Friday, 2 September 2016

താരനകറ്റും പേരയില; അറിയൂ പേരയിലയുടെ ഗുണങ്ങള്‍... mangalam.com പേരയുടെ തളിരില നോക്കി നുള്ളിയെടുത്ത് വൃത്തിയാക്കി, ചൂടു ചായയില്‍ ഇട്ട് കുടിക്കുക. തിളപ്പിച്ച വെറും വെള്ളത്തില്‍ ഇല മാത്രം ഇട്ടും കുടിക്കാം.പേരയില ഉണക്കിപ്പൊടിച്ചുചേര്‍ത്ത വെള്ളം തിളപ്പിച്ചു കുടിച്ചാല്‍ കൊളസ്‌ട്രോള്‍ കുറക്കാന്‍ സാധിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും കഴിയും. ആന്റി ഓക്‌സിഡന്റുകളുടെ കലവറയാണ് പേരയില. പേരയിലയുടെ ഔഷധ ഗുണങ്ങളെക്കുറിച്ച് ആരും അത്ര ബോധവാന്മാരല്ല. തലമുടിയ്ക്കും, ചര്‍മ്മത്തിനും ആരോഗ്യത്തിനും ഏറെ ഗുണപ്രദമാണ് പേരയില. ഇതിലുള്ള വൈറ്റമിന്‍ ആണ് വിറ്റാമിന്‍ ബി. ഈ വിറ്റാമിന്‍ തന്നെയാണ് തലമുടിയ്ക്ക് ഏറ്റവും പ്രയോജനപ്രദമായതും. പേരയിലയിട്ടു തിളപ്പിച്ച വെള്ളം തണുത്ത ശേഷം തലയോടില്‍ മസാജ് ചെയ്യുന്നതും മുടി കഴുകുന്നതുമെല്ലാം മുടികൊഴിച്ചില്‍ തടയാന്‍ സഹായിക്കും. പേരയില അരച്ചു തലയില്‍ പുരട്ടുന്നത് താരനകറ്റാനും നല്ലതാണ്. തൊടിയില്‍ നില്‍ക്കുന്ന ഇവന്‍ കൊളസ്‌ട്രോളിനെ തുരത്തും. ദന്തരോഗങ്ങള്‍ക്ക് ഏറ്റവും നല്ല മരുന്നാണ് പേരയില. പല്ല് വേദന, വായ്‌നാറ്റം, മോണരോഗങ്ങള്‍ എന്നിവക്ക് പേരയില പ്രധാനമാണ്. പേരയിലയിട്ടു തിളപ്പിച്ചാറിയവെള്ളത്തില്‍ ഉപ്പിട്ട് ചേര്‍ത്തതിനുശേഷം വായില്‍കൊള്ളുന്നത് ദന്തരോഗങ്ങള്‍ക്ക് ശമനമുണ്ടാക്കാന്‍ സാധിക്കും. പേരയുടെ തളിരില വായിലിട്ട് ചവക്കുന്നത് വായ് നാറ്റം കുറക്കും.

താരനകറ്റും പേരയില; അറിയൂ പേരയിലയുടെ ഗുണങ്ങള്‍...

പേരയുടെ തളിരില നോക്കി നുള്ളിയെടുത്ത് വൃത്തിയാക്കി, ചൂടു ചായയില്‍ ഇട്ട് കുടിക്കുക. തിളപ്പിച്ച വെറും വെള്ളത്തില്‍ ഇല മാത്രം ഇട്ടും കുടിക്കാം.പേരയില ഉണക്കിപ്പൊടിച്ചുചേര്‍ത്ത വെള്ളം തിളപ്പിച്ചു കുടിച്ചാല്‍ കൊളസ്‌ട്രോള്‍ കുറക്കാന്‍ സാധിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും കഴിയും.
ആന്റി ഓക്‌സിഡന്റുകളുടെ കലവറയാണ് പേരയില. പേരയിലയുടെ ഔഷധ ഗുണങ്ങളെക്കുറിച്ച് ആരും അത്ര ബോധവാന്മാരല്ല. തലമുടിയ്ക്കും, ചര്‍മ്മത്തിനും ആരോഗ്യത്തിനും ഏറെ ഗുണപ്രദമാണ് പേരയില. ഇതിലുള്ള വൈറ്റമിന്‍ ആണ് വിറ്റാമിന്‍ ബി. ഈ വിറ്റാമിന്‍ തന്നെയാണ് തലമുടിയ്ക്ക് ഏറ്റവും പ്രയോജനപ്രദമായതും. പേരയിലയിട്ടു തിളപ്പിച്ച വെള്ളം തണുത്ത ശേഷം തലയോടില്‍ മസാജ് ചെയ്യുന്നതും മുടി കഴുകുന്നതുമെല്ലാം മുടികൊഴിച്ചില്‍ തടയാന്‍ സഹായിക്കും.
പേരയില അരച്ചു തലയില്‍ പുരട്ടുന്നത് താരനകറ്റാനും നല്ലതാണ്. തൊടിയില്‍ നില്‍ക്കുന്ന ഇവന്‍ കൊളസ്‌ട്രോളിനെ തുരത്തും. ദന്തരോഗങ്ങള്‍ക്ക് ഏറ്റവും നല്ല മരുന്നാണ് പേരയില. പല്ല് വേദന, വായ്‌നാറ്റം, മോണരോഗങ്ങള്‍ എന്നിവക്ക് പേരയില പ്രധാനമാണ്. പേരയിലയിട്ടു തിളപ്പിച്ചാറിയവെള്ളത്തില്‍ ഉപ്പിട്ട് ചേര്‍ത്തതിനുശേഷം വായില്‍കൊള്ളുന്നത് ദന്തരോഗങ്ങള്‍ക്ക് ശമനമുണ്ടാക്കാന്‍ സാധിക്കും. പേരയുടെ തളിരില വായിലിട്ട് ചവക്കുന്നത് വായ് നാറ്റം കുറക്കും.

No comments :

Post a Comment