
ഫോട്ടോ: ബിടിവി ചാനല്‍
കയ്യില്‍ നാരങ്ങയുമായി സിദ്ധരാമയ്യ മൈസൂരില്‍; വ്യാഖ്യാനങ്ങളുമായി മാധ്യമങ്ങള്‍
തന്റെ വലതു കൈയ്യില്‍ മുറുകെപ്പിടിച്ച ചെറുനാരങ്ങയുമായി ഒരു ദിവസം മുഴുവന്‍ മൈസൂരുവില്‍ ചെലവഴിച്ചതിലെ ദുരൂഹതയാണ് മാധ്യമങ്ങള്‍ക്ക് പലവിധ വ്യഖ്യാനങ്ങള്‍ക്കും അവസരമൊരുക്കിയത്.
September 1, 2016, 08:05 AM ISTമൈസൂരു: കയ്യിലൊരു ചെറുനാരങ്ങയുമായി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ സ്വന്തം നാടായ മൈസൂരിലെത്തിയത് ദേശീയ മാധ്യമങ്ങളിലടക്കം വാര്‍ത്തയായി. കന്നട ന്യൂസ് ചാനലുകള്‍ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്തതോടെയാണ് വാര്‍ത്ത ദേശീയ മാധ്യമങ്ങളും ഏറ്റെടുത്തത്.
തന്റെ വലതു കൈയ്യില്‍ മുറുകെപ്പിടിച്ച ചെറുനാരങ്ങയുമായി സിദ്ധരാമയ്യ ഒരു ദിവസം മുഴുവന്‍ മൈസൂരുവില്‍ ചെലവഴിച്ചതിലെ ദുരൂഹതയാണ് മാധ്യമങ്ങള്‍ പലവിധ വ്യഖ്യാനങ്ങള്‍ക്കും അവസരമൊരുക്കിയത്. വീഡിയോയില്‍ തന്റെ കൈയ്യില്‍ പിടിച്ചിരിക്കുന്ന നാരങ്ങ അദ്ദേഹം മാധ്യമപ്രവര്‍ത്തകരെ ഉയര്‍ത്തിക്കാണിക്കുന്നുണ്ട്. എന്നാല്‍ ഇതിനെക്കുറിച്ച് പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല.
ദുഷ്ടശക്തികളെ ഒഴിവാക്കുന്നതിന് ഏതോ മൗലവിയോ സന്യാസിയോ പൂജിച്ച് നല്‍കിയ നാരങ്ങയാണ് ഇതെന്നാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
അന്ധവിശ്വാസ നിരോധന ബില്‍ കര്‍ണാടക നിയമസഭയില്‍ പാസ്സാക്കാന്‍ ശ്രമിച്ചുവരികയാണ് സിദ്ധരാമയ്യ. ഭരണകക്ഷിയായ കോണ്‍ഗ്രസും പ്രതിപക്ഷ പാര്‍ട്ടികളും ഒരുമിച്ച് എതിര്‍ത്തതിനെ തുടര്‍ന്ന് ബില്ലിന്റെ കരട് പാസ്സാക്കാനാവാതെ തുടരുകയാണ്. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.
അദ്ദേഹത്തിന്റെ മകന്‍ രാകേഷ് അടുത്തിടെ മരണപ്പെട്ടിരുന്നു. മകന്റെ ആകസ്മിക വിയോഗത്തോടെ മുഖ്യമന്ത്രി ഏറെ മാറിയെന്നാണ് അദ്ദേഹത്തോട് അടുപ്പമുള്ളവര്‍ പറയുന്നത്.
© Copyright Mathrubhumi 2016. All rights reserved.
No comments :
Post a Comment