ഉണ്ണി കൊടുങ്ങല്ലൂര്‍

സ്വർണത്തിൽ പിടിച്ച് സർക്കാർ നൽകുന്ന സൂചനകൾ; ജനത്തെ എങ്ങനെ ബാധിക്കും?
സുരക്ഷിത നിക്ഷേപമെന്ന് കരുതുന്ന സ്വർണത്തിന്മേൽ കേന്ദ്രസർക്കാരിന്റെ നീക്കം എന്താണ്? സ്വർണത്തിന് ഒരിക്കലും നിയന്ത്രണമേർപ്പെടുത്തില്ലെന്ന് പറയുമ്പോഴും ഒരു അലിഖിത നിയന്ത്രണം ഇവിടെ വന്നുചേരുമോയെന്നാണ് നിക്ഷേപകരുടെ ഭയം. നോട്ടുകൾ പിൻവലിച്ചതുപോലെ സ്വർണവും സർക്കാരിന്റെ ഹിറ്റ്‌ലിസ്റ്റിൽ ഉണ്ടെങ്കിൽ എങ്ങനെയാകും നടപടികൾ?, എങ്ങനെയൊക്കെ ഇത് ജനത്തെ ബാധിക്കും? തീരുമാനം ഫലപ്രാപ്തിയിലെത്തുമോ?
എങ്ങനെയൊക്കെയാകും കേന്ദ്ര നടപടി?
സ്വര്‍ണത്തിന് പരിധി നിശ്ചയിച്ചത് 1994ൽ. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസാണ് നിർദേശമിറക്കിയത്. കേന്ദ്രം ആ തീരുമാനം വീണ്ടും പ്രഖ്യാപിച്ചെന്നു മാത്രം. നോട്ടിനു പുറമേ സ്വർണത്തിലും നടപടി വരുന്നു എന്നാണ് കേന്ദ്രം നൽകുന്ന സൂചന. വിവാഹിതയ്ക്ക് കൈവശം വയ്ക്കാവുന്ന സ്വര്‍ണം 500 ഗ്രാം മാത്രമാണെന്നാണ് കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ വിശദീകരണം. അവിവാഹിതയായ സ്ത്രീകളുടെ കൈകളില്‍ 250 ഗ്രാമില്‍ കൂടുതല്‍ ഉണ്ടാകാന്‍ പാടില്ല. പുരുഷനു കൈവശം വയ്ക്കാവുന്ന സ്വര്‍ണം 100 ഗ്രാമുമാണ്.
കൂടുതല്‍ ഉണ്ടെങ്കില്‍ പിടിച്ചെടുക്കാം. പക്ഷേ, പിടിച്ചെടുക്കുന്നതിന് ഉറവിടം കാണിക്കാന്‍ കഴിഞ്ഞാല്‍ തിരികെ കൊടുക്കും. പരിധിയില്‍ കുറവുള്ള സ്വര്‍ണമാണെങ്കിലും ഉറവിടം കാണിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ നടപടി ഉണ്ടാകും. കണക്കില്‍പെടാത്ത പണം പോലെ തന്നെ സ്വര്‍ണത്തിനും നടപടി നേരിടേണ്ടി വരും. പാരമ്പര്യമായി കിട്ടിയ സ്വര്‍ണത്തിന് 75% നികുതിയും സെസും 10 ശതമാനം പിഴയും അടയ്‌ക്കേണ്ടി വരുമെന്ന പ്രചാരണം വാസ്തവവിരുദ്ധമാണ്.
ജനത്തെ എങ്ങനെ ബാധിക്കും
∙ പരിഭ്രാന്തരായ ജനം സ്വർണം വിറ്റഴിക്കാൻ നോക്കും. വിപണിയിലേക്ക് കൂടുതൽ സ്വർണമെത്തും. സ്വർണ വിൽപ്പന കുത്തനെ ഇടിയും. നടപടി ഭയന്ന്, കയ്യിൽ പണം ഉള്ളവർപോലും സ്വർണം വാങ്ങാത്ത അവസ്ഥയുണ്ടാകും.
∙ ഇപ്പോൾ സ്വർണ ഇറക്കുമതി കൂടുതലാണ്. നടപടിവരുമെന്ന് ഉറപ്പാകുന്നതോടെ സ്വർണ ഇറക്കുമതി കുറയും. ഡോളറിന്റെ പുറത്തേക്കുള്ള ഒഴുക്ക് അവസാനിക്കും.
∙ കേരളത്തിനെ തീരുമാനം പ്രതികൂലമായി ബാധിക്കും. സ്വർണവിൽപ്പനയിലൂടെ സർക്കാരിന് കിട്ടുന്ന നികുതി ഗണ്യമായി കുറയും. അതായത് സർക്കാരിന്റെ വരുമാനം കുറയും.
∙ തീരുമാനം ഇടത്തരക്കാരെ ബാധിക്കും. സ്വർണക്കുറിയിൽ ചേർന്നവരും സ്വകാര്യ കമ്പനികളുടെ ചിട്ടിയിലൂടെ സ്വർണം വാങ്ങിയവരും വെട്ടിലാകും. ജനം പരിഭ്രാന്തരാകും.
തീരുമാനത്തിലെ പ്രശ്നങ്ങൾ
∙ വിവാഹിതയ്ക്ക് കൈവശം വയ്ക്കാവുന്ന സ്വര്‍ണം 500 ഗ്രാമും, അവിവാഹിതയായ സ്ത്രീയ്ക്ക് 250 ഗ്രാമും കൈവശം വയ്ക്കാമെന്ന് സർക്കാർ. ഈ മാനദണ്ഡം എങ്ങനെ നിശ്ചയിച്ചു എന്നാണ് ഉയരുന്നചോദ്യം.
∙ കോടതിയിൽ ചോദ്യം ചെയ്യപ്പെടാം.
∙പാരമ്പര്യമായി ലഭിച്ചതോ കാര്‍ഷികാദായത്തില്‍ നിന്നു സമ്പാദിച്ചതോ ആണെന്നു തെളിയിക്കുന്നതിലെ ബുദ്ധിമുട്ടുകൾ. പലരും പഴയ സ്വർണം കൊടുത്ത് പുതിയവ വാങ്ങിയിട്ടുണ്ടാകും. അതിന്റെ ബില്ലില്ലെങ്കിൽ നടപടി നേരിടാം.
∙ കണക്കിൽപ്പെടാത്ത സ്വർണം പിടിച്ചെടുക്കുന്നതിലെ പ്രായോഗിക പ്രശ്നങ്ങൾ

© Copyright 2016 Manoramaonline. All rights reserved.
No comments :
Post a Comment