
പുന:പരിശോധനയില്‍ മാര്‍ക്ക് കൂടി; വിദ്യാര്‍ത്ഥിനിക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം
ഭോപ്പാലിലെ പത്താം ക്ലാസ് പരീക്ഷ എഴുതിയ ഖുഷ്ബു കയാഷിനാണ് പരീക്ഷാ ബോര്‍ഡിന്റെ ഭാഗത്ത് നിന്നുണ്ടായ പിഴവിന് വന്‍ തുക നഷ്ടപരിഹാരമായി കിട്ടിയത്
September 1, 2016, 08:16 PM ISTഭോപ്പാല്‍: പത്താം ക്ലാസ് പരീക്ഷയിലെ സംസ്‌കൃതം പരീക്ഷാ ഫലത്തില്‍ 84 മാര്‍ക്കിന് പകരം 24 രേഖപ്പെടുത്തിയതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനിക്ക് ലഭിച്ച നഷ്ടപരിഹാരം ഒരു ലക്ഷം രൂപ. ഭോപ്പാലിലെ പത്താം ക്ലാസ് പരീക്ഷ എഴുതിയ ഖുഷ്ബു കയാഷിനാണ് പരീക്ഷാ ബോര്‍ഡിന്റെ ഭാഗത്ത് നിന്നുണ്ടായ പിഴവിന് വന്‍ തുക നഷ്ടപരിഹാരമായി കിട്ടിയത്.
പരീക്ഷാ ഫലം വന്നപ്പോള്‍ സംസ്‌കൃതം ഒഴികെയുളള മറ്റ് വിഷയങ്ങള്‍ക്കെല്ലാം എണ്‍പത് മാര്‍ക്കില്‍ കൂടുതല്‍ ലഭിച്ച ഖുഷ്ബു ഫലം പുനപരിശോധിക്കാന്‍ അപേക്ഷ നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മാര്‍ക്ക് രേഖപ്പെടുത്തിയതിലെ പിഴവ് പരീക്ഷാ ബോര്‍ഡ് ഖുഷ്ബുവിനെ അറിയിച്ചത്.
തുടര്‍ന്ന് പരീക്ഷാ ബോര്‍ഡിന്റെ ഇത്തരം പിഴവുകള്‍ കുട്ടികള്‍ക്ക് കടുത്ത മാനസിക സംഘര്‍ഷമുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി വിദ്യാര്‍ത്ഥിനി ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി സമര്‍പ്പിച്ചു. വിദ്യാര്‍ത്ഥിനിയുടെ വാദം അംഗീകരിച്ച കോടതി ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ പരീക്ഷ ബോര്‍ഡിനോട് നിര്‍ദ്ദേശിക്കുകയായിരുന്നു.
© Copyright Mathrubhumi 2016. All rights reserved.
No comments :
Post a Comment