ഒളിമ്പ്യൻ പി ടി ഉഷ സംഘപരിവാർ ആലയത്തിലേക്കോ? കോഴിക്കോട്ട് നടക്കുന്ന ബിജെപി ദേശീയ കൗൺസിൽ സംഘാടക സമിതി ചെയർപേഴ്സണായി ഉഷ; മോദി, അമിത് ഷാ സംഘത്തെ വരവേൽക്കാനുള്ള സമിതിയിൽ മുസ്ലിം ലീഗ് സംസ്ഥാന കാര്യാലയത്തിന്റെ ഓഫീസ് സെക്രട്ടറിയുടെ ഭാര്യയും
കോഴിക്കോട്: ആദിവാസി ഗോത്ര മഹാസഭാ മുൻ അധ്യക്ഷ സി കെ ജാനുവിനു പിന്നാലെ ഇന്ത്യൻ കായിക പ്രേമികളുടെ അഭിമാനതാരമായ ഒളിമ്പ്യൻ പി ടി ഉഷയും സംഘപരിവാർ പാളയത്തിലേക്കെന്ന് സൂചന. സെപ്റ്റംബർ 23 മുതൽ 25 വരെ കോഴിക്കോട്ട് നടക്കുന്ന ബിജെപി ദേശീയ കൗൺസിൽ യോഗത്തിന്റെ സംഘാടക സമിതി ചെയർപേഴ്‌സണായി ഉഷയെ നിമയിച്ചതോടെയാണ് അവരും ബിജെപി പാളയത്തിലേക്ക് നീങ്ങുന്നെന്ന സൂചന ശക്തമായത്. സമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പിനായി ഇന്നലെ കോഴിക്കോട് ശ്രീ നാരായണ സെന്ററിനറി ഹാളിൽ ദേശീയ നേതാക്കളുടെ സാന്നിധ്യത്തിൽ രൂപീകരിച്ച 1001 അംഗ സംഘാടകസമിതി രൂപീകരണയോഗത്തിലാണ് ഉഷയുടെ പേര് പ്രഖ്യാപിച്ചത്. ഹാളിൽ തിങ്ങിനിറഞ്ഞ പാർട്ടി പ്രവർത്തകർ ഹർഷാരവത്തോടെയാണ് ഉഷയുടെ സ്ഥാനപ്രഖ്യാപനത്തെ എതിരേറ്റത്. ഇന്ത്യൻ കായിര രംഗത്തെ കൈപിടിച്ചുയർത്താൻ പദ്ധതികൾ പ്രഖ്യാപിച്ച മോദിക്കൊപ്പം നിൽക്കുമെന്ന സൂചനയാണ് ഇതെന്നാണ് അറിയുന്നത്.
ഒളിമ്പ്യൻ പി ടി ഉഷയുടെ രാഷ്ട്രീയ ചാഞ്ചാട്ടം സംബന്ധിച്ച് ചില ഊഹാപോഹങ്ങൾ ഒറ്റപ്പെട്ട ചില രാഷ്ട്രീയ കേന്ദ്രങ്ങൾക്കുണ്ടായിരുന്നെങ്കിലും അത് ശരിവെക്കുന്നതാണ് ബിജെപിയുടെ പരസ്യപ്രഖ്യാപനം. എന്നാൽ, ഉഷ ചടങ്ങിന് എത്തിയിരുന്നില്ലെങ്കിലും അവരുടെ അനുവാദത്തോടെയും തുറന്ന മനസ്സമ്മതത്തോടെയുമാണ് ചെയർപേഴ്‌സണാക്കിയതെന്നാണ് സൂചന. ആദിവാസി സമരമുഖത്തെ ശ്രദ്ധേയ സാന്നിധ്യമായിരുന്ന സി കെ ജാനു കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പോടെയാണ് ബിജെപി ക്യാമ്പിലെത്തിയത്. ജാനുവിനു പിന്നാലെ ദേശീയ അന്തർദേശീയ തലങ്ങളിൽ ഏറെ പ്രശസ്തയായ പി ടി ഉഷയെയും സംഘപരിവാർ പാളയത്തിൽ എത്തിക്കാനായത് പാർട്ടി നേതൃത്യത്തിന്റെ വലിയ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രിമാർ, പാർട്ടി ഭരണത്തിലുള്ള വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ തുടങ്ങി പ്രധാന നേതാക്കളെല്ലാം എത്തുന്നതോടെ മൂന്നു ദിനം ദേശീയരാഷ്ട്രീയവും മാദ്ധ്യമലോകവുമെല്ലാം കോഴിക്കോട്ടേക്കാണ് ഉറ്റുനോക്കുക. ഇത് ഉഷ അടക്കമുള്ളവർക്ക് വലിയ നേട്ടങ്ങൾ എത്തിപ്പിടിക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ. ജാനുവിനെ പോലെ ഉഷയെയും പാർട്ടി ചാനലിലേക്കു ബന്ധിപ്പിച്ചത് വലിയ നയതന്ത്രവിജയമായാണ് ബിജെപി കാണുന്നത്.
ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനാണ് സംഘാടക സമിതിയുടെ ജനറൽ കൺവീനർ. മുസ്ലിംലീഗിന്റെ സംസ്ഥാന കാര്യാലയമായ കോഴിക്കോട് ലീഗ് ഹൗസിലെ ഓഫീസ് സെക്രട്ടറി ഹംസയുടെ ഭാര്യ നുസ്രത്ത് ജഹാൻ, കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച ക്യാപ്റ്റൻ വിക്രമിന്റ അഛൻ റിട്ട. കേണൽ പി കെ വി പണിക്കർ അടക്കമുള്ളവരും സ്വാഗത സംഘത്തിൽ വൈസ് ചെയർമാന്മാരായി ഇടംപിടിച്ചിട്ടുണ്ട്. താൻ ഇപ്പോൾ മുംബൈയിലാണെന്നും സംഘാടക സമിതിയിൽ ഉൾപ്പെടുത്തിയത് സംബന്ധിച്ച് തന്നോട് പറഞ്ഞിട്ടില്ലെന്നും പിന്നീട് പ്രതികരിക്കാമെന്നുമാണ് ലീഗ് സംഘടനാ ചലനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന ദേശീയ-സംസ്ഥാന നേതാക്കളുമായി നല്ല പിടിപാടുള്ള ലീഗ് ഓഫീസ് സെക്രട്ടറി ഹംസയുടെ ഭാര്യ നുസ്രത്ത് ജഹാൻ മറുനാടൻ മലയാളിയോട് പ്രതികരിച്ചത്. പി ആർ ജോലികളുമായി ബന്ധപ്പെട്ട ഇവെന്റ് മാനേജ്‌മെന്റിന്റെ തുടർച്ചയാവും നുസ്രത്ത് ജഹാനെ കമ്മിറ്റിയിൽ ഉൾപ്പെടുത്താൻ പ്രേരിപ്പിച്ചിട്ടുണ്ടാകുക എന്നാണ് ചില കേന്ദ്രങ്ങളുടെ അനുമാനം.
തന്നെ സംഘാടക സമിതിയിൽ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച് വിളിച്ച് ആരാഞ്ഞിരുന്നുവെന്നും സമ്മതത്തോടെയാണ് പേര് ചേർത്തിട്ടുള്ളതെന്നും മറ്റൊരു വൈസ് ചെയർമാനായ ഷെവ. സി ഇ ചാക്കുണ്ണി പറഞ്ഞു. കരിപ്പൂർ എയർപോർട്ട്, റെയിൽവേ അവഗണന തുടങ്ങിയ വിവിധങ്ങളായ പ്രശ്‌നങ്ങളെല്ലാം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിട്ട് ബോധിപ്പിക്കാൻ ഇതൊരു അവസരമായി ഉപയോഗിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാൽ മോദിയുമായും ബിജെപി കേന്ദ്രങ്ങളുമായെല്ലാം അടുത്തിടെയായി നല്ല സൗഹൃദമുള്ള സാഹിത്യകാരി പി വത്സലയ്ക്കു സംഘാടക സമിതിയിൽ സ്ഥാനം നൽകിയിട്ടില്ലെന്നാണ് വിവരം. സി പി എമ്മുമായി അത്ര നല്ല ബന്ധമല്ലെങ്കിലും സിപിഐയുമായി വൽസല ടീച്ചർ ഇപ്പോഴും മികവുറ്റ ബന്ധം നിലനിർത്തുന്നുണ്ട്.
മലബാറിലെ റെയിൽവേ, കരിപ്പൂർ എയർപോർട്ട് തുടങ്ങിയവയുടെയെല്ലാം വികസന പ്രശ്‌നങ്ങൾക്കു മുൻപന്തിയിൽ ഉണ്ടാകാറുള്ള ഷെവലിയാർ സി ഇ ചാക്കുണ്ണിയെ കൂടാതെ മലബാർ ചേംബറിന്റെ മുൻ പ്രസിഡന്റുമായ കെ ടി രഘുനാഥ്, അലോക് സാബു, കോഴിക്കോട് ബേബി ഹോസ്പിറ്റൽ എംഡി ഡോക്ടർ കെ ജി അലക്‌സാണ്ടർ, മലബാർ ഐ ഹോസ്പിറ്റൽ ചീഫ് ഫിസിഷ്യൻ ഡോ. ചന്ദ്രകാന്ത്, കാലിക്കറ്റ് സർവകലാശാലാ മുൻ വി സി ഡോക്ടർ ജി ഗോപിനാഥ്, റിട്ടയർ കേണൽ ഗോപിനാഥൻ നായർ, നടൻ കോഴിക്കോട് നാരായണൻ, അളകാപുരി വിജയൻ, ശ്യാം ഏറാടി, എൻ പി അബ്ദുൽ അസീസ്, ഉമ്മർ ഫാറൂഖ്, നിത്യാനന്ദ് കമ്മത്ത്, എസ് ഡി ഷേണായ്, ഡോ. അജിത്ത് കുമാർ തുടങ്ങിയവരെല്ലാം വൈസ് ചെയർമാന്മാരാണ്.
ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എം ടി രമേശ്, കെ സുരേന്ദ്രൻ എന്നിവർ കൺവീനർമാരാണ്. കൃഷ്ണാനന്ദ് കമ്മത്താണ് ട്രഷറർ. സാമൂതിരി കെ സി ഉണ്ണിയനുജൻ രാജ, ജെ ആർ എസ് നേതാവ് സി കെ ജാനു, കഥകളി ആചാര്യൻ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ, ഡോ. കെ മാധവൻകുട്ടി, ഒ രാജഗോപാൽ എംഎൽഎ, ഗാന്ധിയൻ ഗോപിനാഥൻ നായർ (തിരുവനന്തപുരം), അഹല്യാ ശങ്കർ എന്നിവരാണ് രക്ഷാധികാരികൾ.
സ്വാഗതസംഘ രൂപീകരണ യോഗം ജനാധിപത്യ രാഷ്ട്രീയ സഭ അധ്യക്ഷ സി കെ ജാനു ഉദ്ഘാടനം ചെയ്തു. ബിജെപി ദേശീയ സെക്രട്ടരി എച്ച് രാജ, മംഗലാപുരം എംപി നളിൻകുമാർ കട്ടീൽ, ബിജെപി നേതാക്കളായ കുമ്മനം രാജശേഖരൻ, അഡ്വ. പി എസ് ശ്രീധരൻപിള്ള, പി കെ കൃഷ്ണദാസ്, എം ടി രമേശ്, കെ സുരേന്ദ്രൻ, എ എൻ രാധാകൃഷ്ണൻ, കെ പി ശ്രീശൻ, ജനാധിപത്യ രാഷ്ട്രീയ സഭാ നേതാക്കളായ കുമാരദാസ്, തെക്കൻ സുനിൽ കുമാർ തുടങ്ങിയവർ ചടങ്ങിൽ പ്രസംഗിച്ചു.
ഒളിമ്പ്യൻ പി ടി ഉഷയുടെ രാഷ്ട്രീയ ചാഞ്ചാട്ടം സംബന്ധിച്ച് ചില ഊഹാപോഹങ്ങൾ ഒറ്റപ്പെട്ട ചില രാഷ്ട്രീയ കേന്ദ്രങ്ങൾക്കുണ്ടായിരുന്നെങ്കിലും അത് ശരിവെക്കുന്നതാണ് ബിജെപിയുടെ പരസ്യപ്രഖ്യാപനം. എന്നാൽ, ഉഷ ചടങ്ങിന് എത്തിയിരുന്നില്ലെങ്കിലും അവരുടെ അനുവാദത്തോടെയും തുറന്ന മനസ്സമ്മതത്തോടെയുമാണ് ചെയർപേഴ്‌സണാക്കിയതെന്നാണ് സൂചന. ആദിവാസി സമരമുഖത്തെ ശ്രദ്ധേയ സാന്നിധ്യമായിരുന്ന സി കെ ജാനു കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പോടെയാണ് ബിജെപി ക്യാമ്പിലെത്തിയത്. ജാനുവിനു പിന്നാലെ ദേശീയ അന്തർദേശീയ തലങ്ങളിൽ ഏറെ പ്രശസ്തയായ പി ടി ഉഷയെയും സംഘപരിവാർ പാളയത്തിൽ എത്തിക്കാനായത് പാർട്ടി നേതൃത്യത്തിന്റെ വലിയ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രിമാർ, പാർട്ടി ഭരണത്തിലുള്ള വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ തുടങ്ങി പ്രധാന നേതാക്കളെല്ലാം എത്തുന്നതോടെ മൂന്നു ദിനം ദേശീയരാഷ്ട്രീയവും മാദ്ധ്യമലോകവുമെല്ലാം കോഴിക്കോട്ടേക്കാണ് ഉറ്റുനോക്കുക. ഇത് ഉഷ അടക്കമുള്ളവർക്ക് വലിയ നേട്ടങ്ങൾ എത്തിപ്പിടിക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ. ജാനുവിനെ പോലെ ഉഷയെയും പാർട്ടി ചാനലിലേക്കു ബന്ധിപ്പിച്ചത് വലിയ നയതന്ത്രവിജയമായാണ് ബിജെപി കാണുന്നത്.
ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനാണ് സംഘാടക സമിതിയുടെ ജനറൽ കൺവീനർ. മുസ്ലിംലീഗിന്റെ സംസ്ഥാന കാര്യാലയമായ കോഴിക്കോട് ലീഗ് ഹൗസിലെ ഓഫീസ് സെക്രട്ടറി ഹംസയുടെ ഭാര്യ നുസ്രത്ത് ജഹാൻ, കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച ക്യാപ്റ്റൻ വിക്രമിന്റ അഛൻ റിട്ട. കേണൽ പി കെ വി പണിക്കർ അടക്കമുള്ളവരും സ്വാഗത സംഘത്തിൽ വൈസ് ചെയർമാന്മാരായി ഇടംപിടിച്ചിട്ടുണ്ട്. താൻ ഇപ്പോൾ മുംബൈയിലാണെന്നും സംഘാടക സമിതിയിൽ ഉൾപ്പെടുത്തിയത് സംബന്ധിച്ച് തന്നോട് പറഞ്ഞിട്ടില്ലെന്നും പിന്നീട് പ്രതികരിക്കാമെന്നുമാണ് ലീഗ് സംഘടനാ ചലനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന ദേശീയ-സംസ്ഥാന നേതാക്കളുമായി നല്ല പിടിപാടുള്ള ലീഗ് ഓഫീസ് സെക്രട്ടറി ഹംസയുടെ ഭാര്യ നുസ്രത്ത് ജഹാൻ മറുനാടൻ മലയാളിയോട് പ്രതികരിച്ചത്. പി ആർ ജോലികളുമായി ബന്ധപ്പെട്ട ഇവെന്റ് മാനേജ്‌മെന്റിന്റെ തുടർച്ചയാവും നുസ്രത്ത് ജഹാനെ കമ്മിറ്റിയിൽ ഉൾപ്പെടുത്താൻ പ്രേരിപ്പിച്ചിട്ടുണ്ടാകുക എന്നാണ് ചില കേന്ദ്രങ്ങളുടെ അനുമാനം.
തന്നെ സംഘാടക സമിതിയിൽ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച് വിളിച്ച് ആരാഞ്ഞിരുന്നുവെന്നും സമ്മതത്തോടെയാണ് പേര് ചേർത്തിട്ടുള്ളതെന്നും മറ്റൊരു വൈസ് ചെയർമാനായ ഷെവ. സി ഇ ചാക്കുണ്ണി പറഞ്ഞു. കരിപ്പൂർ എയർപോർട്ട്, റെയിൽവേ അവഗണന തുടങ്ങിയ വിവിധങ്ങളായ പ്രശ്‌നങ്ങളെല്ലാം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിട്ട് ബോധിപ്പിക്കാൻ ഇതൊരു അവസരമായി ഉപയോഗിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാൽ മോദിയുമായും ബിജെപി കേന്ദ്രങ്ങളുമായെല്ലാം അടുത്തിടെയായി നല്ല സൗഹൃദമുള്ള സാഹിത്യകാരി പി വത്സലയ്ക്കു സംഘാടക സമിതിയിൽ സ്ഥാനം നൽകിയിട്ടില്ലെന്നാണ് വിവരം. സി പി എമ്മുമായി അത്ര നല്ല ബന്ധമല്ലെങ്കിലും സിപിഐയുമായി വൽസല ടീച്ചർ ഇപ്പോഴും മികവുറ്റ ബന്ധം നിലനിർത്തുന്നുണ്ട്.

ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എം ടി രമേശ്, കെ സുരേന്ദ്രൻ എന്നിവർ കൺവീനർമാരാണ്. കൃഷ്ണാനന്ദ് കമ്മത്താണ് ട്രഷറർ. സാമൂതിരി കെ സി ഉണ്ണിയനുജൻ രാജ, ജെ ആർ എസ് നേതാവ് സി കെ ജാനു, കഥകളി ആചാര്യൻ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ, ഡോ. കെ മാധവൻകുട്ടി, ഒ രാജഗോപാൽ എംഎൽഎ, ഗാന്ധിയൻ ഗോപിനാഥൻ നായർ (തിരുവനന്തപുരം), അഹല്യാ ശങ്കർ എന്നിവരാണ് രക്ഷാധികാരികൾ.
സ്വാഗതസംഘ രൂപീകരണ യോഗം ജനാധിപത്യ രാഷ്ട്രീയ സഭ അധ്യക്ഷ സി കെ ജാനു ഉദ്ഘാടനം ചെയ്തു. ബിജെപി ദേശീയ സെക്രട്ടരി എച്ച് രാജ, മംഗലാപുരം എംപി നളിൻകുമാർ കട്ടീൽ, ബിജെപി നേതാക്കളായ കുമ്മനം രാജശേഖരൻ, അഡ്വ. പി എസ് ശ്രീധരൻപിള്ള, പി കെ കൃഷ്ണദാസ്, എം ടി രമേശ്, കെ സുരേന്ദ്രൻ, എ എൻ രാധാകൃഷ്ണൻ, കെ പി ശ്രീശൻ, ജനാധിപത്യ രാഷ്ട്രീയ സഭാ നേതാക്കളായ കുമാരദാസ്, തെക്കൻ സുനിൽ കുമാർ തുടങ്ങിയവർ ചടങ്ങിൽ പ്രസംഗിച്ചു.
www.marunadanmalayali.com © Copyright 2016. All rights reserved.
No comments :
Post a Comment