
പൊട്ടിത്തെറി: സാംസങ്ങ് നോട്ട് സെവന്‍ തിരിച്ചുവിളിച്ചേക്കും
കഴിഞ്ഞമാസമായിരുന്നു സംസങ്ങ് തങ്ങളുടെ പുതിയ മോഡലായ നോട്ട് സെവന്‍ വിപണിയിലെത്തിച്ചത്.
September 2, 2016, 10:36 AM ISTസോള്‍: ചാര്‍ജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ചുവെന്ന പരാതിയെ തുടര്‍ന്ന് സംസങ്ങ് ഗ്യാലക്‌സി നോട്ട് 7 കമ്പനി തിരിച്ചുവിളിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഉപഭോക്താക്കളുടെ സംതൃപ്തിയാണ് തങ്ങളുടെ വിജയമെന്നും അതുകൊണ്ട് തന്നെ അവരെ നിരാശരാക്കാന്‍ തങ്ങള്‍ തയ്യാറല്ലെന്നും കമ്പനി അധകൃതര്‍ അറിയിച്ചു.
കഴിഞ്ഞമാസമായിരുന്നു സംസങ്ങ് തങ്ങളുടെ പുതിയ മോഡലായ നോട്ട് സെവന്‍ വിപണിയിലെത്തിച്ചത്. നല്ല പ്രതികരണം കൊണ്ട് നോട്ട് സെവന് സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ ചെറിയ സമയം കൊണ്ട് തന്നെ ശ്രദ്ധേയമാകാനും കഴിഞ്ഞിരുന്നു. ഇതിനിടെയാണ് പരാതിയെ തുടര്‍ന്ന് തിരിച്ചുവിളിക്കാന്‍ ആലോചിക്കുന്നത്.
പരിശോധനയ്ക്ക് ശേഷം ഫോണ്‍ പൊട്ടിത്തെറിച്ചതിന്റെ കാരണങ്ങള്‍ തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തുമെന്നും സംസങ്ങ് അധികൃതര്‍ പറഞ്ഞു. സ്മാര്‍ട് ഫോണ്‍ വിപണി കീഴടക്കിക്കൊണ്ടിരിക്കുന്ന ആപ്പിള്‍ അടുത്ത ആഴ്ച പുതിയ ഐ ഫോണ്‍ പുറത്തിറക്കാനിരിക്കെയാണ് സാംസങ്ങിന്റെ പുതിയ മോഡലിന് തിരിച്ചടിയുണ്ടായിരിക്കുന്നത്.
© Copyright Mathrubhumi 2016. All rights reserved.
No comments :
Post a Comment