sib upiതൃശ്ശൂര്‍: സൗത്ത് ഇന്ത്യന്‍ ബാങ്ക് മൊബൈല്‍ അധിഷ്ഠിത യുപിഐ സംവിധാനം അവതരിപ്പിച്ചു. പണമിടപാട് പരമാവധി കുറയ്ക്കുക എന്ന ഉദ്ദേശത്തോടെ നാഷണല്‍ പെയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയാണ് ഈ സംവിധാനം കൊണ്ടുവന്നത്.
യുണിഫൈസ് പേയ്‌മെന്റ് ഇന്റര്‍ഫേസിലൂടെ ഇടപാടുകാര്‍ക്ക് എല്ലാ ബാങ്ക് അക്കൗണ്ടുകളും ഒരു മൊബൈല്‍ അപ്ലിക്കേഷനില്‍ ബന്ധിപ്പിക്കാന്‍ സാധിക്കും.
പ്ലേസ്റ്റോറില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്ന എസ്‌ഐബി എം പേ വഴി സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ഇടപാടുകാര്‍ക്കും അല്ലാത്തവര്‍ക്കും യിപിഐ സംവിധാനം ലഭ്യമാകും.