Wednesday, 7 September 2016

അമ്മയുടെ കൈയിൽനിന്നു വഴുതി പാളത്തിൽ വീണ പിഞ്ചുകുഞ്ഞ് മരിച്ചു; രക്ഷിക്കാൻ ശ്രമിച്ച അമ്മയുടെ കാലുകളറ്റു by സ്വന്തം ലേഖകൻ ManoramaOnline | Wednesday 07 September 2016 07:48 AM IST ചെന്നൈ∙ മാമ്പലം റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ നിന്നിറങ്ങുന്നതിനിടെ അമ്മയുടെ കൈയിൽ നിന്നു വഴുതി പാളത്തിലേക്കു വീണ ഒന്നര വയസ്സുകാരി മരിച്ചു. കുഞ്ഞിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അമ്മയുടെ കാലുകളറ്റു. കോടമ്പാക്കം മീനാക്ഷി കോളജിലെ അസിസ്റ്റന്റ് പ്രഫസർ സുന്ദരവേലന്റെയും ലക്ഷ്മിയുടെയും മകൾ ആകാശ്രീയാണു മരിച്ചത്. കെ.കെ. നഗർ വെമ്പുലി അമ്മൻ സ്ട്രീറ്റിൽ താമസിക്കുന്ന തിരുവയ്യാർ സ്വദേശികളായ ഇവർ നാട്ടിൽ നിന്നുള്ള മടക്കയാത്രയിലായിരുന്നു. ഇന്നലെ രാവിലെ 5.08നു മാമ്പലത്തു മന്നൈ എക്സ്പ്രസിൽ നിന്ന് ഇറങ്ങുമ്പോഴായിരുന്നു ദുരന്തം. സ്റ്റേഷനിലെ പ്ലാറ്റ്ഫോം നമ്പർ മൂന്നിൽ നിർത്തിയ ട്രെയിനിൽ നിന്നു കുഞ്ഞുമായി ലക്ഷ്മി ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ ട്രെയിൻ നീങ്ങിത്തുടങ്ങി. ധൃതിപ്പെട്ട് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെയാണു സംഭവം. ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു. എല്ലാവർക്കും പിന്നാലെ ലക്ഷ്മി ഇറങ്ങാനൊരുങ്ങവേ ട്രെയിൻ നീങ്ങി തുടങ്ങിയതിനാൽ ഇറങ്ങണോയെന്നു ശങ്കിച്ചു. എന്നിട്ടും ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ ട്രെയിനിനു വേഗത കൂടി. ഇതിനിടെ പാളത്തിലേക്കു വീണ കുഞ്ഞ് സംഭവ സ്ഥലത്തുതന്നെ മരിച്ചു. ലക്ഷ്മി സ്റ്റാൻലി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലാണ്. ശ്രദ്ധയുടെ പാളം തെറ്റരുത് ∙ ട്രെയിൻ സ്റ്റേഷനിലെത്തുന്ന സമയം മുൻകൂട്ടി മനസ്സിലാക്കി ഇറങ്ങാൻ തയാറെടുക്കുക. ∙ ബാഗുകൾ എടുത്തുവെന്ന് ഉറപ്പാക്കുക. ∙ ട്രെയിൻ നിർത്തിയ ശേഷം മാത്രം ഇറങ്ങുക. ∙ മുതിർന്നവരും കൈക്കുഞ്ഞുങ്ങളുള്ളവരും ആദ്യം ഇറങ്ങുക. ∙ ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ ട്രെയിൻ നീങ്ങിത്തുടങ്ങുന്നപക്ഷം അടുത്ത സ്റ്റേഷനിൽ ഇറങ്ങാമെന്നു തീരുമാനിക്കുക. ∙ ട്രെയിനിൽ നിന്ന് ഇറങ്ങുമ്പോഴും കയറുമ്പോഴും അതീവ ശ്രദ്ധപുലർത്താതിരിക്കുന്നത് അപകടം ക്ഷണിച്ചു വരുത്താം. © Copyright 2016 Manoramaonline. All rights reserved

അമ്മയുടെ കൈയിൽനിന്നു വഴുതി പാളത്തിൽ വീണ പിഞ്ചുകുഞ്ഞ് മരിച്ചു; രക്ഷിക്കാൻ ശ്രമിച്ച അമ്മയുടെ കാലുകളറ്റു

ചെന്നൈ∙ മാമ്പലം റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ നിന്നിറങ്ങുന്നതിനിടെ അമ്മയുടെ കൈയിൽ നിന്നു വഴുതി പാളത്തിലേക്കു വീണ ഒന്നര വയസ്സുകാരി മരിച്ചു. കുഞ്ഞിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അമ്മയുടെ കാലുകളറ്റു. കോടമ്പാക്കം മീനാക്ഷി കോളജിലെ അസിസ്റ്റന്റ് പ്രഫസർ സുന്ദരവേലന്റെയും ലക്ഷ്മിയുടെയും മകൾ ആകാശ്രീയാണു മരിച്ചത്. കെ.കെ. നഗർ വെമ്പുലി അമ്മൻ സ്ട്രീറ്റിൽ താമസിക്കുന്ന തിരുവയ്യാർ സ്വദേശികളായ ഇവർ നാട്ടിൽ നിന്നുള്ള മടക്കയാത്രയിലായിരുന്നു.
ഇന്നലെ രാവിലെ 5.08നു മാമ്പലത്തു മന്നൈ എക്സ്പ്രസിൽ നിന്ന് ഇറങ്ങുമ്പോഴായിരുന്നു ദുരന്തം. സ്റ്റേഷനിലെ പ്ലാറ്റ്ഫോം നമ്പർ മൂന്നിൽ നിർത്തിയ ട്രെയിനിൽ നിന്നു കുഞ്ഞുമായി ലക്ഷ്മി ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ ട്രെയിൻ നീങ്ങിത്തുടങ്ങി. ധൃതിപ്പെട്ട് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെയാണു സംഭവം. ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു. എല്ലാവർക്കും പിന്നാലെ ലക്ഷ്മി ഇറങ്ങാനൊരുങ്ങവേ ട്രെയിൻ നീങ്ങി തുടങ്ങിയതിനാൽ ഇറങ്ങണോയെന്നു ശങ്കിച്ചു. എന്നിട്ടും ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ ട്രെയിനിനു വേഗത കൂടി. ഇതിനിടെ പാളത്തിലേക്കു വീണ കുഞ്ഞ് സംഭവ സ്ഥലത്തുതന്നെ മരിച്ചു. ലക്ഷ്മി സ്റ്റാൻലി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലാണ്.
ശ്രദ്ധയുടെ പാളം തെറ്റരുത്
∙ ട്രെയിൻ സ്റ്റേഷനിലെത്തുന്ന സമയം മുൻകൂട്ടി മനസ്സിലാക്കി ഇറങ്ങാൻ തയാറെടുക്കുക.
∙ ബാഗുകൾ എടുത്തുവെന്ന് ഉറപ്പാക്കുക.
∙ ട്രെയിൻ നിർത്തിയ ശേഷം മാത്രം ഇറങ്ങുക.
∙ മുതിർന്നവരും കൈക്കുഞ്ഞുങ്ങളുള്ളവരും ആദ്യം ഇറങ്ങുക.
∙ ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ ട്രെയിൻ നീങ്ങിത്തുടങ്ങുന്നപക്ഷം അടുത്ത സ്റ്റേഷനിൽ ഇറങ്ങാമെന്നു തീരുമാനിക്കുക.
∙ ട്രെയിനിൽ നിന്ന് ഇറങ്ങുമ്പോഴും കയറുമ്പോഴും അതീവ ശ്രദ്ധപുലർത്താതിരിക്കുന്നത് അപകടം ക്ഷണിച്ചു വരുത്താം. 

No comments :

Post a Comment