ഇത് 'ഐസ്മാന്‍'; സ്വന്തമാക്കിയത് 21 ലോക റെക്കോര്‍ഡുകള്‍
എല്ലാവരും രോമക്കുപ്പായങ്ങളും മേല്‍ക്കുപ്പായങ്ങളും ഹെല്‍മറ്റുമെല്ലാം ധരിച്ച് മഞ്ഞുമലകള്‍ കയറുമ്പോള്‍ ഇതാ വ്യത്യസ്തനായി ഒരാള്‍. 'മഞ്ഞു മനുഷ്യന്‍' എന്നറിയപ്പെടുന്ന വിന്‍ ഹോഫ് മഞ്ഞുമൂടിയ പര്‍വ്വതങ്ങളും കൊടുമുടികളും കയറിയത് മുട്ടോളം നീളമുള്ള വെറും മുറിക്കാലുറ മാത്രം ധരിച്ചാണ്. തണുത്തുറഞ്ഞ മലകളാണെങ്കിലും കഴുത്തോളം ഐസ് ആണെങ്കിലും കത്തിയുരുകുന്ന മരുഭൂമിയാണെങ്കിലും എല്ലാം മഞ്ഞുമനുഷ്യന്‍ എന്നറിയപ്പെടുന്ന ഈ അമ്പത്തിയഞ്ചുകാരന് ഒരു പോലെയാണ്.
എത്ര തണുത്ത കാലാവസ്ഥയാണെങ്കിലും ശരീരത്തിന്റെ ചൂട് നിയന്ത്രിക്കാന്‍ കഴിയുന്നതു കൊണ്ടാണ് ഏതു മഞ്ഞിലും കഴിയാന്‍ തനിക്കു കഴിയുന്നതെന്ന് ഹോഫ്. ആ കഴിവുള്ളതു കൊണ്ട് തന്നെ ഒന്നും രണ്ടുമല്ല ഇരുപത്തൊന്ന് ലോക റെക്കോര്‍ഡുകളാണ് ഹോഫ് സ്വന്തം പേരിലാക്കിയിരിക്കുന്നത്. കഴുത്തോളം ഐസ് കട്ടകള്‍ കൊണ്ട് നിറച്ച് ഏറ്റവുമധികം നേരം കഴിഞ്ഞതിനുള്ള റെക്കോര്‍ഡും അതില്‍ പെടും. 52 മിനിറ്റും 42 സെക്കന്റുമാണ് മരവിക്കുന്ന തണുപ്പില്‍ ഹോഫ് കഴിഞ്ഞത്. ഐസ് കട്ടകള്‍ക്ക് കീഴെ നീന്തി അപ്പുറത്തെത്തുക, മുറിക്കാലുറ മാത്രം ധരിച്ച് ഒരു ഗ്ലാസ് വെള്ളം പോലും കഴിക്കാതെ നമീബിയയിലെ മരുഭൂമിയിലൂടെ മാരത്തണ്‍ നടത്തുക തുടങ്ങിയവയെല്ലാം അതില്‍ ചിലതു മാത്രം. മുറിക്കാലുറ മാത്രം ധരിച്ചു കൊണ്ട് എവറസ്റ്റ് കീഴടക്കന്‍ ശ്രമിച്ചെങ്കിലും മുകളിലെത്താന്‍ വെറും അയ്യായിരം അടി മാത്രം ബാക്കിയുള്ളപ്പോള്‍ കാലിനു പരിക്കു പറ്റി പിന്തിരിയേണ്ടി വന്നുവെന്ന് ഹോഫ്.
ശരീരത്തിന്റെ ഊഷ്മാവ് നിയന്ത്രിക്കുന്നത് ഹോഫിന്റെ ജീവിതരീതിയായി മാറികഴിഞ്ഞിരിക്കുന്നു. ലോകത്തെവിടെയാണെങ്കിലും ഏതു കാലാവസ്ഥയിലാണെങ്കിലും അതിനുള്ള പരിശീലനം ഞാന്‍ ചെയ്തു കൊണ്ടിരിക്കും. വ്യായാമം ചെയ്യാന്‍ ജിമ്മുകളില്‍ പോകുന്ന ശീലമൊന്നുമില്ല ഹോഫിന്. വീട്ടുമുറ്റത്തു തന്നെയാണ് വ്യായാമം ചെയ്യുന്നതെല്ലാം. ശ്രമിച്ചാല്‍ തന്നെപ്പോലെ എല്ലാവര്‍ക്കും ശരീരത്തിന്റെ ഊഷ്മാവിനെ ആവശ്യപ്രകാരം ഉയര്‍ത്താനും താഴ്ത്താനും കഴിയുമെന്നാണ് ഹോഫിന്റെ അഭിപ്രായം. പക്ഷേ അതിനു വേണ്ടി ശ്രമിക്കണമെന്നു മാത്രം. മറ്റുള്ളവര്‍ 'ഐസ്മാന്‍' എന്നു വിളിക്കുന്നത് കേള്‍ക്കുമ്പോള്‍ സന്തോഷം തോന്നാറുണ്ട് തന്റെ കഴിവുകള്‍ക്കും കഠിനപ്രയത്‌നങ്ങള്‍ക്കും കിട്ടിയ ബഹുമതിയായാണ് ആ വിളിപ്പേരിനെ കരുതുന്നതെന്നും ഹോഫ് പറയുന്നു.

No comments :
Post a Comment