Thursday, 8 December 2016

കുരുക്ക് പിന്നാലെ വരുന്നുണ്ട്.

ഉണ്ണി കൊടുങ്ങല്ലൂര്‍
മലയാള മാധ്യമങ്ങളും, ഓണ്‍ലൈന്‍ സാമ്പത്തിക വിദഗ്ദ്ധരും (ഫേസ്ബുക്ക്‌ ഇകണോമിസ്റ്റുകള്‍) എന്തു വിവരക്കേടാണ് ഈ എഴുന്നള്ളിക്കുന്നത്? 14.24 ലക്ഷം കോടിയിൽ 11.55 ലക്ഷം കോടി തിരിച്ചു വന്നുവെന്ന RBIയുടെ പ്രസ്ഥാവനയും പൊക്കിപ്പിടിച്ചാണ് നോട്ടു പരിഷ്ക്കരണം പരിപൂർണ്ണ പരാജയമാണെന്ന് തള്ളുന്നത്.
അവരോടായി ആദ്യമായി പറയാനുള്ളത്, എത്ര തന്നെ പണം തിരികെവന്നു എന്നതിനേക്കാള്‍ പ്രധാനം എല്ലാപണവും ബാങ്കിലേക്കാണ് എത്തിയത് എന്നുള്ളതാണ്, അതായത് 14.24 കോടി തന്നെ തിരിച്ചുവന്നാലും അതുമുഴുവന്‍ ബാങ്കിംഗ് സിസ്റ്റത്തിലേക്ക് വന്നത് മൂലം കണ്ട്രോള്‍ഡ് ആയി എന്നതാണ്. അതായത് നികുതി അടക്കേണ്ടുന്ന - വെള്ളപ്പണം. രണ്ടാമത് 86% ആയിരുന്ന വലിയ നോട്ടുകളുടെ ശതമാനത്തെ ചെറിയ നോട്ടുകള്‍ കൂടുതലായി ഇറക്കിക്കൊണ്ട്‌ കൃത്യമായി കുറക്കാന്‍ കഴിയും എന്നുള്ളതാണ്. 20, 50, 100 നോട്ടുകള്‍ കൂടുതലായി അടിക്കുന്നു എന്നാണ് വാര്‍ത്തകളില്‍ നിന്ന് അറിയാന്‍ കഴിയുന്നത്‌, കൃത്യമായ കണക്കുകള്‍ ഡിസംബര്‍ 30 ന് ശേഷം അറിയാന്‍ സാധിക്കും.
തിരിച്ചു വന്ന 11.55ലക്ഷം കോടിയിൽ എത്രമാത്രം സ്വയം വെളുപ്പെടുത്തിയ കള്ളപ്പണമുണ്ടെന്ന് RBI ഇനിയും പറഞ്ഞിട്ടില്ല. ഉദാഹരണത്തിന് തിരിച്ചുവന്ന 11.55 ലക്ഷം കോടിയിൽ 7.55 ലക്ഷം കോടി വെള്ളപ്പണവും, 4 ലക്ഷം കോടി സ്വയം സമർപ്പിച്ച കള്ളപ്പണവുമാണെന്ന് കരുതുക. ഈ 4 ലക്ഷം കോടിയുടെ 50% (2ലക്ഷം കോടി) ഗവൺമെന്റിന് ലഭിച്ചു കഴിഞ്ഞ ലാഭമാണ്. 25% (1 ലക്ഷം കോടി) ഉടമസ്ഥന് ഉപയോഗിക്കാൻ കഴിയാത്ത അഞ്ചു വർഷത്തെ ഫിക്സഡ് ഡെപോസിറ്റും, അതിൽ നിന്നു കിട്ടുന്ന പലിശ പ്രധാനമന്ത്രി ഗരീബി കല്യാൺ യോജനയിലേയ്ക്ക് വകയിരുത്തും. ബാക്കിയുള്ള 25% (1 ലക്ഷം കോടി) മാത്രമാണ് കള്ളപ്പണം സ്വയം സമർപ്പിച്ചവർക്ക് പുതിയ നോട്ടുകളായി മാറ്റിക്കിട്ടുക.
അതായത് ഇതുവരെ തിരികെവന്ന നോട്ടില്‍നിന്ന് മാത്രം ലാഭം (2 ലക്ഷം കോടി + 0.1 ലക്ഷം കോടി പലിശ ) + ഇനിയും തിരിച്ചു വരാത്ത പണം (2.69 ലക്ഷം കോടി), അങ്ങനെ മൊത്തം 4.79 ലക്ഷം കോടി ഗവൺമെന്റിന് ഇരുവരെ ലാഭമാണ്.
അതായത് രാജ്യത്തിൽ പരിഷ്ക്കപ്പെട്ട 14.24 ലക്ഷം കോടിയുടെ ഏകദേശം 30% രാജ്യത്തിന് ലാഭം. ഈ ലാഭം കൊണ്ട് ഈ ഇന്ത്യാ മഹാരാജ്യത്തിന്റെ മുഖഛായ തന്നെ മാറ്റാനാകും.
തീർന്നില്ല, കള്ളപ്പണം വെളുപ്പിക്കാൻ സ്വർണ്ണവും, ഭൂമിയും വാങ്ങിക്കൂട്ടിയവർക്കുള്ള കുരുക്ക് പിന്നാലെ വരുന്നുണ്ട്. അതുംകൂടെയായാൽ എന്തു വലിയ വിജയമാണ് ഈ നോട്ടുപരിഷ്ക്കണം! പാകിസ്ഥാനില്‍ പ്രിന്‍റ് ചെയ്ത കള്ളനോട്ടുകൊണ്ട് അമ്മാനമാടിയ തീവ്രവാദികൾക്കും, മാവോയിസ്റ്റുകൾക്കും, അതുവഴി പാകിസ്ഥാനും കൊടുത്ത എട്ടിന്റെ പണി വേറെ !!!
Courtesy Venu Panavelil
Like
Comment

No comments :

Post a Comment