Wednesday, 7 September 2016

പുതുനിറത്തില്‍ നിസാന്‍ മൈക്ര: വില 5.9 ലക്ഷം Mathrubhumi മൈക്ര, മൈക്ര ആക്ടീവ് എന്നീ രണ്ടു മോഡലുകളിലാണ്‌ പുതിയ സണ്‍ഷൈന്‍ ഓറഞ്ച് നിറം നല്‍കി യൂറോപ്യന്‍ സ്റ്റൈല്‍ കോര്‍ത്തിണക്കി കമ്പനി പുറത്തിറക്കുന്നത് September 7, 2016, 07:52 PM IST ന്യുഡല്‍ഹി: ഓണം, ദീപാവലി, നവരാത്രി... ഫെസ്റ്റീവ് സീസണുകളുടെ ഘോഷയാത്രയാണ് രാജ്യത്ത് വരാനിരിക്കുന്നത്. ആഘോഷങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ച് വാഹന വിപണിയും ഉണര്‍ന്നു കഴിഞ്ഞു. പുതിയ മോഡലുകളെ അവതരിപ്പിച്ചും, ഉള്ള മോഡലുകളെ മുഖം മിനുക്കിയെത്തിച്ചും വിപണി പിടിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനികള്‍. ജാപ്പനീസ് വാഹനനിര്‍മാതാക്കളായ നിസാന്‍ ചെറു കാര്‍ മൈക്രയെ പുതു നിറത്തില്‍ നിരത്തിലെത്തിച്ചാണ് വിപണി പിടിക്കാനൊരുങ്ങുന്നത്. മൈക്ര, മൈക്ര ആക്ടീവ് എന്നീ രണ്ടു മോഡലുകളിലാണ്‌ പുതിയ സണ്‍ഷൈന്‍ ഓറഞ്ച് നിറം നല്‍കി യൂറോപ്യന്‍ സ്റ്റൈല്‍ കോര്‍ത്തിണക്കി കമ്പനി പുറത്തിറക്കുന്നത്. ഇന്റീരിയര്‍ സ്‌പോര്‍ട്ടി ബ്ലാക്കിഷ് നിറത്തിലാണ് ഒരുക്കിയിരിക്കുന്നത്. പുതു നിറമാണെങ്കിലും പഴയ വിലയില്‍ മാറ്റമില്ല. പെട്രോള്‍, പെട്രോള്‍ സിവിടി, ഡീസല്‍ എന്നീ മൂന്നു വേരിയന്റുകളിലാണ് വാഹനം ലഭ്യമാകുന്നത്. ഇതില്‍ പെട്രോള്‍ പതിപ്പില്‍ മാത്രമാണ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുള്ളത്. 4.5 ലക്ഷമാണ് വിപണി വില. സിവിടി ട്രാന്‍സ്മിഷന്‍ മോഡലിന് 5.9 ലക്ഷവും. ഇന്ത്യയില്‍നിന്ന് ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്യുന്ന ആദ്യ അഞ്ചു കാറുകളില്‍ ഒന്നായ മൈക്ര ചെന്നൈയിലെ പ്ലാന്റിലാണ് നിര്‍മിക്കുന്നത്. പങ്കാളിയായ റെനോയെപ്പോലെ ഇന്ത്യന്‍ ജനതയുടെ ഹൃദയങ്ങളിലേക്കെത്താന്‍ സാധിച്ചില്ലെങ്കിലും വിദേശത്ത് ചൂടപ്പമാണ് മൈക്ര. അന്താരാഷ്ട്ര വിപണിയില്‍ നൂറിലേറെ രാജ്യങ്ങളില്‍ നിസാന്‍ മൈക്ര വിറ്റഴിക്കുന്നുണ്ട്. സണ്‍ഷൈന്‍ ഓറഞ്ചിന് പുറമേ ബ്രിക് റെഡ്, ബ്ലു, ബ്ലേഡ് സില്‍വര്‍, ബ്ലാക്ക്, നൈറ്റ്ഷേഡ് ആന്‍ഡ് സ്ട്രോം വൈറ്റ് എന്നീ കളറുകളിലാണ് മൈക്ര ലഭ്യമാകുക. വാഹനത്തിന്റെ എഞ്ചിനില്‍ മാറ്റമൊന്നുമില്ല, 1.2 ലിറ്റര്‍ ത്രി സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ 76 ബിഎച്ച്പി കരുത്തേകും. സിവിടി ഓട്ടോബോക്സ് പെട്രോള്‍ പതിപ്പില്‍ 19.34 കിലോമീറ്ററിന്റെ ഉയര്‍ന്ന ഇന്ധനക്ഷമതയും ഉറപ്പുനല്‍കുന്നു. 1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എഞ്ചിന്‍ അഞ്ച് സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനില്‍ 63 ബിഎച്ച്പി കരുത്തേകും. 23 ലിറ്ററാണ് ഇന്ധനക്ഷമത. 1982-ല്‍ ആദ്യമായി പുറത്തിറങ്ങിയ മിക്രയുടെ നാലാം ജനറേഷന്‍ വാഹനങ്ങളാണ് ഇപ്പോള്‍ വിപണിയിലുള്ളത്. രാജ്യത്തുള്ള 232 ഷോറൂമുകളിലും പുതിയ മിക്ര പതിപ്പുകള്‍ ലഭ്യമാകും. ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന നിസാന്റെ സ്പോര്‍ട്ട്സ് എഡിഷന്‍ ജിടി-ആറും ഈ വര്‍ഷം അവസാനത്തെടെ നിരത്തിലെത്തുമെന്ന് കമ്പനി നേരത്തെ അറിയിച്ചിരുന്നു. ജിടി-ആറിന്റെ പ്രീബുക്കിങ് കമ്പനി കഴിഞ്ഞ ആഴ്ച ആരംഭിച്ചിരുന്നു. © Copyright Mathrubhumi 2016. All rights reserved.

പുതുനിറത്തില്‍ നിസാന്‍ മൈക്ര: വില 5.9 ലക്ഷം


മൈക്ര, മൈക്ര ആക്ടീവ് എന്നീ രണ്ടു മോഡലുകളിലാണ്‌ പുതിയ സണ്‍ഷൈന്‍ ഓറഞ്ച് നിറം നല്‍കി യൂറോപ്യന്‍ സ്റ്റൈല്‍ കോര്‍ത്തിണക്കി കമ്പനി പുറത്തിറക്കുന്നത്
September 7, 2016, 07:52 PM IST
ന്യുഡല്‍ഹി: ഓണം, ദീപാവലി, നവരാത്രി... ഫെസ്റ്റീവ് സീസണുകളുടെ ഘോഷയാത്രയാണ് രാജ്യത്ത് വരാനിരിക്കുന്നത്. ആഘോഷങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ച് വാഹന വിപണിയും ഉണര്‍ന്നു കഴിഞ്ഞു. പുതിയ മോഡലുകളെ അവതരിപ്പിച്ചും, ഉള്ള മോഡലുകളെ മുഖം മിനുക്കിയെത്തിച്ചും വിപണി പിടിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനികള്‍.
ജാപ്പനീസ് വാഹനനിര്‍മാതാക്കളായ നിസാന്‍ ചെറു കാര്‍ മൈക്രയെ പുതു നിറത്തില്‍ നിരത്തിലെത്തിച്ചാണ് വിപണി പിടിക്കാനൊരുങ്ങുന്നത്. മൈക്ര, മൈക്ര ആക്ടീവ് എന്നീ രണ്ടു മോഡലുകളിലാണ്‌ പുതിയ സണ്‍ഷൈന്‍ ഓറഞ്ച് നിറം നല്‍കി യൂറോപ്യന്‍ സ്റ്റൈല്‍ കോര്‍ത്തിണക്കി കമ്പനി പുറത്തിറക്കുന്നത്. ഇന്റീരിയര്‍ സ്‌പോര്‍ട്ടി ബ്ലാക്കിഷ് നിറത്തിലാണ് ഒരുക്കിയിരിക്കുന്നത്.  പുതു നിറമാണെങ്കിലും പഴയ വിലയില്‍ മാറ്റമില്ല.
പെട്രോള്‍, പെട്രോള്‍ സിവിടി, ഡീസല്‍ എന്നീ മൂന്നു വേരിയന്റുകളിലാണ് വാഹനം ലഭ്യമാകുന്നത്. ഇതില്‍ പെട്രോള്‍ പതിപ്പില്‍ മാത്രമാണ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുള്ളത്. 4.5 ലക്ഷമാണ് വിപണി വില. സിവിടി ട്രാന്‍സ്മിഷന്‍ മോഡലിന്  5.9 ലക്ഷവും. ഇന്ത്യയില്‍നിന്ന് ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്യുന്ന ആദ്യ അഞ്ചു കാറുകളില്‍ ഒന്നായ മൈക്ര ചെന്നൈയിലെ പ്ലാന്റിലാണ് നിര്‍മിക്കുന്നത്. പങ്കാളിയായ റെനോയെപ്പോലെ ഇന്ത്യന്‍ ജനതയുടെ ഹൃദയങ്ങളിലേക്കെത്താന്‍ സാധിച്ചില്ലെങ്കിലും വിദേശത്ത് ചൂടപ്പമാണ് മൈക്ര. അന്താരാഷ്ട്ര വിപണിയില്‍ നൂറിലേറെ രാജ്യങ്ങളില്‍ നിസാന്‍ മൈക്ര വിറ്റഴിക്കുന്നുണ്ട്.
സണ്‍ഷൈന്‍ ഓറഞ്ചിന് പുറമേ ബ്രിക് റെഡ്, ബ്ലു, ബ്ലേഡ് സില്‍വര്‍, ബ്ലാക്ക്, നൈറ്റ്ഷേഡ് ആന്‍ഡ് സ്ട്രോം വൈറ്റ് എന്നീ കളറുകളിലാണ് മൈക്ര ലഭ്യമാകുക. വാഹനത്തിന്റെ എഞ്ചിനില്‍ മാറ്റമൊന്നുമില്ല, 1.2 ലിറ്റര്‍ ത്രി സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ 76 ബിഎച്ച്പി കരുത്തേകും. സിവിടി ഓട്ടോബോക്സ് പെട്രോള്‍ പതിപ്പില്‍ 19.34 കിലോമീറ്ററിന്റെ ഉയര്‍ന്ന ഇന്ധനക്ഷമതയും ഉറപ്പുനല്‍കുന്നു. 1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എഞ്ചിന്‍ അഞ്ച് സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനില്‍ 63 ബിഎച്ച്പി കരുത്തേകും. 23 ലിറ്ററാണ് ഇന്ധനക്ഷമത.
1982-ല്‍ ആദ്യമായി പുറത്തിറങ്ങിയ മിക്രയുടെ നാലാം ജനറേഷന്‍ വാഹനങ്ങളാണ് ഇപ്പോള്‍ വിപണിയിലുള്ളത്. രാജ്യത്തുള്ള 232 ഷോറൂമുകളിലും പുതിയ മിക്ര പതിപ്പുകള്‍ ലഭ്യമാകും. ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന നിസാന്റെ സ്പോര്‍ട്ട്സ് എഡിഷന്‍ ജിടി-ആറും ഈ വര്‍ഷം അവസാനത്തെടെ നിരത്തിലെത്തുമെന്ന് കമ്പനി നേരത്തെ അറിയിച്ചിരുന്നു. ജിടി-ആറിന്റെ പ്രീബുക്കിങ് കമ്പനി കഴിഞ്ഞ ആഴ്ച ആരംഭിച്ചിരുന്നു.

No comments :

Post a Comment