Saturday, 3 December 2016

ശബരിമലയ്ക്കു സമീപം വനത്തിൽനിന്ന് 360 കിലോ സ്ഫോടക വസ്തുക്കൾ പിടിച്ചു

ഉണ്ണി കൊടുങ്ങല്ലൂര്‍
ശബരിമലയ്ക്കു സമീപത്തുനിന്ന് പിടിച്ചെടുത്ത സ്ഫോടക ശേഖരം. ചിത്രം : അരവിന്ദ് വേണുഗോപാൽ
ശബരിമലയ്ക്കു സമീപത്തുനിന്ന് പിടിച്ചെടുത്ത സ്ഫോടക ശേഖരം. ചിത്രം : അരവിന്ദ് വേണുഗോപാൽ

ശബരിമലയ്ക്കു സമീപം വനത്തിൽനിന്ന് 360 കിലോ സ്ഫോടക വസ്തുക്കൾ പിടിച്ചു

സന്നിധാനം ∙ ശബരിമലയിലെ ശബരിപീഠത്തിനു സമീപത്തു നിന്ന് 360 കിലോ സ്ഫോടകവസ്തു ശേഖരം പിടിച്ചെടുത്തു. 30 കിലോ വീതം വെടിമരുന്ന് അടങ്ങുന്ന 12 കാനുകളാണ് പിടിച്ചെടുത്തത്. സുരക്ഷയുടെ ഭാഗമായി പൊലീസും വിവിധ സേനാവിഭാഗങ്ങളും വനത്തിൽ നടത്തിയ തിരച്ചിലിൽ ആണ് സ്ഫോടക വസ്തുക്കൾ കണ്ടെത്തിയത്.
സന്നിധാനത്തും പരിസരങ്ങളിലും അടുത്ത മൂന്നു ദിവസങ്ങളിൽ ഏർപ്പെടുത്തുന്ന കർശന സുരക്ഷയുടെ ഭാഗമായി പൊലീസും വനപാലകരും ബോംബ് സ്ക്വാഡും കമാൻഡോകളും അഞ്ചു സംഘങ്ങളായി തിരിഞ്ഞ് പരിശോധന നടത്തുകയായിരുന്നു. ഇതിൽ ഒരു സംഘം ശനിയാഴ്ച ഉച്ചയോടെ ശബരിപീഠത്തിൽ നിന്നു 150 മീറ്റർ അകലെ പരിശോധന നടത്തിയപ്പോഴാണ് കൂറ്റൻ മരത്തിനടിയിൽ പടുതയിട്ടു മൂടിയ നിലയിൽ സ്ഫോടക വസ്തു ശേഖരം കണ്ടെത്തിയത്.
ശബരിമലയ്ക്കു സമീപത്തുനിന്ന് പിടിച്ചെടുത്ത സ്ഫോടക ശേഖരം. ചിത്രം : അരവിന്ദ് വേണുഗോപാൽ
ശബരിപീഠത്തിൽ വിഷു ഉൽസവം വരെ വെടി വഴിപാട് നടന്നിരുന്നു. പിന്നീടിത് വനം വകുപ്പ് തടഞ്ഞു. അന്നു സൂക്ഷിച്ചിരുന്ന വെടിമരുന്നാകാം ഇതെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. കാനുകളുടെ പുറത്ത് നിറഞ്ഞിരിക്കുന്ന ചെളിയും മണ്ണുമാണ് ഇത്തരത്തിൽ വിലയിരുത്താൻ കാരണം. സ്ഫോടക വസ്തു ശേഖരം ട്രാക്ടറിൽ പൊലീസ് സന്നിധാനത്തേക്കു നീക്കി. സന്നിധാനത്ത് വെടിമരുന്ന് സൂക്ഷിക്കുന്ന ദേവസ്വം ബോർഡിന്റെ മാഗസിനിലേക്ക് ഇതു മാറ്റി.
കാക്കനാട് കേന്ദ്രമായി പ്രവർത്തിക്കുന്ന എക്സ്പ്ലോസീവ് കൺട്രോളറെ പൊലീസ് വിവരം അറിയിച്ചിട്ടുണ്ട്. കൺട്രോളർ സ്ഥലത്തെത്തി പരിശോധന നടത്തിയ ശേഷം വെടിമരുന്ന് എന്തു ചെയ്യണമെന്ന് തീരുമാനിക്കും. ബോംബ് സ്ക്വാഡിലെ സിഐ സത്യദാസ്, സന്നിധാനം എസ്ഐ അശ്വിത് എം. കാരായ്മയിൽ, സ്പെഷൽ ബ്രാഞ്ച് എസ്ഐ സദാശവൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഫോടകവസ്തു പിടിച്ചത്. സന്നിധാനം പൊലീസ് കേസെടുത്തു. അന്വേഷണം നടത്തി പ്രതികളെ കണ്ടെത്തുമെന്ന് പൊലീസ് അറിയിച്ചു.

No comments :

Post a Comment