Monday, 12 September 2016

ഗവർണറെ രാഷ്ട്രപതി പുറത്താക്കി

ഉണ്ണി കൊടുങ്ങല്ലൂര്‍

അരുണാചൽ പ്രദേശിലെ കോൺഗ്രസ് സർക്കാരിനെ അട്ടിമറിക്കാൻ കൂട്ടുനിന്ന ഗവർണറെ രാഷ്ട്രപതി പുറത്താക്കി; മേഘാലയ ഗവർണർക്ക് അധിക ചുമതല

ന്യൂഡൽഹി: അരുണാചൽ പ്രദേശിലെ കോൺഗ്രസ് സർക്കാരിനെ അട്ടിമറിക്കാൻ കൂട്ടുനിന്ന ഗവർണർ ജ്യോതിപ്രസാദ് രാജ്‌ഖോവയെ രാഷ്ട്രപതി പുറത്താക്കി. മേഘാലയ ഗവർണർ വി.ഷൺമുഖനാഥന് അരുണാചലിന്റെ അധിക ചുമതല നൽകിയിട്ടുണ്ട്.
താൻ രാജി വയ്ക്കില്ലെന്നും വേണമെങ്കിൽ രാഷ്ട്രപതി പുറത്താക്കട്ടെ എന്നും രാജ്‌ഖോവ നേരത്തെ പറഞ്ഞിരുന്നു. സെപ്റ്റംബർ ഏഴിന് രാജ്‌ഖോവയുടെ പ്രശ്‌നവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് രാഷ്ട്രപതി പ്രണബ് മുഖർജിയുമായി ചർച്ച നടത്തിയിരുന്നു.
കേന്ദ്രസർക്കാരിന് രാജ്‌ഖോവയിൽ വിശ്വാസം നഷ്ടപ്പെട്ടതായും ഇക്കാര്യത്തിൽ ഇന് രാഷ്ട്രപതിയാണ് തീരുമാനമെടുക്കേണ്ടതെന്നും പ്രണബ് മുഖർജിയോട് രാജ്‌നാഥ് സിങ് പറഞ്ഞിരുന്നു. അരുണാചൽ പ്രദേശിലെ കോൺഗ്രസ് സർക്കാരിനെ പുറത്താക്കി രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുന്നതിൽ പങ്ക് വഹിച്ചതിനെ തുടർന്നാണ് രാജ്‌ഖോവ വിവാദത്തിലായത്. ബിജെപി പിന്തുണയോടെ കോൺഗ്രസ് വിമതർ സർക്കാരിനെ അട്ടിമറിക്കുകയായിരുന്നു. ഗവർണർ ഈ നീക്കങ്ങളിൽ മുന്നിൽ നിന്നു. പിന്നീട് സുപ്രീംകോടതി കോൺഗ്രസ് സർക്കാരിനെ പുനഃസ്ഥാപിച്ചതു രാജ്‌ഖോവയ്ക്കു തിരിച്ചടിയായി.

No comments :

Post a Comment