Tuesday, 13 September 2016

അതിവേഗ 4ജി വരുന്നു, ബിഎസ്എൻഎൽ വരിക്കാർക്ക് ഇനി നല്ലകാലം

ഉണ്ണി കൊടുങ്ങല്ലൂര്‍

അതിവേഗ 4ജി വരുന്നു, ബിഎസ്എൻഎൽ വരിക്കാർക്ക് ഇനി നല്ലകാലം

ഇൻട്രാ സർക്കിൾ സഹകരണവുമായി ബിഎസ്എൻഎല്ലും റിലയൻസ് ജിയോയും. പുതിയ സഹകരണത്തിലൂടെ ബിഎസ്എൻഎല്ലിന്റെ ടുജി സേവനങ്ങൾ റിലയൻസ് ജിയോ വോയ്സ് കോളിനായി ഉപയോഗിക്കും. തിരികെ റിലയൻസ് ജിയോയുടെ 4 ജി സേവനം ബിഎസ്എൻഎല്ലിനും ലഭിക്കും. വോയ്സ്കോളിൽ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുകയാണു റിലയൻസ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
റിലയൻസ് ജിയോയുടെ ഉയർന്ന വേഗത്തിലുള്ള ഇന്റർനെറ്റ് സേവനം ബിഎസ്എൻഎൽ ഉപയോക്താക്കള്‍ക്കും ലഭിക്കുമെന്നു ധാരണാപത്രം ഒപ്പിട്ട ശേഷം കമ്പനി അധികൃതര്‍ വ്യക്തമാക്കി. ഏതു തരത്തിലാകും സേവനങ്ങൾ ലഭിക്കുകയെന്നുള്ള വിശദാംശങ്ങൾ പുറത്തു വിട്ടിട്ടില്ല.
ഇരു കൂട്ടർക്കും ഏറ പ്രയോജനം ചെയ്യുന്ന കരാറിലാണ് എത്തിയിരിക്കുന്നതെന്നു ബിഎസ്എൻഎല്‍ സിഎംഡി അനുപം ശ്രീവാസ്തവ പ്രതികരിച്ചു. ഇരു കമ്പനികൾക്കും ഇടതടവില്ലാത്ത മൊബൈലൽ ഫോൺ സേവനം ഉപയോക്താക്കൾക്ക് എത്തിക്കാൻ ഇതു വഴി സാധിക്കും. ബിഎസ്എൻഎല്ലിനു ഹൈസ്പീഡ് മൊബൈൽ ഡേറ്റ സേവനം എത്തിക്കാൻ ഇതു വഴി സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. വോഡഫോണുമായി ഇന്‍ട്രാ സർക്കിൾ ടുജി സേവനത്തിനുള്ള കരാർ കഴിഞ്ഞ ദിവസമാണ് ബിഎസ്എൻഎൽ ഒപ്പിട്ടത്.  

No comments :

Post a Comment