Monday, 12 September 2016

ജീവനാംശത്തിനായി ജമ്മുകശ്മീര്‍ മുന്‍മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയുടെ ഭാര്യ

ഉണ്ണി കൊടുങ്ങല്ലൂര്‍

ജീവനാംശത്തിനായി ജമ്മുകശ്മീര്‍ മുന്‍മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയുടെ ഭാര്യ

ന്യൂദല്‍ഹി; ജീവനാംശമായി മാസം 15 ലക്ഷം രൂപ ആവശ്യപ്പെട്ട് ജമ്മുകശ്മീര്‍ മുന്‍മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയുടെ മുന്‍ഭാര്യ പായല്‍ ഒമര്‍ അബ്ദുള്ള കോടതിയില്‍. തനിക്കും മക്കള്‍ക്കും വീടില്ലാതായി, കൈയ്യില്‍ ചില്ലിക്കാശു പോലുമില്ല.
ദല്‍ഹി ലുട്ടന്‍സിലെ വീട്ടില്‍ നിന്ന് ഇറക്കിവിടുകയും ചെയ്തതായി കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ അവര്‍ വ്യക്തമാക്കി.
വൃദ്ധരായ മാതാപിതാക്കളുടെയും കൂട്ടുകാരുടെയും കരുണയില്‍ അവരുടെ വീടുകളില്‍ തങ്ങള്‍ മാറിമാറിക്കഴിയുകയാണ്. പ്രമുഖ അഭിഭാഷകന്‍ ജയന്ത് കെ സൂദ് വഴി നല്‍കിയ ഹര്‍ജിയില്‍ വിശദീകരിക്കുന്നു.
ജഡ്ജി അരുണ്‍ കുമാര്‍ കേസ് ഒക്‌ടോബര്‍ 27ലേക്ക് മാറ്റി. ഒമര്‍ തന്നെ നിരന്തരം പീഡിപ്പിച്ചതായും ശല്യം ചെയ്തതായും തന്റെ സല്‍പ്പേരിന് തന്നെ കളങ്കം വരുത്തിയതായും പായല്‍ ഹര്‍ജിയില്‍ പറയുന്നു.
1994 സപ്തംബര്‍ 8നാണ് മേജര്‍ ജനറല്‍ രാംനാഥിന്റെ മകള്‍ പായലും ഒമറും വിവാഹിതരായത്.സഹീറും സമീറുമാണ് മക്കള്‍.2011ല്‍ വിവാഹമോചിതരായി.

No comments :

Post a Comment