Tuesday, 13 September 2016

പാമ്പ് കടിഏറ്റു മരിച്ചാല്‍ -മരിച്ച ആളുടെ അവകാശിക്ക് 50000 രൂപ

ഉണ്ണി കൊടുങ്ങല്ലൂര്‍കര്‍ഷകനും പാമ്പും ആയി വലിയ ബന്ധം ഉണ്ട് എലികളെ തിന്ന് നശിപ്പിക്കുന്നത് പാമ്പുകള്‍ ആണ് . വിഷം ഇല്ലാത്ത പാമ്പുകളെ ഒരിക്കലും കൊല്ലരുത് പാമ്പ് എന്ന് പെട്ടന്ന് ആരെങ്കിലും പറഞ്ഞാല്‍ നമ്മുടെ നെച്ചിടിപ്പ് പതിമടങ്ങ്‌ വര്‍ദ്ധിക്കും..പാമ്പ് കടിയേറ്റ് ഒരു വര്‍ഷം25000 പേര്‍ ഇന്ത്യയില്‍ മരിക്കുന്നുണ്ട്.അതില്‍10% പേര്‍ ഭയം കൊണ്ടും മരിക്കുന്നു. ,പാമ്പ് കടിഏറ്റു മരിച്ചാല്‍ -മരിച്ച ആളുടെ അവകാശിക്ക് 50000 രൂപ കൊടുക്കുവാന്‍ കേന്ദ്ര സര്‍ക്കാരിന്‍റെ ഉത്തരവ് ഉണ്ട്.അത് പലര്‍ക്കും അറിയില്ല .പോലീസില്‍ അറിയിക്കണം. മരണസര്‍ട്ടിഫിക്കറ്റ് .പോസ്റ്റ്മോര്‌ട്ടം റിപ്പോര്‍ട്ട് -പഞ്ചായത്ത് സര്‍ട്ടിഫിക്കറ്റ്- എന്നീവ ചേര്‍ത്ത് തഹസില്‍ദാര്‍ക്ക് അപേക്ഷ കൊടുക്ക ണം. ജില്ല കളക്റെര്‍ ആണ് തുക അനുവദിക്കേണ്ടത്.
കര്‍ഷകര്‍ക്ക് കൃഷി സ്ഥലത്ത് വച്ച് പാമ്പ് കടി ഏറ്റു മരണം സംഭവിക്കാറുണ്ട്.കല് പ്രദേശങ്ങളിലെ പാമ്പുക ള്‍ക്ക് വിഷം കൂടും . പണ്ട് ഗ്രാമപ്രദേശങ്ങളില്‍ വിഷ വൈ ദ്യന്മ്മാര്‍ ഉണ്ടായിരുന്നു. അവര്‍ പണം വാങ്ങാതെ ചികല്‍സ നടത്തിയിരുന്നു..താളിയോലകളില്‍ വിഷ ചികത്സയെകുറിച്ച് പറയുന്നത് വരും തലമുറയ്ക്ക് പകര്‍ന്ന് കൊടുക്കാന്‍ ആരും ശ്രമിക്കാറില്ല
18 അടി വരെനീളം ഉള്ള രാജവെമ്പാല കടിച്ചാല്‍15 മിനിട്ടി-നുള്ളില്‍ ഒരുആനയെ കൊല്ലാനുള്ള വിഷംഅതിനുണ്ട്.200 ML വിഷം ആണ്രണ്ട്സഞ്ചികളിലായി മൂര്ഖന് ഉള്ളത് അതില്‍12 ML വിഷം മതി മനുഷ്യന് മരിക്കാന്‍- വിഷലക്ഷണങ്ങള്‍ നോക്കാം
ഒരുകുരുമുളക് മണിയുടെ വലിപ്പംആണ് കണ്ണിന്‍റെ കൃഷ്ണമണിക്ക്..എന്നാല്‍ മൂര്‍ഖന്‍റെ വിഷം ഏറ്റാല്‍ കൃഷ്ണ മണി ചെറുതായി വരും.കടിയേറ്റ ഭാഗത്ത് കൂടുതല്‍ വിഷം ഉണ്ടങ്കില്‍ ചെറിയ നീര് ഉണ്ടാകും മരണം അടുക്കുമ്പോള്‍ ആ ഭാഗം കരുത്ത് നീല നിറം ആകും
കാലിന്ശക്തിക്കുറവും തളര്‍ച്ചയും അനുഭവപ്പെടും. മുകളിലത്തെ കണ്‍പോളകള്‍ക്ക് നിയന്ത്രണം കുറഞ്ഞ് ഉറക്കം തുങ്ങുന്നത് പോലെ നിമീലിതാമാകും
തൊണ്ടക്കുംനാക്കിനും തളര്‍ച്ച വന്ന് സംസാരശേഷി നഷ്ട പ്പെടും ,
വെള്ളം - ഭക്ഷണം കഴിക്കാം സാധിക്കാതെ വരും
കുറുനാക്കിനു തളര്‍ച്ച ഉണ്ടാകുന്നത് കൊണ്ട് ശ്വാസനാളം ശരിയായി അടയാതെ വരികയും വെള്ളം കുടിച്ചാല്‍ ശ്വാസകോശത്തില്‍ കടക്കാന്‍ ഇടവരികയും ചെയ്യും.
മൂര്‍ഖന്‍റെ വിഷംശരീരത്തിലെ ചുവന്ന്‍രക്താണുക്കളെ നശിപ്പിക്കും.ഓക്സിജന്‍ കിട്ടാതെ കാഴ്ചശക്തി കുറഞ്ഞ് രോഗി ഉറങ്ങിതുടങ്ങും ശരീരത്തിലെ ചില പേശികള്‍ പിടക്കുകയും വലിച്ചുകൊച്ചുകയും ചെയ്യും
രക്തം കട്ടയാവാന്‍ തുടങ്ങും ഉമിനീര്കൂടുതലായി ഉള്‍പ്പാദിപ്പിക്കപ്പെടും .-
കടപ്പാട് ഗോപു കൊടുങ്ങല്ലൂർ
ചികല്‍സയെക്കുറിച്ച് അടുത്ത ദിവസം

No comments :

Post a Comment