Wednesday, 14 September 2016

ഓണവും നാണവും

ഉണ്ണി കൊടുങ്ങല്ലൂര്‍
ഇന്നലെയും ഇന്നുമായി അമിത്ഷാ ആശംസകൾ അർപ്പിച്ച പോസ്റ്റുകൾ ആണിത്.... ഒന്നാമത്തേതിൽ എല്ലാവർക്കും( മലയാളികൾ എന്നല്ല ) രണ്ടാമത്തേതിൽ മലയാളികൾക്കും എന്ന് പറയുന്നുണ്ട്. ഏതു ഏതാണെന്നുള്ള വിവരം അദേഹത്തിനു ഉണ്ട്. കഴിഞ്ഞ എന്റെ പോസ്റ്റിനു മറുപടി പറഞ്ഞ ഒരു സഹോദരനെ ഒരുകാര്യം കൂടി ഓർമ്മിപ്പിക്കാൻ ആണ് ഈ പോസ്റ്റ്.
കുടവയറും കൊമ്പന്‍ മീശയുമായി കോമാളി വേഷം കെട്ടിയ മഹാബലി ... മഹാബലിയെ ചവുട്ടി താഴ്ത്തിയ അസൂയക്കാരന്‍ വാമനന്‍ .. ഓണമെന്ന് കേള്‍ക്കുമ്പോള്‍ മലയാളിയുടെ മനസ്സില്‍ ഓടിയെത്തുന്ന ചിത്രങ്ങള്‍ ഇതൊക്കെയാണ് .
എന്താണ് ഓണം .. ? ആരായിരുന്നു മഹാബലി ..?
ആരാണ് വാമനന്‍ ..? ഇതറിയുന്നതിന് മുന്‍പ് പരശുരാമനെ കുറിച്ച് പറയേണ്ടിയിരിക്കുന്നു .
പരശുരാമനാണ് കേരളം സൃഷ്ടിച്ചത് എന്നാണ് ഐതിഹ്യം . എന്നാല്‍ പരശുരാമന്‍ കേരളം സൃഷ്ടിക്കുകയല്ല പകരം കടലിലാണ്ട പ്രദേശത്തെ സമുദ്ധരിക്കുകയാണ് ചെയ്തത് എന്ന് ആദ്യം മനസ്സിലാക്കുക .
പരശുരാമന്‍ കേരളം സൃഷ്ടിക്കുന്നതിന് മുന്‍പാണ് വാമനാവതാരം . പിന്നെങ്ങനെ മഹാബലി കേരളം ഭരിച്ച രാജാവാകും . മഹാബലി കേരളം ഭരിച്ചിരുന്ന രാജാവായിരുന്നെന്ന് ശ്രീമദ് ഭാഗവതത്തിലോ മറ്റ് പ്രാചീന പ്രമാണങ്ങളിലോ പരാമര്‍ശിക്കുന്നില്ല . ആ വിശ്യാസം നമ്മളിലേക്ക് വന്നതിന്‍റെ ആരംഭം സ്വാതന്ത്രാനന്തര ഭാരതത്തിലെ പാഠപുസ്തകങ്ങളിലൂടെ . അതായത് അത്ര വയസ്സേ ആ വിശ്വാസത്തിനുള്ളൂ .
മഹാബലി ഭൂമി ഭരിച്ചിരുന്നൊരു രാജാവായിരുന്നു എന്നതാണ് സത്യം . അത് കേരളമായിരുന്നെന്ന് എവിടെയും പറയുന്നില്ല .
മനുഷ്യന്‍ ഭരിക്കുന്ന ഇടമാണ് ഭൂമി . ദേവന്‍ ഭരിക്കുന്ന ഇടമാണ് സ്വര്‍ലോകം . അസുരന്‍ ഭരിക്കുന്ന ഇടമാണ് പാതാളം ( ഈ പാതാളമെന്ന് പറയുന്നത് ഒരിക്കലും നരകമെന്ന് തെറ്റിദ്ദരിക്കരുത് . സ്വര്‍ഗ്ഗത്തേക്കാള്‍ മനോഹരമായാണ് പാതാളത്തിലെ പല വര്‍ണ്ണനകളും )
പാതാളം ഭരിക്കുന്ന വിഷ്ണുഭക്തനായ മഹാബലിക്ക് ഭൂമിയെ ഭരിക്കാനുള്ള ആഗ്രഹം ഉണ്ടാകുന്നു . അപ്രകാരം ഭൂമിയില്‍ ഭരണം തുടങ്ങിയ അദ്ദേഹത്തിന് അടുത്തതായി സ്വര്‍ലോകം ഭരിക്കാനുള്ള ആഗ്രഹം ഉണ്ടാവുകയാണ് . ഈ വിവരമറിഞ്ഞ ദേവന്മാര്‍ വേദനയോടെ മഹാവിഷ്ണുവിനെ സമീപിക്കുകയാണ് .
ഈ സമയം പ്രശ്ന പരിഹാരത്തിനായി വാമനരൂപം പൂണ്ട മഹാവിഷ്ണു ഭൂമിയിലേക്ക് പോവുകയും , മൂന്നടി സ്ഥലത്തിനായി മഹാബലിയോട് പ്രാര്‍ത്ഥിക്കുകയുമാണ് . ധര്‍മ്മിഷ്ടനായ മഹാബലി അപ്രകാരം സമ്മതിക്കുന്നു . രണ്ടടി കൊണ്ട് തന്നെ ഭൂമി മുഴുവന്‍ അളന്ന് കഴിഞ്ഞതിനാല്‍ തന്‍റെ വാക്കിനെ പൂര്‍ത്തീകരിക്കുവാന്‍ തന്‍റെ ശിരസ്സില്‍ പാദം വച്ച് അനുഗ്രഹിക്കുവാന്‍ പ്രാര്‍ത്ഥിക്കുന്ന മഹാബലിയേയാണ് പിന്നെ നാം കാണുന്നത് .
അവിടെ ഭഗവത് പാദസ്പര്‍ശം ഉണ്ടായി എന്നതാണ് അല്ലാതെ ചവുട്ടി താഴ്ത്തി എന്ന് പറയുന്നില്ല . പകരം മഹാബലിയെ അനുഗ്രഹിച്ച് സുതലം എന്ന പാതാളത്തിലേക്ക് പറഞ്ഞയക്കുകയാണ് വാമനന്‍ .
താരതമ്യേന അര്‍വ്വാചീനനായ മേല്‍പ്പുത്തൂര്‍ ഭഗവദ്പാദത്തെക്കുറിച്ച് നാരായണീയത്തിന്റെ അന്തിമഭാഗത്ത് ഇപ്രകാരം പറയുന്നുണ്ട്:
”യോഗീന്ദ്രാണാം ത്വദംഗ്വേഷ്വധികസുമധുരം മുക്തിഭാജാം നിവാസോ ഭക്താനാം കാമവര്‍ഷദ്വിതരു കിസലയം ദേവ തേ പാദമൂലം” (യോഗീന്ദ്രന്മാര്‍ക്ക് നിന്റെ അംഗങ്ങളില്‍ അങ്ങേയറ്റം പ്രിയപ്പെട്ടതും, മോക്ഷകാമികളുടെ നിവാസസ്ഥാനവും ഭക്തന്മാരുടെ ആഗ്രഹങ്ങളെ സാധിപ്പിക്കുന്ന കല്പവൃക്ഷത്തളിരും നിന്റെ കാലടികളാണല്ലോ എന്നതാണ് ഇതിന്റെ ആശയം).ഇപ്രകാരം തനിക്ക് അര്‍ഹതയില്ലാത്ത, ലോകങ്ങളുടെ കൂടി ഭരണസാരഥ്യം വഹിച്ച് വീണ്ടും അതിലുപരി കാംക്ഷ വയ്ക്കുന്ന ആ ഭക്തോത്തംസത്തെ നേര്‍വഴിക്കു നയിക്കാനായിരുന്നു വാമനാവതാര.
ആ ഭക്തന്റെ സ്വര്‍ല്ലോകഭരണം എന്ന ആഗ്രഹത്തിനും നിവൃത്തി വരത്തക്ക രീതിയില്‍ അനുഗ്രഹവും (അടുത്ത മന്വന്തരത്തില്‍ ഐന്ദ്രപദവി) നല്‍കിയാണ്, മഹാബലിയെ യാത്രയയ്ക്കുന്നത്. കൂടാതെ ഭഗവാന്‍ താന്‍തന്നെ ബലിയുടെ കൊട്ടാരത്തില്‍ ദ്വാരപാലകനായി നിന്നുകൊള്ളാം എന്നു പറയുന്നതും ശ്രദ്ധേയമാണ്. ഭഗവാന്‍ ബലിയോട് പറയുന്നത് ”രക്ഷിഷ്യേ സര്‍വതോ fഹംത്വാം സാനുഗം സപരിച്ഛദം, സദാ സന്നിഹിതം വീര തത്ര മാം ദ്രക്ഷ്യതേ ഭവാന്‍,” എന്നത്രേ! (നിന്റെ സര്‍വ്വതുകളോടുംകൂടി ഞാന്‍ നിന്നെ എല്ലാടവും രക്ഷിക്കും, എന്നും സന്നിഹിതനായിരിക്കുന്ന എന്നെ നീ കാണും) .
മഹാബലിയുടെ വാഗ്ദാനപാലനാന്തരം ഭഗവാന്‍ നല്‍കുന്ന ഒരനുഗ്രഹം, നീ സുതലത്തില്‍ സസുഖം വാണാലും, അവിടെ ഞാന്‍ നിന്റെ ദ്വാരപാലകനായി ഗദാപാണിയായി ഉണ്ടാകും എന്നീപ്രകാരമാണ്. ഇതേക്കുറിച്ച്, അവിടെയെത്തിച്ചേര്‍ന്ന ബലിയുടെ പിതാമഹാനായ പ്രഹ്ലാദന്‍ പറയുന്നത് ഇപ്രകാരമാണ്. ” നേമം വിരിഞ്ചോ ലഭതേ പ്രസാദം, ന ശ്രീര്‍ന ശര്‍വഃ കിമുതാപരേ തേ, യന്നോ അസുരാണാമസി ദുര്‍ഗ്ഗപാലോ വിശ്വാഭിവന്ദ്യൈരപി വന്ദിതാങ്ഘ്രിഃ”. (ഇത്തരം ഒരു ഭാഗ്യം ബ്രഹ്മാവിനോ, ലക്ഷ്മിക്കോ, ശിവനോ മറ്റാര്‍ക്കുമോ ഇന്നുവരെ ലഭിക്കാത്തതാണ്)
ശ്രീ മഹാബലി ജനിക്കുന്നത്, പരമഭാഗവതനായ പ്രഹ്ലാദന്റെ പൗത്രനായിട്ടാണ്. ബലി സ്വതേയും പരമഭക്തനാണ്. സത്യസന്ധനും ധാര്‍മ്മികനും പ്രജാക്ഷേമതല്പരനുമാണ് . അദ്ദേഹത്തിനു ആകെ വന്നുപെട്ട ദുര്‍ഗ്ഗുണം ഐശ്വര്യത്തിലുള്ള അഹന്തയും പിടിച്ചടക്കാനുള്ള ത്വരയുമാണ്. അനര്‍ഹമായത് പിടിച്ചടക്കുവാന്‍ മുമ്പും പല അസുരചക്രവര്‍ത്തികള്‍ക്കും മോഹം തോന്നിയിട്ടുള്ളതും, അവര്‍ അന്നത് സാധിച്ചിട്ടുള്ളതും, വിഷ്ണു അതിനു പരിഹാരം ഉണ്ടാക്കിയിട്ടുള്ളതുമാണ്. അതൊക്കെ അസുരചക്രവര്‍ത്തിമാരുടെ നാശത്തിനും കാരണമായി.
എന്നാല്‍ മഹാബലിയുടെ മുന്നില്‍ ഭിക്ഷയാചിക്കുന്ന വിഷ്ണുവിനെയാണ് വാമനാവതാരത്തില്‍ നാം കാണുന്നത്. അതാണ് മഹാബലിയുടെ മാഹാത്മ്യവും. വാമനജയന്തി ഓണാഘോഷമായി നടത്തുമ്പോഴും ഭക്തപ്രിയനേക്കാളുപരി ഭക്തനെ പ്രധാനിയായി കാണുന്നതിന്റെ കാരണവും ഇതത്രെ!
--------
ആചാരങ്ങള്‍ അറിഞ്ഞ് ആചരിക്കുമ്പോഴേ അതിന് പവിത്രത കൈവരു . അതിനാദ്യം ഓണത്തെ കുറിച്ചും , മഹാബലിയെ കുറിച്ചും , വാമനനെ കുറിച്ചും നമ്മളറിയണം . എങ്കിലേ അടുത്ത തലമുറയിലേക്ക് അത് പകരാന്‍ കഴിയൂ . അല്ലാത്തപക്ഷം ' വാമനനെ സവര്‍ണ്ണനെന്നും മഹാബലിയെ അവര്‍ണ്ണനെന്നും പറയുന്ന കുബുദ്ധികളുടെ ജല്പനങ്ങള്‍ കേട്ട് നമ്മിലും സംശയങ്ങള്‍ ഉടലെടുത്തേക്കാം .
എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍ ..
സ്പെഷ്യൽ താങ്ക്സ് Lenin Edayoor
10 Comments
Comments
Manikandan Vimal ippo manasilaylle ee panneende monmare hindukkale matha padanathe ethirkkunnathe ivanmare parayunnathe mathram ariyunnavndaduthe ithokke nadakkoo
Soorsj K "ജ്ഞാനികൾക്കു അറിവ് അനുഗ്രഹവും
വിഡ്ഢികൾക്കു അറിവ് ശത്രുവും ആകുന്നു ..
വിഡ്ഢികൾ ജ്ഞാനമാർഗം തടയുകയും തകർക്കാൻ ശ്രമിക്കുകയും ജ്ഞാനികളെ പരിഹസിക്കുകയും ചെയ്യും .....See More
LikeReply713 hrs
Parkar Kt Very good excellent add all the best & keep itup
LikeReply113 hrs
Jayachandran Singer orupadu samsayangalkkulla marupadiyaanu ee post..Thanks ...
LikeReply111 hrs
Vineesh Cheenikkal ആചാരങ്ങള്‍ അറിഞ്ഞ് ആചരിക്കുമ്പോഴേ അതിന് പവിത്രത കൈവരു .
LikeReply610 hrs
Raveendran Ambalavally Eniyum mansilayillengil poyi chakan parayam pore..
Sanjay Panoor maveli nadu vanidumkalam....sangimaar..poyyenmmmarr...arumillaaaa
Sanjay Panoor kittendathukittiyaleeee..chilarkku...thonnendathu..thonnuuuu...shame
Sreejith Radhakrishnapillai Vivaramilayma thettalallo. Innu tv yil achuthanathan kodiyeriyokke paranjathu kettal manasilakum avarude knowledge maveliyepatti.

No comments :

Post a Comment