Thursday, 1 September 2016

ആരോഗ്യമാണ് സമ്പത്ത് - മൂത്രാശയ അണുബാധ പലരെയും ഇടയ്ക്കിടെ അലട്ടുന്ന പ്രശ്‌നമാണ്. ശുചിത്വക്കുറ

മൂത്രാശയ അണുബാധ: ചികിത്സ 
**********************************************************
മൂത്രാശയ അണുബാധ പലരെയും ഇടയ്ക്കിടെ അലട്ടുന്ന പ്രശ്‌നമാണ്. ശുചിത്വക്കുറവ്, വെള്ളം കുടിക്കാതിരിക്കുക, മൂത്രമൊഴിക്കാതിരിക്കുക തുടങ്ങിയ നിരവധി കാരണങ്ങളാല്‍ യുടിഐ എന്നറിയപ്പെടുന്ന യൂറിനറി ട്രാക്‌ററ് ഇന്‍ഫെക്ഷന്‍ ഉണ്ടാകാം. ഇതിന് നമുക്കു തന്നെ ചെയ്യാവുന്ന ചില പരിഹാരമാര്‍ഗങ്ങളുണ്ട്. വെള്ളം കുടിക്കുകയാണ് അണുബാധ ഒഴിവാക്കാനുള്ള പ്രധാനമാര്‍ഗം. വൈറ്റമിന്‍ സി അടങ്ങിയ പൈനാപ്പിള്‍, ഓറഞ്ച് ജ്യൂസുകള്‍ കുടിയ്ക്കുന്നത് നല്ലതാണ്. ക്രാന്‍ബെറി ജ്യൂസ് കുടിയ്ക്കുന്നതും വളരെ നല്ലതാണ്. കാപ്പി, ചായ, ചോക്കലേറ്റ് തുടങ്ങിയവ ഉപേക്ഷിക്കുക. ബാര്‍ലി വെള്ളം, കരിക്കുവെള്ളം, സംഭാരം എന്നിവ കുടിയ്ക്കുന്നത് മൂത്രാശയ അണുബാധക്കുള്ള പരിഹാരമാണ്. പുഴുങ്ങിയ ബാര്‍ലി മൂത്രത്തിലെ അസിഡിറ്റി കുറച്ച് അസുഖം മൂലമുണ്ടാകുന്ന നീററല്‍ കുറയ്ക്കുന്നു. എക്കിനേഷ്യ എന്ന പേരുള്ള ഒരു സസ്യമുണ്ട്. ഇതു കൊണ്ടുണ്ടാക്കിയ മരുന്നുകള്‍ അണുബാധ മാറാന്‍ ഉപയോഗിക്കാറുണ്ട്. ഈ ചെടിയുടെ പൂവിട്ട തിളപ്പിച്ച വെളളം കുടിയ്ക്കുന്നത് നല്ലതാണ്. ശതാവരി, വെളുത്തുള്ളി, കസ്തൂരിമഞ്ഞള്‍ എന്നിവ അണുബാധ ഉണ്ടാക്കുന്ന ബാക്ടീരിയകളെ കൊല്ലാന്‍ സഹായിക്കുന്നവയാണ്.
മാറുന്ന കാലഘട്ടത്തിൽ ആരോഗ്യത്തെ കുറിച്ചും അതുപോലെ ജീവിതത്തിൽഅറിഞ്ഞിരിക്കേണ്ടതുമായ എല്ലാ കാര്യങ്ങളെ കുറിച്ചും അറിയാന്‍ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു പേജിൽ ലൈക്‌ ചെയുക...- plez like n share this page...
plez subscibe and promote our utube channel n show your support...videos will come soon...
login gmail account n click the below link and subscribe

No comments :

Post a Comment