
തെങ്ങിന്‍തോപ്പില്‍ ഇടവിളയായി കൂര്‍ക്ക
ഒരുമാസം പ്രായമായ തലപ്പുകളാണ് കൂര്‍ക്കയുടെ നടീല്‍വസ്തു. വൃത്താകൃതിയിലുള്ള കൂര്‍ക്കക്കിഴങ്ങില്‍ ചെറിയ ചുഴിയുണ്ടെങ്കില്‍ ഒന്നാന്തരം വിത്തായി.കുറഞ്ഞത് 20 ഗ്രാം തൂക്കം വേണം.
കാത്സ്യവും സോഡിയവും ധാരാളമടങ്ങിയ കിഴങ്ങുവര്‍ഗ പച്ചക്കറിയാണ് കൂര്‍ക്ക. ചൈനീസ് പൊട്ടറ്റോ, ചീവക്കിഴങ്ങ് എന്നീ പേരുകളില്‍ അറിയപ്പെടുന്ന കൂര്‍ക്ക തെങ്ങിന്‍തോപ്പില്‍ ആദായകരമായി വളര്‍ത്താം.ആഗസ്ത് മുതല്‍ ഒക്ടോബര്‍ വരെയുള്ള സമയമാണ് കൂര്‍ക്ക നടാന്‍ അനുയോജ്യം.
ഒരുമാസം പ്രായമായ തലപ്പുകളാണ് കൂര്‍ക്കയുടെ നടീല്‍വസ്തു. വൃത്താകൃതിയിലുള്ള കൂര്‍ക്കക്കിഴങ്ങില്‍ ചെറിയ ചുഴിയുണ്ടെങ്കില്‍ ഒന്നാന്തരം വിത്തായി.കുറഞ്ഞത് 20 ഗ്രാം തൂക്കം വേണം. ഒരടി അകലത്തിലെടുത്ത വാരങ്ങളില്‍ അരയടി ദൂരത്തില്‍നടുന്ന കിഴങ്ങില്‍നിന്നുള്ള തലപ്പുകള്‍ മുറിച്ചെടുത്ത് നടുന്നത് കൂര്‍ക്കയുടെ നടീല്‍നയം.
നാടന്‍ ഇനമായ ചേറ്റുകൂര്‍ക്കയെ അപേക്ഷിച്ച് ഇരട്ടിയിലധികം ഉത്പാദനം നല്‍കുന്നവയാണ് സുഫലയും നിധിയും ശ്രീധരയും. തെങ്ങിന്‍തോട്ടം നന്നായി കിളച്ച് പാകപ്പെടുത്തി വാരങ്ങളോ വരമ്പുകളോ ഒരടി അകലത്തിലെടുത്ത് നേരത്തെ തയ്യാറാക്കിയ തലപ്പുകള്‍ ഒരടിനീളത്തില്‍ മുറിച്ചെടുത്ത് കിടത്തി നടാം. നിലമൊരുക്കുമ്പോള്‍ത്തന്നെ സെന്റിന് 40 കിലോഗ്രാം കാലിവളം നല്‍കണം.
കടചീയല്‍ രോഗത്തെ പ്രതിരോധിക്കാന്‍ 20 ഗ്രാം സ്യൂഡോമോണസ് ഒരുലിറ്റര്‍ വെള്ളത്തില്‍ കലക്കി തടം കുതിര്‍ക്കണം. നിമാവിരശല്യമുള്ള സ്ഥലങ്ങളില്‍ ചെണ്ടുമല്ലിയെ കെണിവിളയാക്കി അതില്‍ നടാം.രാസവളമായി, നട്ട് 25 ദിവസത്തിനുശേഷം 250 ഗ്രാം യൂറിയയും 400 ഗ്രാം രാജ്ഫോസും 350 ഗ്രാം പൊട്ടാഷും ചേര്‍ക്കാവുന്നതാണ്. മൂന്നാഴ്ചയ്ക്കുശേഷം 250 ഗ്രാം യൂറിയയും 350 ഗ്രാം പൊട്ടാഷും മേല്‍വളമാക്കാം.
തലപ്പുകള്‍നട്ട് അഞ്ചുമാസമാകുമ്പോള്‍ കൂര്‍ക്ക വിളവെടുക്കാം. വിളവെടുത്ത കൂര്‍ക്കയില്‍ ഈര്‍പ്പമുണ്ടെങ്കില്‍ ഉണക്കിയെടുക്കണം. കേരള കാര്‍ഷിക സര്‍വകലാശാലയില്‍നിന്നും കേന്ദ്ര കിഴങ്ങുവിള ഗവേഷണകേന്ദ്രത്തില്‍നിന്നും അത്യുത്പാദനശേഷിയുള്ള കൂര്‍ക്കയിനങ്ങള്‍ ലഭിക്കും.
© Copyright Mathrubhumi 2016. All rights reserved.
No comments :
Post a Comment