 10,000 രൂപയായി തുടരുമെന്നും ആര്‍ബിഐ അറിയിച്ചു. ഇത്തരം അക്കൗണ്ടുകള്‍ കള്ളപ്പണം വെളുപ്പിക്കാന്‍ ഉപയോഗിക്കുന്നെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

വലിയ നിക്ഷേപമുള്ള അക്കൗണ്ടുകള്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍
നവംബര്‍ ഒമ്പതു മുതല്‍ രണ്ടു രക്ഷത്തിലേറെ രൂപ നിക്ഷേപിച്ച അക്കൗണ്ടുകളില്‍ നിന്നും അഞ്ചു ലക്ഷത്തിലേറെ ബാലന്‍സുള്ള അക്കൗണ്ടുകളില്‍ നിന്നും പണം പിന്‍വലിക്കുന്നതിനാണ് നിയന്ത്രണം
Published: Dec 15, 2016, 10:15 PM IST
മുംബൈ: ബാങ്ക് അക്കൗണ്ടുകള്‍ വഴി കള്ളപ്പണം വെളുപ്പിക്കാന്‍ ശ്രമിക്കുന്നവരെ കുടുക്കാന്‍ കൂടുതല്‍ നിയന്ത്രണങ്ങളുമായി റിസര്‍വ് ബാങ്ക്. വലിയ നിക്ഷേപമുള്ള അക്കൗണ്ടുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് റിസര്‍വ് ബാങ്ക് പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നു.
നോട്ട് അസാധുവാക്കല്‍ തീരുമാനത്തിന് ശേഷം, നവംബര്‍ ഒമ്പതു മുതല്‍ രണ്ടു രക്ഷത്തിലേറെ രൂപ നിക്ഷേപിച്ച അക്കൗണ്ടുകളില്‍ നിന്നും അഞ്ചു ലക്ഷത്തിലേറെ ബാലന്‍സുള്ള അക്കൗണ്ടുകളില്‍ നിന്നും പണം പിന്‍വലിക്കുന്നതിനാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഇത്തരം അക്കൗണ്ടുകളില്‍ നിന്ന് പണം പിന്‍വലിക്കാനോ കൈമാറ്റം ചെയ്യുന്നതിനോ പാന്‍ കാര്‍ഡ് ഹാജരാക്കണം എന്നാണ് റിസര്‍വ് ബാങ്കിന്റെ നിര്‍ദേശം. പാന്‍ ഇല്ലാത്തവര്‍ ഫോം 60 ഹാജരാക്കണം.
ജന്‍ധന്‍ പോലുള്ള ചെറിയ അക്കൗണ്ടുകളില്‍ നിന്ന് പ്രതിമാസം പിന്‍വലിക്കാവുന്ന തുക 10,000 രൂപയായി തുടരുമെന്നും ആര്‍ബിഐ അറിയിച്ചു. ഇത്തരം അക്കൗണ്ടുകള്‍ കള്ളപ്പണം വെളുപ്പിക്കാന്‍ ഉപയോഗിക്കുന്നെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
© Copyright Mathrubhumi 2016. All rights reserved.
No comments :
Post a Comment