drivingന്യൂഡല്‍ഹി: ഡ്രൈവിങ് ലൈസന്‍സ് കയ്യില്‍ സൂക്ഷിക്കാതെയും ഇനി നിങ്ങള്‍ക്ക് വാഹനം ഓടിക്കാം.
ഡ്രൈവിങ് ലൈസന്‍സിന്റെ കോപ്പി ഡിജിലോക്കറില്‍ സൂക്ഷിച്ചാല്‍ മതി.
വാഹന പരിശോധനയ്ക്കിടെതന്നെ ഡിജിലോക്കറിലുള്ള ഡ്രൈവിങ് ലൈസന്‍സും മറ്റ് രേഖകളും പരിശോധിക്കാനുള്ള സംവിധാനമാണ് വരുന്നത്.
ഡിജി ലോക്കര്‍ ഉപയോഗിക്കുന്നവരുടെ മൊബൈല്‍ ഫോണിലൂടെയാണ് ഇത് സാധ്യമാകുക.

ഇതുസംബന്ധിച്ച സംവിധാനം കേന്ദ്ര ഗതഗത, ഐടി മന്ത്രാലയങ്ങള്‍ സംയുക്തമായാണ് നടപ്പാക്കുന്നത്.
വിവിധ രേഖകള്‍ സൂക്ഷിക്കാനും ഡിജി ലോക്കര്‍ ഉപകരിക്കും. ആധാറുമായി ലിങ്ക് ചെയ്ത് ആര്‍ക്കും ഡിജിലോക്കര്‍ സേവനം ഉപയോഗിക്കാം.