Friday, 2 September 2016

അടുത്ത ആഴ്ച ഉദ്ഘാടനം ചെയ്യപ്പെടുന്ന ഇടപ്പള്ളി മേൽപാലം. മുകളിൽ മെട്രോ റയിൽപാത. താഴെ ദേശീയപാത 47. അടുത്ത ആഴ്ച ഉദ്ഘാടനം ചെയ്യപ്പെടുന്ന ഇടപ്പള്ളി മേൽപാലം. മുകളിൽ മെട്രോ റയിൽപാത. താഴെ ദേശീയപാത 47. ഓണസമ്മാനമായി ഇടപ്പള്ളി മേൽപാലം by സ്വന്തം ലേഖകൻ ManoramaOnline | Friday 02 September 2016 11:05 AM IST മേൽപാലം അടുത്ത ആഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. പാലാരിവട്ടം മേൽപാലം ഉദ്ഘാടനം ഉടൻ 85 കോടി രൂപ ചെലവിൽ ഡിഎംആർസിയാണു മേൽപാലം നിർമിച്ചത് അവസാന മിനുക്കുപണികൾ അഞ്ചുദിവസത്തിനകം പൂർത്തിയാകും മേൽപാലം വരുന്നതോടെ ഇടപ്പള്ളി ഭാഗത്തെ ഗതാഗതക്കുരുക്കിന് ഒരു പരിധിവരെ പരിഹാരം ഉണ്ടാകുമെന്നാണു പ്രതീക്ഷ കൊച്ചി ∙ ഇടപ്പള്ളി മേൽപാലം ഗതാഗതത്തിനു തുറക്കുന്നു. മുഖ്യമന്ത്രിയുടെ സൗകര്യം കണക്കിലെടുത്ത് അടുത്ത ആഴ്ച പാലം ഉദ്ഘാടനം ചെയ്യാനുള്ള ഒരുക്കത്തിലാണ് അധികൃതർ.ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുന്ന ഇടപ്പള്ളി ജംക്‌ഷനിലെ തിരക്കിനു മേൽപാലം ആശ്വാസമാകും. ഇടപ്പള്ളി സെന്റ് ജോർജ് ദേവാലയത്തിനു സമീപം ആരംഭിച്ചു ടോളിനു സമീപം അവസാനിക്കുന്ന നാലുവരി മേൽപാലത്തിനു 480 മീറ്ററാണു നീളം. 35 മീറ്ററാണു വീതി. 85 കോടി രൂപ ചെലവിലാണു ഡിഎംആർസി മേൽപാലത്തിന്റെ നിർമാണം പൂർത്തിയാക്കിയത്. ടാറിങ് പൂർത്തിയായ പാലത്തിലെ െപയിന്റിങ് ഉൾപ്പെടെയുള്ള അവസാനവട്ട മിനുക്കുപണികൾ നടക്കുകയാണ്. അഞ്ചു ദിവസത്തിനുള്ളിൽ ഇതു പൂർത്തിയാകും. 2013 നംവബറിലാണു മേൽപാലത്തിന്റെ നിർമാണ പ്രവർത്തനം ആരംഭിച്ചത്. നിർമാണം അന്തിമഘട്ടത്തിലെത്തിയ പാലാരിവട്ടം മേൽപാലം. അതേസമയം പാലാരിവട്ടം മേൽപാലത്തിന്റെ ഉദ്ഘാടനവും ഇതോടൊപ്പം നടത്താൻ ആലോചിക്കുന്നുണ്ടെങ്കിലും അവസാന മിനുക്കുപണികൾ ഈയാഴ്ച പൂർത്തിയാകില്ലെന്നാണു സൂചന. പാലത്തിലെ സ്പാനുകൾക്കിടയിൽ പ്ലാസ്റ്ററിങ് ജോലി തീർന്നിട്ടില്ല. പാലത്തിന്റെ പകുതിയോളം ഈ ജോലി പൂർത്തിയായിട്ടുണ്ട്. മഴ മാറാതെ ടാറിങ് ആരംഭിക്കാൻ കഴിയില്ല. റോഡ്സ് ആൻഡ് ബ്രിജസ് കോർപറേഷനാണു (ആർബിഡിസികെ) പാലം നിർമിക്കുന്നത്. 41 കോടി രൂപയാണു ചെലവ്. ഇടപ്പള്ളി മേൽപാലത്തിനു 480 മീറ്ററാണു നീളമെങ്കിൽ പാലാരിവട്ടം മേൽപാലത്തിന് 750 മീറ്റർ നീളമാണുള്ളത്. നാലുവരി മേൽപാലമാണു പാലാരിവട്ടത്തും വരുന്നത്. പാലത്തിന്റെ നിർമാണം എത്രയും വേഗം പൂർത്തിയാക്കാനുള്ള ശ്രമത്തിലാണെന്ന് അധികൃതർ പറഞ്ഞു. രണ്ടു മേൽപാലങ്ങളും കഴിഞ്ഞ ജൂണിൽ ഉദ്ഘാടനം ചെയ്യുമെന്ന് അറിയിച്ചിരുന്നെങ്കിലും നിർമാണം വൈകുകയായിരുന്നു. പാലാരിവട്ടത്തു കരാറെടുത്ത കമ്പനി സാമ്പത്തിക പ്രതിസന്ധിയിലായതോടെ ഒരു മാസത്തോളം നിർമാണം തടസ്സപ്പെട്ടിരുന്നു. മേൽപാലത്തിനൊപ്പം ജംക്‌ഷൻ വികസനം ആലോചിച്ചിരുന്നെങ്കിലും തൽക്കാലം വേണ്ടെന്നു വെച്ചു. കൊച്ചി മെട്രോയുടെ കാക്കനാട് എക്സ്റ്റൻഷന്റെ ഭാഗമായി മാത്രമേ പാലാരിവട്ടം ജംക്‌ഷൻ വികസനം നടക്കൂ. മെട്രോ ഇടനാഴിയിലെ 11 കിലോമീറ്റർ റോഡ് അപ്പോൾ 22 മീറ്റർ വീതിയിൽ വികസിപ്പിക്കും. ഇടപ്പള്ളിയിൽ അടിപ്പാത വരുമോ ? കൊച്ചി∙ ഇടപ്പള്ളി മേൽപാലം വന്നാലും ഒരു പരിധി വരെ മാത്രമേ ജംക്‌ഷനിലെ തിരക്കു കുറയ്ക്കാൻ കഴിയൂവെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. തിരക്കു പൂർണമായും പരിഹരിക്കണമെങ്കിൽ ദേശീയ പാത 17നെയും ബൈപാസിനേയും ബന്ധിപ്പിച്ച് അടിപ്പാത കൂടി നിർമിക്കണമെന്നു ഡിഎംആർസി മുഖ്യഉപദേഷ്ടാവ് ഇ.ശ്രീധരൻ മുൻപു നിർദേശിച്ചിരുന്നു. എന്നാൽ, ഇതു സംബന്ധിച്ചു സംസ്ഥാന സർക്കാർ ഇതുവരെ നിലപാടു വ്യക്തമാക്കിയിട്ടില്ല. പ്രാദേശികമായും അടിപ്പാത നിർമിക്കണമെന്ന ആവശ്യം ശക്തമാണ്. സ്വകാര്യ മാളിലേക്കുള്ള വാഹനങ്ങൾ ദേശീയപാത 17ൽ നിന്നും മേൽപാലത്തിനടിയിൽ നിന്നും തിരിയുന്നതിനാൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ അടിപ്പാത അത്യാവശ്യമാണെന്നാണു പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നത്. ഇടപ്പള്ളി മേൽപാലം ജംക്‌ഷനിലെ തിരക്ക് 25 ശതമാനം മാത്രമേ കുറയ്ക്കൂവെന്ന കാരണത്താലാണ് അടിപ്പാത ഡിഎംആർസി ശുപാർശ ചെയ്തത്. മേൽപാലം പ്രധാനമായും കൊച്ചി നഗരത്തിലേയ്ക്കുള്ള തിരക്കാകും കുറയ്ക്കുക എന്ന കാരണത്താലാണിത്.മേൽപാലം വന്നാലും ജംക്‌ഷനിൽ ട്രാഫിക് സിഗ്‌നലുണ്ടാകും. ദേശീയപാത 17ഉം ദേശീയപാത ബൈപാസും അടിപ്പാത വഴി ബന്ധിപ്പിക്കാതെ ജംക്‌ഷനിലെ തിരക്കു കുറയില്ല. അടിപ്പാത നിർമാണം പ്രായോഗികമാകുന്ന തരത്തിൽ നീളം കൂടിയ സ്പാനാണു മേൽപാലത്തിന് ഈ ഭാഗത്തുള്ളത്.100 കോടി രൂപയാണ് അടിപ്പാതയ്ക്കു ചെലവു കണക്കാക്കുന്നത്. ഭൂമിയെറ്റടുക്കേണ്ട ആവശ്യമില്ല. വൈറ്റില ജംക്‌ഷനിലെ തിരക്കു കുറയ്ക്കാൻ എസ്എ റോഡിൽ നിന്നു തൃപ്പൂണിത്തുറ ഭാഗത്തേക്ക് അടിപ്പാത ശുപാർശ ചെയ്തിരുന്നെങ്കിലും അതേക്കുറിച്ചു കാര്യമായ ചർച്ചകളുണ്ടായിട്ടില്ല. വൈറ്റില, കുണ്ടന്നൂർ മേൽപാലങ്ങൾ വൈകുന്നു കൊച്ചി∙ കുണ്ടന്നൂർ, വൈറ്റില മേൽപാലങ്ങൾ ഇപ്പോഴും നിർമാണോദ്ഘാടനത്തിന്റെ ശിലാഫലകങ്ങളിൽ മാത്രം. സംസ്ഥാന ബജറ്റിൽ കുണ്ടന്നൂർ മേൽപാലത്തിന് 20 കോടി രൂപ വകയിരുത്തിയെങ്കിലും തുടർനടപടികളുണ്ടായിട്ടില്ല.അടിസ്ഥാന സൗകര്യ വികസനത്തിനു സർക്കാർ രൂപീകരിക്കുന്ന പ്രത്യേക ഫണ്ടിൽ നിന്നു വൈറ്റില മേൽപാലത്തിനു പണം അനുവദിക്കുമെന്നാണു പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ എത്ര കോടി രൂപയാണു വകയിരുത്തുക എന്നു വ്യക്തമല്ല. പണം പദ്ധതികൾക്കു തടസ്സമാകില്ലെന്ന ഉറപ്പു മാത്രമാണു മന്ത്രി തോമസ് ഐസക് നിയമസഭയിൽ വിഷയം ഉന്നയിച്ച പി.ടി.തോമസ് എംഎൽഎയ്ക്കു നൽകിയിരിക്കുന്നത്. ഫെബ്രുവരിയിലാണു മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഇരു മേൽപാലങ്ങൾക്കും ശിലാസ്ഥാപനം നിർവഹിച്ചത്. തൊട്ടുപിന്നാലെ ധനകാര്യ വിഭാഗത്തിലെ ചീഫ് ടെക്നിക്കൽ എക്സാമിനർ നിർദേശിച്ച മാറ്റങ്ങൾ വരുത്തി അന്തിമ ഡിപിആർ സമർപ്പിക്കുകയും ചെയ്തു. പദ്ധതികളുടെ ടെൻഡർ ക്ഷണിക്കുകയും ഓഗസ്റ്റ് മധ്യത്തോടെ കരാർ നൽകുമെന്ന് അറിയിക്കുകയും ചെയ്തെങ്കിലും ഒന്നും സംഭവിച്ചില്ല. ഓണം കഴിഞ്ഞു പൈലിങ് ആരംഭിക്കുമെന്നു പറഞ്ഞവരെ ഇപ്പോൾ കാണാനില്ല. സെപ്റ്റംബറിൽ നിർമാണം ആരംഭിച്ചിരുന്നെങ്കിൽ 2018 മാർച്ചിൽ മേൽപാലങ്ങൾ ഗതാഗതത്തിനു തുറന്നു കൊടുക്കാൻ കഴിയുമായിരുന്നു. © Copyright 2016 Manoramaonline. All rights reserved.

അടുത്ത ആഴ്ച ഉദ്ഘാടനം ചെയ്യപ്പെടുന്ന ഇടപ്പള്ളി മേൽപാലം. മുകളിൽ മെട്രോ റയിൽപാത. താഴെ ദേശീയപാത 47.
അടുത്ത ആഴ്ച ഉദ്ഘാടനം ചെയ്യപ്പെടുന്ന ഇടപ്പള്ളി മേൽപാലം. മുകളിൽ മെട്രോ റയിൽപാത. താഴെ ദേശീയപാത 47.

ഓണസമ്മാനമായി ഇടപ്പള്ളി മേൽപാലം

മേൽപാലം അടുത്ത ആഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. പാലാരിവട്ടം മേൽപാലം ഉദ്ഘാടനം ഉടൻ 85 കോടി രൂപ ചെലവിൽ ഡിഎംആർസിയാണു മേൽപാലം നിർമിച്ചത് അവസാന മിനുക്കുപണികൾ അഞ്ചുദിവസത്തിനകം പൂർത്തിയാകും മേൽപാലം വരുന്നതോടെ ഇടപ്പള്ളി ഭാഗത്തെ ഗതാഗതക്കുരുക്കിന് ഒരു പരിധിവരെ പരിഹാരം ഉണ്ടാകുമെന്നാണു പ്രതീക്ഷ
കൊച്ചി ∙ ഇടപ്പള്ളി മേൽപാലം ഗതാഗതത്തിനു തുറക്കുന്നു. മുഖ്യമന്ത്രിയുടെ സൗകര്യം കണക്കിലെടുത്ത് അടുത്ത ആഴ്ച പാലം ഉദ്ഘാടനം ചെയ്യാനുള്ള ഒരുക്കത്തിലാണ് അധികൃതർ.ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുന്ന ഇടപ്പള്ളി ജംക്‌ഷനിലെ  തിരക്കിനു മേൽപാലം ആശ്വാസമാകും. ഇടപ്പള്ളി സെന്റ് ജോർജ് ദേവാലയത്തിനു സമീപം ആരംഭിച്ചു ടോളിനു സമീപം അവസാനിക്കുന്ന നാലുവരി മേൽപാലത്തിനു 480 മീറ്ററാണു നീളം. 35 മീറ്ററാണു വീതി. 85 കോടി രൂപ ചെലവിലാണു ഡിഎംആർസി മേൽപാലത്തിന്റെ നിർമാണം പൂർത്തിയാക്കിയത്. ടാറിങ് പൂർത്തിയായ പാലത്തിലെ െപയിന്റിങ് ഉൾപ്പെടെയുള്ള അവസാനവട്ട മിനുക്കുപണികൾ നടക്കുകയാണ്. അഞ്ചു ദിവസത്തിനുള്ളിൽ ഇതു പൂർത്തിയാകും. 2013 നംവബറിലാണു മേൽപാലത്തിന്റെ നിർമാണ പ്രവർത്തനം ആരംഭിച്ചത്.
നിർമാണം അന്തിമഘട്ടത്തിലെത്തിയ പാലാരിവട്ടം മേൽപാലം.
അതേസമയം പാലാരിവട്ടം മേൽപാലത്തിന്റെ ഉദ്ഘാടനവും ഇതോടൊപ്പം നടത്താൻ ആലോചിക്കുന്നുണ്ടെങ്കിലും  അവസാന മിനുക്കുപണികൾ ഈയാഴ്ച പൂർത്തിയാകില്ലെന്നാണു സൂചന. പാലത്തിലെ സ്പാനുകൾക്കിടയിൽ പ്ലാസ്റ്ററിങ്  ജോലി തീർന്നിട്ടില്ല. പാലത്തിന്റെ പകുതിയോളം  ഈ ജോലി പൂർത്തിയായിട്ടുണ്ട്. മഴ മാറാതെ ടാറിങ് ആരംഭിക്കാൻ കഴിയില്ല. റോഡ്സ് ആൻഡ് ബ്രിജസ് കോർപറേഷനാണു (ആർബിഡിസികെ)  പാലം നിർമിക്കുന്നത്. 41 കോടി രൂപയാണു ചെലവ്. ഇടപ്പള്ളി  മേൽപാലത്തിനു 480 മീറ്ററാണു നീളമെങ്കിൽ പാലാരിവട്ടം മേൽപാലത്തിന് 750 മീറ്റർ നീളമാണുള്ളത്. നാലുവരി മേൽപാലമാണു പാലാരിവട്ടത്തും വരുന്നത്.
പാലത്തിന്റെ  നിർമാണം എത്രയും വേഗം പൂർത്തിയാക്കാനുള്ള ശ്രമത്തിലാണെന്ന് അധികൃതർ പറഞ്ഞു. രണ്ടു മേൽപാലങ്ങളും കഴിഞ്ഞ  ജൂണിൽ ഉദ്ഘാടനം ചെയ്യുമെന്ന് അറിയിച്ചിരുന്നെങ്കിലും നിർമാണം വൈകുകയായിരുന്നു. പാലാരിവട്ടത്തു കരാറെടുത്ത കമ്പനി സാമ്പത്തിക പ്രതിസന്ധിയിലായതോടെ  ഒരു മാസത്തോളം  നിർമാണം തടസ്സപ്പെട്ടിരുന്നു. മേൽപാലത്തിനൊപ്പം ജംക്‌ഷൻ വികസനം ആലോചിച്ചിരുന്നെങ്കിലും തൽക്കാലം വേണ്ടെന്നു വെച്ചു. കൊച്ചി മെട്രോയുടെ കാക്കനാട് എക്സ്റ്റൻഷന്റെ ഭാഗമായി മാത്രമേ പാലാരിവട്ടം ജംക്‌ഷൻ വികസനം നടക്കൂ. മെട്രോ ഇടനാഴിയിലെ 11 കിലോമീറ്റർ റോഡ് അപ്പോൾ 22 മീറ്റർ വീതിയിൽ വികസിപ്പിക്കും.
ഇടപ്പള്ളിയിൽ അടിപ്പാത വരുമോ ?
കൊച്ചി∙ ഇടപ്പള്ളി മേൽപാലം വന്നാലും  ഒരു പരിധി വരെ മാത്രമേ ജംക്‌ഷനിലെ  തിരക്കു കുറയ്ക്കാൻ കഴിയൂവെന്നു  ചൂണ്ടിക്കാണിക്കപ്പെടുന്നു. തിരക്കു പൂർണമായും പരിഹരിക്കണമെങ്കിൽ  ദേശീയ പാത 17നെയും ബൈപാസിനേയും ബന്ധിപ്പിച്ച് അടിപ്പാത കൂടി നിർമിക്കണമെന്നു ഡിഎംആർസി മുഖ്യഉപദേഷ്ടാവ്  ഇ.ശ്രീധരൻ മുൻപു നിർദേശിച്ചിരുന്നു. എന്നാൽ, ഇതു സംബന്ധിച്ചു  സംസ്ഥാന സർക്കാർ ഇതുവരെ നിലപാടു വ്യക്തമാക്കിയിട്ടില്ല.
 പ്രാദേശികമായും അടിപ്പാത നിർമിക്കണമെന്ന ആവശ്യം ശക്തമാണ്. സ്വകാര്യ മാളിലേക്കുള്ള വാഹനങ്ങൾ ദേശീയപാത 17ൽ നിന്നും മേൽപാലത്തിനടിയിൽ നിന്നും തിരിയുന്നതിനാൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ അടിപ്പാത അത്യാവശ്യമാണെന്നാണു  പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നത്.
ഇടപ്പള്ളി മേൽപാലം ജംക്‌ഷനിലെ തിരക്ക്  25 ശതമാനം  മാത്രമേ കുറയ്ക്കൂവെന്ന കാരണത്താലാണ് അടിപ്പാത ഡിഎംആർസി ശുപാർശ ചെയ്തത്. മേൽപാലം പ്രധാനമായും കൊച്ചി നഗരത്തിലേയ്ക്കുള്ള തിരക്കാകും കുറയ്ക്കുക എന്ന കാരണത്താലാണിത്.മേൽപാലം വന്നാലും ജംക്‌ഷനിൽ ട്രാഫിക് സിഗ്‌നലുണ്ടാകും. ദേശീയപാത 17ഉം ദേശീയപാത ബൈപാസും അടിപ്പാത വഴി ബന്ധിപ്പിക്കാതെ ജംക്‌ഷനിലെ തിരക്കു കുറയില്ല. അടിപ്പാത നിർമാണം പ്രായോഗികമാകുന്ന തരത്തിൽ നീളം  കൂടിയ സ്പാനാണു മേൽപാലത്തിന് ഈ ഭാഗത്തുള്ളത്.100 കോടി രൂപയാണ് അടിപ്പാതയ്ക്കു ചെലവു കണക്കാക്കുന്നത്. ഭൂമിയെറ്റടുക്കേണ്ട ആവശ്യമില്ല. വൈറ്റില ജംക്‌ഷനിലെ തിരക്കു കുറയ്ക്കാൻ എസ്എ റോഡിൽ നിന്നു തൃപ്പൂണിത്തുറ ഭാഗത്തേക്ക് അടിപ്പാത ശുപാർശ ചെയ്തിരുന്നെങ്കിലും അതേക്കുറിച്ചു കാര്യമായ ചർച്ചകളുണ്ടായിട്ടില്ല.
വൈറ്റില, കുണ്ടന്നൂർ മേൽപാലങ്ങൾ വൈകുന്നു
കൊച്ചി∙ കുണ്ടന്നൂർ, വൈറ്റില മേൽപാലങ്ങൾ ഇപ്പോഴും നിർമാണോദ്ഘാടനത്തിന്റെ ശിലാഫലകങ്ങളിൽ മാത്രം. സംസ്ഥാന ബജറ്റിൽ കുണ്ടന്നൂർ മേൽപാലത്തിന് 20 കോടി രൂപ വകയിരുത്തിയെങ്കിലും തുടർനടപടികളുണ്ടായിട്ടില്ല.അടിസ്ഥാന സൗകര്യ വികസനത്തിനു സർക്കാർ രൂപീകരിക്കുന്ന പ്രത്യേക ഫണ്ടിൽ നിന്നു വൈറ്റില മേൽപാലത്തിനു പണം അനുവദിക്കുമെന്നാണു പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ എത്ര കോടി രൂപയാണു വകയിരുത്തുക എന്നു വ്യക്തമല്ല. പണം പദ്ധതികൾക്കു തടസ്സമാകില്ലെന്ന ഉറപ്പു മാത്രമാണു മന്ത്രി തോമസ് ഐസക്  നിയമസഭയിൽ വിഷയം ഉന്നയിച്ച പി.ടി.തോമസ് എംഎൽഎയ്ക്കു നൽകിയിരിക്കുന്നത്.
ഫെബ്രുവരിയിലാണു മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഇരു മേൽപാലങ്ങൾക്കും ശിലാസ്ഥാപനം നിർവഹിച്ചത്. തൊട്ടുപിന്നാലെ ധനകാര്യ വിഭാഗത്തിലെ ചീഫ് ടെക്നിക്കൽ  എക്സാമിനർ  നിർദേശിച്ച മാറ്റങ്ങൾ വരുത്തി അന്തിമ ഡിപിആർ സമർപ്പിക്കുകയും ചെയ്തു. പദ്ധതികളുടെ ടെൻഡർ ക്ഷണിക്കുകയും ഓഗസ്റ്റ് മധ്യത്തോടെ കരാർ നൽകുമെന്ന് അറിയിക്കുകയും ചെയ്തെങ്കിലും ഒന്നും സംഭവിച്ചില്ല. ഓണം കഴിഞ്ഞു പൈലിങ് ആരംഭിക്കുമെന്നു പറഞ്ഞവരെ ഇപ്പോൾ  കാണാനില്ല. സെപ്റ്റംബറിൽ നിർമാണം ആരംഭിച്ചിരുന്നെങ്കിൽ 2018 മാർച്ചിൽ മേൽപാലങ്ങൾ ഗതാഗതത്തിനു തുറന്നു കൊടുക്കാൻ കഴിയുമായിരുന്നു.

No comments :

Post a Comment