ഉണ്ണി കൊടുങ്ങല്ലൂര്‍

തമിഴ്നാട്ടിൽനിന്നുള്ള സ്വകാര്യബസുകൾ ബെംഗളൂരുവിൽ സമരാനുകൂലികള്‍ തീവച്ചു നശിപ്പിച്ചനിലയിൽ.
സമരം തുടരും; തമിഴ്നാട്ടിൽനിന്നുള്ള വണ്ടികൾ തടയും: കാവേരി സംയുക്ത സമിതി
ബെംഗളൂരു ∙ കാവേരി നദീജലത്തര്‍ക്കത്തില്‍ അനുകൂലവിധി ഉണ്ടാകുന്നതു വരെ കർണാടകയിൽ സമരം തുടരുമെന്നു കാവേരി സംയുക്ത സമിതി. 20 ന് സുപ്രീം കോടതി വിഷയം പരിഗണിക്കുന്നതുവരെ സമരം തുടരും. നാളെ ബെംഗളൂരുവിൽ ഗതാഗതം സ്തംഭിപ്പിച്ച് മൈസൂർ റോഡ് ഉപരോധിക്കും. തമിഴ്നാട്ടിൽനിന്നുള്ള ട്രെയിനുകൾ വ്യാഴാഴ്ച അതിർത്തിയിൽ തടയും. വെള്ളിയാഴ്ച തമിഴ്നാട്ടിൽനിന്നുള്ള വാഹനങ്ങളും തടയുമെന്നും സംയുക്തസമിതി അറിയിച്ചു. കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരുകളും പ്രശ്നപരിഹാരത്തിനുള്ള ശ്രമം തുടരുന്നതിനിടെയാണ് സമിതിയുടെ സമരപ്രഖ്യാപനം.
കർണാടകയിലെ കർഷകസംഘടനകളുടെ കൂട്ടായ്മയായ കന്നട ഒക്കൂട്ട വ്യാഴാഴ്ച സംസ്ഥാനവ്യാപകമായി ട്രെയിനുകൾ തടയുമെന്ന് അറിയിച്ചു. എല്ലാ റെയിൽവേസ്റ്റേഷനുകളിലും ട്രെയിൻ തടയും.
ഇന്ന് ബെംഗളൂരു അടക്കം കര്‍ണാടക പൊതുവേ ശാന്തമായിരുന്നെങ്കിലും അതീവ ജാഗ്രത തുടരുകയാണ്. നിരോധനാജ്ഞ തുടരുന്ന ബെംഗളൂരു നഗരത്തില്‍ ഇന്ന് അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പതിനാറ് പൊലീസ് സ്റ്റേഷനുകളുടെ പരിധിയില്‍ കര്‍ഫ്യൂ ഏര്‍പെടുത്തിയിട്ടുണ്ട്. ജനങ്ങള്‍ സമാധാനം പാലിക്കണമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അഭ്യര്‍ഥിച്ചു. അക്രമികള്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്ന് ആഭ്യന്തരമന്ത്രി ജി.പരമേശ്വര അറിയിച്ചു. സ്ഥിതിഗതികള്‍ വിലയിരുത്താനും കാവേരി വിഷയത്തില്‍ തുടര്‍നടപടി തീരുമാനിക്കാനുമുള്ള കര്‍ണാടക മന്ത്രിസഭയുടെ അടിയന്തരയോഗം സമാപിച്ചു.
സ്വകാര്യ ബസുകളും കെഎസ്ആര്‍ടിസി ബസുകളും സര്‍വീസ് മുടക്കിയതോടെ ഒാണാവധിക്കു നാട്ടിലേത്തേണ്ട മലയാളികളില്‍ പലരും ബെംഗളൂരുവില്‍ കുടുങ്ങിയിരിക്കുകയാണ്. അതിനിടെ, സംഘർഷത്തെ തുടർന്ന് ബെംഗളുരുവിൽ കുടുങ്ങിയ മലയാളികളെയും കൊണ്ടുള്ള കെഎസ്ആർടിസി ബസുകളുടെ ആദ്യ സംഘം കേരളത്തിൽ എത്തി. ഹാസൻ വഴിയുള്ള നാലു ബസുകളാണ് കാസർകോട് എത്തിയത്. എറണാകുളം വരെയുള്ള യാത്രക്കാരായിരുന്നു ബസുകളില്‍.
യാത്ര മുടങ്ങിയതോടെ ഇത്തവണ ഓണമില്ലെന്നുറപ്പിച്ച മലയാളികളാണ് കെഎസ്ആർടിസിയുടെ കനിവിൽ നാട്ടിലെത്തിയത്. കർഫ്യൂ നിലനിൽക്കുന്നതിനാൽ പകൽ പുറത്തിറങ്ങാൻ കഴിയാതെ കഴിച്ചു കൂട്ടുകയായിരുന്നു. കെഎസ്ആർടിസി കോൺവോയ് സർവീസ് നടത്തുന്നതറിഞ്ഞ് ധൃതിപിടിച്ചെത്തിയതാണ് മിക്കവരും. അതേസമയം, പൊലീസ് സുരക്ഷ ഒരുക്കുമെന്ന പ്രഖ്യാപനം വെറുതെയായി. പലയിടത്തും സമരക്കാർക്കൊപ്പമാണ് പൊലീസെന്നു ബസ് ജീവനക്കാർ പറഞ്ഞു.
സംഘര്‍ഷം അവസാനിപ്പിക്കാന്‍ കര്‍ണാടക, തമിഴ്നാട് സര്‍ക്കാരുകള്‍ കാര്യക്ഷമമായ നടപടിയെടുക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇരുസംസ്ഥാനങ്ങളിലെയും ജനങ്ങള്‍ സമാധാന ശ്രമങ്ങളുമായി സഹകരിക്കണം. ജനങ്ങളെ ശാന്തമാക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തിറങ്ങണം. അക്രമദൃശ്യങ്ങള്‍ കാണിക്കുന്നതില്‍നിന്ന് ദൃശ്യമാധ്യമങ്ങള്‍ പിന്തിരിയണമെന്നും കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു ഡല്‍ഹിയില്‍ പറഞ്ഞു.
കാവേരി പ്രശ്നത്തില്‍ തമിഴ്നാട്ടിലെ പ്രതിഷേധം ഏകദേശം കെട്ടടങ്ങിയിട്ടുണ്ട്. സംസ്ഥാനത്തെ ക്രമസമാധാനനില പൂര്‍ണമായും നിയന്ത്രണ വിധേയമാണ്. കനത്ത പൊലീസ് വലയത്തിലാണ് ചെന്നൈ അടക്കമുള്ള പ്രധാന നഗരങ്ങള്‍. കര്‍ണാടക ഹോട്ടലുകള്‍, ബാങ്കുകള്‍, സ്കൂളുകള്‍, കടകള്‍ എന്നിവയ്ക്ക് പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം, ചെന്നൈയില്‍നിന്ന് കര്‍ണാടകയിലേയ്ക്കുള്ള ബസ് സര്‍വീസുകള്‍ പൂര്‍ണമായും താറുമാറായി. ഇതു സാധാരണ നിലയിലാകാന്‍ ദിവസങ്ങളെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു. എന്നാല്‍ ചെന്നൈയില്‍നിന്ന് കേരളത്തിലേക്കുള്ള ബസ് സര്‍വീസുകളെ പ്രശ്നം ബാധിച്ചിട്ടില്ല.

© Copyright 2016 Manoramaonline. All rights reserved.
No comments :
Post a Comment