Wednesday, 7 September 2016

കയ്പ്പക്കയ്ക്ക് ഇനി അത്ര കയ്പ്പില്ല Mathrubhumi പോഷക ഗുണങ്ങള്‍ നിറഞ്ഞ പാവയ്ക്ക ഇരുമ്പ്, കാത്സ്യം,പ്രോട്ടീന്‍, ജീവകങ്ങളായ എ,ബി, സി എന്നിവ അടങ്ങിയിരിക്കുന്നു September 1, 2016, 02:53 PM IST മലയാളികള്‍ക്ക് പ്രിയപ്പെട്ട പച്ചക്കറികളില്‍ ഒന്നാണ് പാവയ്ക്ക അഥവ കയ്പ്പയ്ക്ക. ഇന്ത്യയില്‍ ജന്മം കൊണ്ട പാവല്‍ പോഷകഗുണങ്ങലുടെയും ഔഷധഗുണത്തിന്റെയും കാര്യത്തില്‍ മുന്നിലാണ്. ഇന്ത്യയെക്കൂടാതെ ചൈന, മലേഷ്യ,ഫിലിപ്പേന്‍സ്, ആസ്‌ത്രേലിയ,ആഫ്രിക്ക എന്നിവിടങ്ങളില്‍ കൃഷി ചെയ്തുവരുന്നു. പോഷക ഗുണങ്ങള്‍ നിറഞ്ഞ പാവയ്ക്ക ഇരുമ്പ്, കാത്സ്യം,പ്രോട്ടീന്‍, ജീവകങ്ങളായ എ,ബി, സി എന്നിവ അടങ്ങിയിരിക്കുന്നു. ഔഷധഗുണത്തിലും മുന്നിലായ പാവയ്ക്കയില്‍ പ്രമേഹത്തെ ശമിപ്പിക്കുവാന്‍ കഴിവുള്ള കരാന്റിന്‍ എന്ന രാസവസ്തു അടങ്ങിയിട്ടുണ്ട്. അര്‍ശസ്,അസ്തമ,വിളര്‍ച്ച തുടങ്ങിയവയ്ക്ക് നല്ലതാണ് പാവയ്ക്ക. ഒപ്പം മദ്യപാന ശീലം കുറയ്ക്കുവാന്‍ പാവയ്ക്ക നീര് കഴിക്കുന്നത് നല്ലതാണ്. പ്രിയ,പ്രീതി,പ്രിയങ്ക,സി ഒ 1,എം ഡി യു 1 എന്നിവയാണ് പ്രധാനയിനങ്ങള്‍. ഇതില്‍ കേരളകാര്‍ഷിക ഗവേഷണശാല വികസിപ്പിച്ചെടുത്ത പ്രിയ,പ്രീതി,പ്രിയങ്ക എന്നിവ കേരളത്തിലെ കൃഷിക്ക് മികച്ചയിനങ്ങളാണ്. ജലസേജനസൗകര്യം ഉണ്ടെങ്കില്‍ എല്ലാ സമയത്തും പാവല്‍ കൃഷി ചെയ്യാം എന്നതാണ് ഇതിന്റെ പ്രത്യേകത.നല്ല നീര്‍വാര്‍ച്ചയുള്ള മണല്‍കലര്‍ന്ന മണ്ണാണ് പാവല്‍കൃഷിക്ക് ഉത്തമം. വിത്തിനുവേണ്ടിയാണ് കൃഷി നടത്തുന്നതെങ്കില്‍ ഒക്ടോബര്‍,നവംബര്‍ മാസങ്ങളില്‍ കൃഷിചെയ്യുന്നതാണ് നല്ലത്. വിത്തിനുവേണ്ടി എടുക്കുമ്പോള്‍ പഴുത്ത പാവയ്ക്കയില്‍ നിന്നും വിത്തെടുത്ത് കഴുകി കഴിയുമ്പോള്‍ വെള്ളത്തില്‍ പെങ്ങിക്കിടക്കുന്ന വിത്ത് ഉപേക്ഷിക്കണം.ബാക്കിയുള്ളവ ചാരംപുരട്ടി ആദ്യം തണലിലും പിന്നീട് ഇളം വെയ്‌ലത്തും ഉണങ്ങിയെടുക്കണം. ഒരുസെന്റ് സ്ഥലത്ത് പാവല്‍കൃഷിചെയ്യാന്‍ 20 മുതല്‍ 25 ഗ്രാം വിത്ത് വേണ്ടിവരും.വിത്ത് നടുമ്പോള്‍ അടിവളമായി ഉണക്കിപ്പൊടിച്ച കാലിവളമോ,കമ്പോസ്‌റ്റോ മേല്‍മണ്ണുമായി യോജിപ്പിച്ച് കുഴിമൂടാവുന്നതാണ്.ഇത് കുഴിയുടെ മുക്കാല്‍ ഭാഗം നിറയ്ക്കണം. മഴക്കാലമാണെങ്കില്‍ കുഴികള്‍ക്കുപകരം കൂനകളുണ്ടാക്കി വിത്ത് നടാവുന്നതാണ്. ഓരോ കുഴിയിലും നാല് മുതല്‍ അഞ്ച് വരെ വിത്തുകള്‍ വീതം ഒന്നര സെന്റിമീറ്റര്‍ ആഴത്തില്‍ നടാം. അതിനുമുമ്പ് വിത്തുകള്‍ 10 മുതല്‍ 12 മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്തതിന് ശേഷം ഈര്‍പ്പമുള്ള തുണിയില്‍ പൊതിഞ്ഞുവെച്ച് മുളച്ചു തുടങ്ങുമ്പോള്‍ നടുന്നതാണ് നല്ലത്. മുളച്ച് കഴിഞ്ഞാല്‍ ആരോഗ്യമുള്ള രണ്ടെണ്ണം കുഴിയില്‍ നിര്‍ത്തി ബാക്കിയുള്ളവ പറച്ചുമാറ്റുന്നതാണ് നല്ലത്. ചെടികള്‍ വള്ളിയിട്ട് പടരുവാന്‍ തുടങ്ങുമ്പോഴേക്കും പന്തലിട്ട് കൊടുക്കണം. പന്തല്‍ ഉണ്ടാക്കുന്നതിന് ജി ഐ പൈപ്പ്,മുള എന്നിവ ഉപയോഗിക്കാം.കാലിവളങ്ങള്‍ക്കൊപ്പം ജൈവവളങ്ങളും നല്‍കാവുന്നതാണ്. വിത്ത് നടുന്നതിന് മുമ്പ് ജൈവവളത്തോടൊപ്പം ഓരോ കുഴിയിലും 30 ഗ്രാം യൂറിയ, 50 ഗ്രാം സൂപ്പര്‍ ഫോസ്‌ഫേറ്റ്,16 ഗ്രാം മ്യുറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ അടിവളമായി നല്‍കാവുന്നതാണ്.കൂടാതെ 10 ഗ്രാം വീതം യൂറിയ 15 ദിവസം ഇടവിട്ട് രണ്ടു തവണ മേല്‍വളമായും നല്‍കണം. പാവലിനെ ആക്രമിക്കുന്ന കീടങ്ങളാണ് കായീച്ച,പച്ചത്തുള്ളന്‍,ചിത്രകീടം എന്നിവ. കായീച്ചകളില്‍ നിന്നു സംരക്ഷിക്കുവാന്‍ കായ് ഉണ്ടാകുമ്പോള്‍ തന്നെ കായ് കവറുകളില്‍ പൊതിഞ്ഞ് സൂക്ഷിക്കണം. പുഴക്കടിയേറ്റ കായ്കള്‍ പറിച്ചുകളയണം. പഴക്കെണി, തുളസിക്കെണി എന്നിവ ഉണ്ടാക്കി പന്തലില്‍ കെട്ടുന്നതും നല്ലതാണ്. കായീച്ചകളുടെ ആക്രമണം രൂക്ഷമാണെങ്കില്‍ 10 ഗ്രാം ശര്‍ക്കര ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി അതില്‍ 50 ശതമാനം വീര്യമുള്ള നാല് ഗ്രാം കാര്‍ബാറിലും ചേര്‍ത്ത് രണ്ടാഴ്ച ഇടവിട്ട് ഇലകളുടെ അടിയില്‍ വീഴത്തക്കവിധം തളിച്ചുകൊടുക്കണം. ചുറ്റുമുള്ള ചെടികളിലും വരമ്പുകളിലും കീടനാശിനി തളിക്കണം. മരുന്ന് പ്രയോഗിച്ച് 10 ദിവസത്തിന് ശേഷമേ വിളവെടുക്കാവു. പച്ചത്തുള്ളനെ നിയന്ത്രിക്കാന്‍ വേപ്പെണ്ണ എമള്‍ഷനില്‍ 40 ഇരട്ടി വെള്ളം ചേര്‍ത്ത് ഓരോ ലിറ്റര്‍ ലായിനിക്കും 20 ഗ്രാം വെളുത്തുള്ളി നന്നായി അരച്ച് ചേര്‍ത്ത്. നന്നായി അരിച്ചെടുത്തതിന് ശേഷം ഇലകളുടെ അടിയില്‍ വീഴത്തക്കവിധം തളിക്കണം. ചിത്രകീടത്തിന്റെ ആക്രമണം തടയുവാന്‍ വേപ്പെണ്ണ എമള്‍ഷന്‍ നല്ലതാണ്. മൊസേക്ക് രോഗം, പൊടിക്കുമിള്‍ രോഗം എന്നിവയും പാവലിനെ ബാധിക്കാറുണ്ട്. മൊസേക്ക് രോഗത്തെ തടയുന്നതിന് രോഗബാധിയില്ലാത്ത ചെടികളില്‍ നിന്നും വിത്ത് ശേഖരിച്ച് നടുകയാണ് വേണ്ടത്. ചീര്‍ണ്ണപ്പൂപ്പ് രോഗം വേനല്‍ക്കാലത്താണ് കൂടുതല്‍ കാണുന്നത്. ഇലകള്‍ തവിട്ട് നിറമായി മഞ്ഞളിച്ച് ഉണങ്ങുന്നതാണ് പ്രധാന ലക്ഷണം.മാങ്കോസെബ് എന്ന കുമിള്‍ നാശിനി രണ്ട് ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലര്‍ത്തി ഇലയിലും തണ്ടിലും വീഴത്തക്കവിധം തളിക്കണം. നട്ട് രണ്ടുമാസം കഴിയുമ്പോള്‍ പാവല്‍ വിളവെടുപ്പിന് തയ്യാറാകും.അതിരാവിലെ വിളവ് എടുക്കുന്നതാണ് നല്ലത്. ശാസ്ത്രിയ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുന്നുവെങ്കില്‍ പാവല്‍കൃഷി കൂടുതല്‍ ആദായകരമാണ്. © Copyright Mathrubhumi 2016. All rights reserved.

കയ്പ്പക്കയ്ക്ക് ഇനി അത്ര കയ്പ്പില്ല


പോഷക ഗുണങ്ങള്‍ നിറഞ്ഞ പാവയ്ക്ക ഇരുമ്പ്, കാത്സ്യം,പ്രോട്ടീന്‍, ജീവകങ്ങളായ എ,ബി, സി എന്നിവ അടങ്ങിയിരിക്കുന്നു
September 1, 2016, 02:53 PM IST
ലയാളികള്‍ക്ക് പ്രിയപ്പെട്ട പച്ചക്കറികളില്‍ ഒന്നാണ് പാവയ്ക്ക അഥവ കയ്പ്പയ്ക്ക. ഇന്ത്യയില്‍ ജന്മം കൊണ്ട പാവല്‍ പോഷകഗുണങ്ങലുടെയും ഔഷധഗുണത്തിന്റെയും കാര്യത്തില്‍ മുന്നിലാണ്. ഇന്ത്യയെക്കൂടാതെ ചൈന, മലേഷ്യ,ഫിലിപ്പേന്‍സ്, ആസ്‌ത്രേലിയ,ആഫ്രിക്ക എന്നിവിടങ്ങളില്‍ കൃഷി ചെയ്തുവരുന്നു.
പോഷക ഗുണങ്ങള്‍ നിറഞ്ഞ പാവയ്ക്ക ഇരുമ്പ്, കാത്സ്യം,പ്രോട്ടീന്‍, ജീവകങ്ങളായ എ,ബി, സി എന്നിവ അടങ്ങിയിരിക്കുന്നു. ഔഷധഗുണത്തിലും മുന്നിലായ പാവയ്ക്കയില്‍ പ്രമേഹത്തെ ശമിപ്പിക്കുവാന്‍ കഴിവുള്ള കരാന്റിന്‍ എന്ന രാസവസ്തു അടങ്ങിയിട്ടുണ്ട്. അര്‍ശസ്,അസ്തമ,വിളര്‍ച്ച തുടങ്ങിയവയ്ക്ക് നല്ലതാണ് പാവയ്ക്ക. ഒപ്പം മദ്യപാന ശീലം കുറയ്ക്കുവാന്‍ പാവയ്ക്ക നീര് കഴിക്കുന്നത് നല്ലതാണ്.
പ്രിയ,പ്രീതി,പ്രിയങ്ക,സി ഒ 1,എം ഡി യു 1 എന്നിവയാണ് പ്രധാനയിനങ്ങള്‍. ഇതില്‍ കേരളകാര്‍ഷിക ഗവേഷണശാല വികസിപ്പിച്ചെടുത്ത പ്രിയ,പ്രീതി,പ്രിയങ്ക എന്നിവ കേരളത്തിലെ കൃഷിക്ക് മികച്ചയിനങ്ങളാണ്.
ജലസേജനസൗകര്യം ഉണ്ടെങ്കില്‍ എല്ലാ സമയത്തും പാവല്‍ കൃഷി ചെയ്യാം എന്നതാണ് ഇതിന്റെ പ്രത്യേകത.നല്ല നീര്‍വാര്‍ച്ചയുള്ള മണല്‍കലര്‍ന്ന മണ്ണാണ് പാവല്‍കൃഷിക്ക് ഉത്തമം. വിത്തിനുവേണ്ടിയാണ് കൃഷി നടത്തുന്നതെങ്കില്‍ ഒക്ടോബര്‍,നവംബര്‍ മാസങ്ങളില്‍ കൃഷിചെയ്യുന്നതാണ് നല്ലത്.
വിത്തിനുവേണ്ടി എടുക്കുമ്പോള്‍ പഴുത്ത പാവയ്ക്കയില്‍ നിന്നും വിത്തെടുത്ത് കഴുകി കഴിയുമ്പോള്‍ വെള്ളത്തില്‍ പെങ്ങിക്കിടക്കുന്ന വിത്ത് ഉപേക്ഷിക്കണം.ബാക്കിയുള്ളവ ചാരംപുരട്ടി ആദ്യം തണലിലും പിന്നീട് ഇളം വെയ്‌ലത്തും ഉണങ്ങിയെടുക്കണം.
ഒരുസെന്റ് സ്ഥലത്ത് പാവല്‍കൃഷിചെയ്യാന്‍ 20 മുതല്‍ 25 ഗ്രാം വിത്ത് വേണ്ടിവരും.വിത്ത് നടുമ്പോള്‍ അടിവളമായി ഉണക്കിപ്പൊടിച്ച കാലിവളമോ,കമ്പോസ്‌റ്റോ മേല്‍മണ്ണുമായി യോജിപ്പിച്ച് കുഴിമൂടാവുന്നതാണ്.ഇത് കുഴിയുടെ മുക്കാല്‍ ഭാഗം നിറയ്ക്കണം. മഴക്കാലമാണെങ്കില്‍ കുഴികള്‍ക്കുപകരം കൂനകളുണ്ടാക്കി വിത്ത് നടാവുന്നതാണ്.
ഓരോ കുഴിയിലും നാല് മുതല്‍ അഞ്ച് വരെ വിത്തുകള്‍ വീതം ഒന്നര സെന്റിമീറ്റര്‍ ആഴത്തില്‍ നടാം. അതിനുമുമ്പ് വിത്തുകള്‍ 10 മുതല്‍ 12 മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്തതിന് ശേഷം ഈര്‍പ്പമുള്ള തുണിയില്‍ പൊതിഞ്ഞുവെച്ച് മുളച്ചു തുടങ്ങുമ്പോള്‍ നടുന്നതാണ് നല്ലത്. മുളച്ച് കഴിഞ്ഞാല്‍ ആരോഗ്യമുള്ള രണ്ടെണ്ണം കുഴിയില്‍ നിര്‍ത്തി ബാക്കിയുള്ളവ പറച്ചുമാറ്റുന്നതാണ് നല്ലത്.
ചെടികള്‍ വള്ളിയിട്ട് പടരുവാന്‍ തുടങ്ങുമ്പോഴേക്കും പന്തലിട്ട് കൊടുക്കണം. പന്തല്‍ ഉണ്ടാക്കുന്നതിന് ജി ഐ പൈപ്പ്,മുള എന്നിവ ഉപയോഗിക്കാം.കാലിവളങ്ങള്‍ക്കൊപ്പം ജൈവവളങ്ങളും നല്‍കാവുന്നതാണ്. വിത്ത് നടുന്നതിന് മുമ്പ് ജൈവവളത്തോടൊപ്പം ഓരോ കുഴിയിലും 30 ഗ്രാം യൂറിയ, 50 ഗ്രാം സൂപ്പര്‍ ഫോസ്‌ഫേറ്റ്,16 ഗ്രാം മ്യുറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ അടിവളമായി നല്‍കാവുന്നതാണ്.കൂടാതെ 10 ഗ്രാം വീതം യൂറിയ 15 ദിവസം ഇടവിട്ട് രണ്ടു തവണ മേല്‍വളമായും നല്‍കണം.
പാവലിനെ ആക്രമിക്കുന്ന കീടങ്ങളാണ് കായീച്ച,പച്ചത്തുള്ളന്‍,ചിത്രകീടം എന്നിവ. കായീച്ചകളില്‍ നിന്നു സംരക്ഷിക്കുവാന്‍ കായ് ഉണ്ടാകുമ്പോള്‍ തന്നെ കായ് കവറുകളില്‍ പൊതിഞ്ഞ് സൂക്ഷിക്കണം. പുഴക്കടിയേറ്റ കായ്കള്‍ പറിച്ചുകളയണം. പഴക്കെണി, തുളസിക്കെണി എന്നിവ ഉണ്ടാക്കി പന്തലില്‍ കെട്ടുന്നതും നല്ലതാണ്.
കായീച്ചകളുടെ ആക്രമണം രൂക്ഷമാണെങ്കില്‍ 10 ഗ്രാം ശര്‍ക്കര ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി അതില്‍ 50 ശതമാനം വീര്യമുള്ള നാല് ഗ്രാം കാര്‍ബാറിലും ചേര്‍ത്ത് രണ്ടാഴ്ച ഇടവിട്ട് ഇലകളുടെ അടിയില്‍ വീഴത്തക്കവിധം തളിച്ചുകൊടുക്കണം. ചുറ്റുമുള്ള ചെടികളിലും വരമ്പുകളിലും കീടനാശിനി തളിക്കണം. മരുന്ന് പ്രയോഗിച്ച് 10 ദിവസത്തിന് ശേഷമേ വിളവെടുക്കാവു.
പച്ചത്തുള്ളനെ നിയന്ത്രിക്കാന്‍ വേപ്പെണ്ണ എമള്‍ഷനില്‍ 40 ഇരട്ടി വെള്ളം ചേര്‍ത്ത് ഓരോ ലിറ്റര്‍ ലായിനിക്കും 20 ഗ്രാം വെളുത്തുള്ളി നന്നായി അരച്ച് ചേര്‍ത്ത്. നന്നായി അരിച്ചെടുത്തതിന് ശേഷം ഇലകളുടെ അടിയില്‍ വീഴത്തക്കവിധം തളിക്കണം. ചിത്രകീടത്തിന്റെ ആക്രമണം തടയുവാന്‍ വേപ്പെണ്ണ എമള്‍ഷന്‍ നല്ലതാണ്.
മൊസേക്ക് രോഗം, പൊടിക്കുമിള്‍ രോഗം എന്നിവയും പാവലിനെ ബാധിക്കാറുണ്ട്. മൊസേക്ക് രോഗത്തെ തടയുന്നതിന് രോഗബാധിയില്ലാത്ത ചെടികളില്‍ നിന്നും വിത്ത് ശേഖരിച്ച് നടുകയാണ് വേണ്ടത്. ചീര്‍ണ്ണപ്പൂപ്പ് രോഗം വേനല്‍ക്കാലത്താണ് കൂടുതല്‍ കാണുന്നത്. ഇലകള്‍ തവിട്ട് നിറമായി മഞ്ഞളിച്ച് ഉണങ്ങുന്നതാണ് പ്രധാന ലക്ഷണം.മാങ്കോസെബ്  എന്ന കുമിള്‍ നാശിനി രണ്ട് ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലര്‍ത്തി ഇലയിലും തണ്ടിലും വീഴത്തക്കവിധം തളിക്കണം.
നട്ട് രണ്ടുമാസം കഴിയുമ്പോള്‍ പാവല്‍ വിളവെടുപ്പിന് തയ്യാറാകും.അതിരാവിലെ വിളവ് എടുക്കുന്നതാണ് നല്ലത്. ശാസ്ത്രിയ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുന്നുവെങ്കില്‍ പാവല്‍കൃഷി കൂടുതല്‍ ആദായകരമാണ്.

No comments :

Post a Comment