
ഇ.എസ്.ഐ. വരുമാനപരിധി: 21,000
നിലവിലുള്ള 15,000 രൂപയില്‍നിന്ന് 21,000 രൂപയാക്കി ഇ.എസ്.ഐ. അംഗത്വപരിധി ഉയര്‍ത്തുന്നതോടെ അമ്പതുലക്ഷത്തോളം തൊഴിലാളികള്‍ അധികമായി ഇ.എസ്.ഐ. ആനുകൂല്യത്തിന്റെ പരിധിയില്‍ വരും.
പ്രയോജനപ്പെടുക 50 ലക്ഷം തൊഴിലാളികള്‍ക്ക്
പരിധി വര്‍ധിപ്പിച്ചത് ആറുവര്‍ഷത്തിനുശേഷം
ഡോക്ടര്‍മാരുടെ വിരമിക്കല്‍ പ്രായം 65 ആക്കി
പരിധി വര്‍ധിപ്പിച്ചത് ആറുവര്‍ഷത്തിനുശേഷം
ഡോക്ടര്‍മാരുടെ വിരമിക്കല്‍ പ്രായം 65 ആക്കി
ന്യൂഡല്‍ഹി: ഇ.എസ്.ഐ. ആനുകൂല്യത്തിനുള്ള വരുമാനപരിധി 21,000 രൂപയാക്കി വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു. ചൊവ്വാഴ്ച ചേര്‍ന്ന ഇ.എസ്.ഐ. ബോര്‍ഡ് യോഗത്തിന്റേതാണ് തീരുമാനം. ഇ.എസ്.ഐ. ഡോക്ടര്‍മാരുടെ വിരമിക്കല്‍ പ്രായപരിധി അറുപതു വയസ്സില്‍നിന്ന് 65 വയസ്സാക്കി വര്‍ധിപ്പിക്കാനും ഇ.എസ്.ഐ. ബോര്‍ഡ് യോഗം തീരുമാനിച്ചു.
നിലവിലുള്ള 15,000 രൂപയില്‍നിന്ന് 21,000 രൂപയാക്കി ഇ.എസ്.ഐ. അംഗത്വപരിധി ഉയര്‍ത്തുന്നതോടെ അമ്പതുലക്ഷത്തോളം തൊഴിലാളികള്‍ അധികമായി ഇ.എസ്.ഐ. ആനുകൂല്യത്തിന്റെ പരിധിയില്‍ വരും. തൊഴിലാളികളെ ഇ.എസ്.ഐ. ആനുകൂല്യങ്ങളില്‍നിന്ന് മാറ്റിനിര്‍ത്തുന്നതിനെതിരെ വ്യാപകമായി വിമര്‍ശമുയര്‍ന്നിരുന്നു. ഇ.എസ്.ഐ. അംഗത്വത്തിനുള്ള പരിധി 15,000 രൂപയാക്കി നിലനിര്‍ത്തിയതുവഴി അമ്പതു ലക്ഷത്തോളം തൊഴിലാളികളെ ആനുകൂല്യങ്ങളില്‍നിന്ന് മാറ്റിനിര്‍ത്തിയെന്നായിരുന്നു ആക്ഷേപം. ബി.എം.എസ്. ഉള്‍പ്പെടെയുള്ള തൊഴിലാളി സംഘടനകള്‍ ഇക്കാര്യം ആവശ്യപ്പെടുകയും ചെയ്തിരുന്നു.
21,000 രൂപയ്ക്കുമുകളില്‍ ശമ്പളമുള്ളവര്‍ക്കും ഇനിമുതല്‍ ഇ.എസ്.ഐ.യില്‍ തുടരാനാവും. എന്നാല്‍, 21,000 രൂപ എന്ന പരിധി അടിസ്ഥാനമാക്കിയാവും ഇവര്‍ക്കു ലഭിക്കുന്ന ആനുകൂല്യങ്ങള്‍. ലക്ഷക്കണക്കിനു തൊഴിലാളികള്‍ക്ക് ഉപകരിക്കുന്ന ചരിത്രപരമായ തീരുമാനമാണ് കൈക്കൊണ്ടിട്ടുള്ളതെന്ന് ഇ.എസ്.ഐ. ബോര്‍ഡംഗവും ബി.എം.എസ്. സംസ്ഥാന വൈസ് പ്രസിഡന്റുമായ വി. രാധാകൃഷ്ണന്‍ 'മാതൃഭൂമി'യോടു പറഞ്ഞു.
2010-ലാണ് ഇ.എസ്.ഐ വരുമാനപരിധി പുതുക്കി നിശ്ചയിച്ചത്. അന്ന് പതിനായിരം രൂപയില്‍നിന്ന് 15,000 രൂപയായാണ് പരിധി വര്‍ധിപ്പിച്ചത്.
അനുഭവസമ്പത്തുള്ളവരുടെ സേവനം കൂടുതല്‍ പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായിക്കൂടിയാണ് ഇ.എസ്.ഐ. ഡോക്ടര്‍മാരുടെ വിരമിക്കല്‍ പ്രായപരിധി 65 വയസ്സാക്കുന്നത്. ഇ.എസ്.ഐ. ചികിത്സാ ആനുകൂല്യപരിധി നിലവില്‍ എട്ടു കിലോമീറ്റര്‍ ചുറ്റളവിലുള്ളത് 20 കിലോമീറ്ററാക്കി കൂട്ടാനും തീരുമാനമായി. ഓട്ടോറിക്ഷാ തൊഴിലാളികള്‍, അങ്കണവാടി ജീവനക്കാര്‍ തുടങ്ങിയ വിഭാഗങ്ങളെ ഇ.എസ്.ഐ. പരിധിയില്‍ കൊണ്ടുവരാനുള്ള ആലോചനകള്‍ നടക്കുന്നുണ്ടെങ്കിലും ചൊവ്വാഴ്ചത്തെ യോഗത്തില്‍ അക്കാര്യം ചര്‍ച്ചയായില്ല.
© Copyright Mathrubhumi 2016. All rights reserved.
No comments :
Post a Comment