Thursday, 1 September 2016

ഇന്ത്യൻ ചാനലുകളുടെ സംപ്രേഷണം നിരോധിച്ചു പാക്കിസ്ഥാൻ; നടപടി ബലൂച് ഭാഷയിലും പ്രക്ഷേപണം നടത്താൻ ആകാശവാണി തീരുമാനിച്ചതിനു പിന്നാലെ marunadanmalayali.com ഇസ്‌ലാമാബാദ്: ഇന്ത്യൻ ചാനലുകൾക്കു നിരോധനം ഏർപ്പെടുത്തി പാക്കിസ്ഥാൻ. ഡിടിഎച്ച് വഴിയുള്ള ഇന്ത്യൻ ചാനലുകളുടെ സംപ്രേഷണമാണു നിരോധനം ഏർപ്പെടുത്തിയത്. ബലൂച് ഭാഷയിലുള്ള ആകാശവാണിയുടെ പ്രക്ഷേപണം കൂടുതൽ ശക്തമാക്കാൻ ഇന്ത്യ തീരുമാനിച്ചതിനു പിന്നാലെയാണ് പാക്ക് നടപടി. പാക്കിസ്ഥാൻ ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അഥോറിറ്റിയാണ് (പിഇഎംആർഎ) നിരോധനം ഏർപ്പെടുത്തിയത്. പാക്കിസ്ഥാനിലെ ടെലിവിഷൻ ചാനൽ ഉടമകളിൽനിന്നും ജനങ്ങളിൽനിന്നും ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണു പിഇഎംആർഎ പറയുന്നത്. ചട്ടങ്ങൾ പാലിക്കാതെ അമിതമായി വിദേശ ഉള്ളടക്കമുള്ള പരിപാടികൾ സംപ്രേഷണം ചെയ്യുന്നുണ്ടെന്നും അധികൃതർ പറയുന്നു. പുതിയ നിർദ്ദേശം ഒക്ടോബർ 15ന് നിലവിൽ വരും. അനധികൃതമായി പ്രക്ഷേപണം നടത്തുന്നവർക്ക് ഇതവസാനിപ്പിക്കാൻ 45 ദിവസത്തെ സമയപരിധി അനുവദിച്ചിട്ടുണ്ട്. www.marunadanmalayali.com © Copyright 2016. All

ഇന്ത്യൻ ചാനലുകളുടെ സംപ്രേഷണം നിരോധിച്ചു പാക്കിസ്ഥാൻ; നടപടി ബലൂച് ഭാഷയിലും പ്രക്ഷേപണം നടത്താൻ ആകാശവാണി തീരുമാനിച്ചതിനു പിന്നാലെ

ഇസ്‌ലാമാബാദ്: ഇന്ത്യൻ ചാനലുകൾക്കു നിരോധനം ഏർപ്പെടുത്തി പാക്കിസ്ഥാൻ. ഡിടിഎച്ച് വഴിയുള്ള ഇന്ത്യൻ ചാനലുകളുടെ സംപ്രേഷണമാണു നിരോധനം ഏർപ്പെടുത്തിയത്.
ബലൂച് ഭാഷയിലുള്ള ആകാശവാണിയുടെ പ്രക്ഷേപണം കൂടുതൽ ശക്തമാക്കാൻ ഇന്ത്യ തീരുമാനിച്ചതിനു പിന്നാലെയാണ് പാക്ക് നടപടി. പാക്കിസ്ഥാൻ ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അഥോറിറ്റിയാണ് (പിഇഎംആർഎ) നിരോധനം ഏർപ്പെടുത്തിയത്.
പാക്കിസ്ഥാനിലെ ടെലിവിഷൻ ചാനൽ ഉടമകളിൽനിന്നും ജനങ്ങളിൽനിന്നും ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണു പിഇഎംആർഎ പറയുന്നത്. ചട്ടങ്ങൾ പാലിക്കാതെ അമിതമായി വിദേശ ഉള്ളടക്കമുള്ള പരിപാടികൾ സംപ്രേഷണം ചെയ്യുന്നുണ്ടെന്നും അധികൃതർ പറയുന്നു. പുതിയ നിർദ്ദേശം ഒക്ടോബർ 15ന് നിലവിൽ വരും. അനധികൃതമായി പ്രക്ഷേപണം നടത്തുന്നവർക്ക് ഇതവസാനിപ്പിക്കാൻ 45 ദിവസത്തെ സമയപരിധി അനുവദിച്ചിട്ടുണ്ട്.

No comments :

Post a Comment