Wednesday, 7 September 2016

മണ്ണിര കമ്പോസ്റ്റ് എളുപ്പത്തില്‍ തയ്യാറാക്കാം Mathrubhumi മറ്റ് കമ്പോസ്റ്റുകളെ ആപേഷിച്ച് മണ്ണിര കമ്പോസ്റ്റിന്റെ ഗുണം ഇത് 50 ദിസവത്തിനുള്ളില്‍ തയ്യാറാക്കാം എന്നതാണ് August 31, 2016, 02:24 PM IST നമ്മുടെ ചുറ്റുപാടും അടിഞ്ഞുകൂടികൊണ്ടിരിക്കുന്ന ഖരമാലിന്യങ്ങളില്‍ നിന്നും പാഴ് വസ്തുക്കളില്‍ നിന്നും കൃഷിക്കാവശ്യമായ ജൈവവളം ഉണ്ടാക്കുന്നതിനുള്ള ഉത്തമ മാര്‍ഗമാണ് മണ്ണിര കമ്പോസ്റ്റ്. ദ്രവിക്കുന്ന മാലിന്യങ്ങളെ സംസ്‌കരിച്ച് സസ്യപോഷകവസ്ഥുക്കളാക്കിമാറ്റുവാന്‍ കമ്പോസ്റ്റ് നിര്‍മ്മാണത്തിലൂടെ സാദ്ധ്യമാണ്. മറ്റ് കമ്പോസ്റ്റുകളെ ആപേഷിച്ച് മണ്ണിര കമ്പോസ്റ്റിന്റെ ഗുണം ഇത് 50 ദിസവത്തിനുള്ളില്‍ തയ്യാറാക്കാം എന്നതാണ്. മറ്റ് കമ്പോസ്റ്റുകല്‍ തയ്യാറായിവരുന്നതിന് മുന്ന് മുതല്‍ ആറ് മാസം വരെയെടുക്കും. മണ്ണിരയുടെ ആമാശയത്തില്‍ വെച്ചുതന്നെ ജൈവവ്സ്ഥുക്കള്‍ നന്നായി അരച്ചെടുക്കുന്നതുമൂലം സൂക്ഷ്മജീവികളുടെ പ്രവര്‍ത്തനം വേഗത്തിലാകുന്നു. എന്‍സൈമുകള്‍ ജൈവവസ്തുക്കളെ വിഘടിപ്പിച്ച് അവയിലടങ്ങിയിരിക്കുന്ന പോഷകങ്ങളെ ചെടികള്‍ക്കും സൂക്ഷ്മാണുക്കള്‍ക്കും എളുപ്പത്തില്‍ ആഗിരണം ചെയ്യാന്‍ രൂപത്തിലാക്കുന്നു. വീട്ടില്‍ തന്നെ ചെറിയതോതില്‍ കമ്പോസ്റ്റ് നിര്‍മ്മിച്ചാല്‍ അടുക്കളതോട്ടങ്ങളില്‍ ഉപയോഗിക്കാന്‍ കഴിയും. ഗാര്‍ഹികാവശിഷ്ടങ്ങല്‍ ഉപയോഗിച്ചുള്ള മണ്ണിര കമ്പോസ്റ്റ് നിര്‍മ്മാണം വളരെ എളുപ്പത്തില്‍ തന്നെ ചെയ്യാന്‍ കഴിയുന്നതാണ്. കമ്പോസ്റ്റ് കുഴി നിര്‍മ്മിക്കാന്‍ സ്ഥലപരിമിതിയുള്ളവര്‍ക്ക് വീഞ്ഞപ്പെട്ടിയോ,മണ്‍ചട്ടിയോ, പ്ലാസ്റ്റിക് പാത്രത്തിലോ മണ്ണിര കമ്പോസ്റ്റ് നിര്‍മ്മിക്കാം. വീഞ്ഞപ്പെട്ടിയാണ് ഉപയോഗിക്കുന്നതെങ്കില്‍ 45*30*15 സെന്റിമീറ്റര്‍ അളവിലുള്ള പെട്ടിയാണ് നല്ലത്. പെട്ടിയുടെ ഉള്‍ഭാഗത്ത് പ്ലാസ്റ്റ്ക് ഷീറ്റ് വിരിച്ച്. അടിഭാഗത്ത് അഞ്ച് സെന്റിമീറ്റര്‍ കനത്തില്‍ ചകിരി നനച്ചശേഷം 100 മുതല്‍ 250 യൂഡ്രില്ലസ്സ് യൂജിനെ മണ്ണിരയെ നിക്ഷേപിക്കണം. ഇതിനു മുകളില്‍ നേരിയതോതില്‍ അടുക്കളയിലെ അവശിഷ്ടങ്ങള്‍ ഇട്ടുകൊടുക്കണം. തുടക്കത്തില്‍ അല്‍പം ചാണകം ചേര്‍ക്കുന്നത് നല്ലതാണ്. പെട്ടിയുടെ മുകളില്‍ ചണച്ചാക്ക് നനച്ചിടണം.പെട്ടി നിറഞ്ഞുകഴിഞ്ഞാല്‍ ചെറുതായി ഇളക്കിയ ശേഷം ഒരാഴ്ച അനക്കാതെ വയ്ക്കണം. അപ്പോഴേയ്ക്കും കമ്പോസ്റ്റ് തയ്യാറാകും. കമ്പോസ്റ്റ് തയ്യാറായതിനു ശേഷം പെട്ടി വെയ്‌ലത്തുവെച്ച് മണ്ണിരകളെ അടിയിലേക്ക് മാറ്റിയതിന് ശേഷം കമ്പോസ്റ്റ് ഉപയോഗിക്കാം. ഈ മണ്ണിര അടങ്ങിയ കമ്പോസ്റ്റ് പെട്ടി വീണ്ടും ഉപയോഗിക്കാവുന്നതാണ്. ധാരാളം എണ്ണമയവും എരിവുമുള്ള വസ്തുക്കള്‍ പെട്ടിയില്‍ നിക്ഷേപിക്കരുത്. എലി ശല്യം ഉണ്ടെങ്കില്‍ പെട്ടിയുടെ മുകളില്‍ കമ്പിവലവെച്ച് സൂക്ഷിക്കണം. © Copyright Mathrubhumi 2016. All rights reserved.

മണ്ണിര കമ്പോസ്റ്റ് എളുപ്പത്തില്‍ തയ്യാറാക്കാം


മറ്റ് കമ്പോസ്റ്റുകളെ ആപേഷിച്ച് മണ്ണിര കമ്പോസ്റ്റിന്റെ ഗുണം ഇത് 50 ദിസവത്തിനുള്ളില്‍ തയ്യാറാക്കാം എന്നതാണ്
August 31, 2016, 02:24 PM IST
മ്മുടെ ചുറ്റുപാടും അടിഞ്ഞുകൂടികൊണ്ടിരിക്കുന്ന ഖരമാലിന്യങ്ങളില്‍ നിന്നും പാഴ് വസ്തുക്കളില്‍ നിന്നും കൃഷിക്കാവശ്യമായ ജൈവവളം ഉണ്ടാക്കുന്നതിനുള്ള ഉത്തമ മാര്‍ഗമാണ് മണ്ണിര കമ്പോസ്റ്റ്. ദ്രവിക്കുന്ന മാലിന്യങ്ങളെ സംസ്‌കരിച്ച് സസ്യപോഷകവസ്ഥുക്കളാക്കിമാറ്റുവാന്‍ കമ്പോസ്റ്റ് നിര്‍മ്മാണത്തിലൂടെ സാദ്ധ്യമാണ്.
മറ്റ് കമ്പോസ്റ്റുകളെ ആപേഷിച്ച് മണ്ണിര കമ്പോസ്റ്റിന്റെ ഗുണം ഇത് 50 ദിസവത്തിനുള്ളില്‍ തയ്യാറാക്കാം എന്നതാണ്. മറ്റ് കമ്പോസ്റ്റുകല്‍ തയ്യാറായിവരുന്നതിന് മുന്ന് മുതല്‍ ആറ് മാസം വരെയെടുക്കും. മണ്ണിരയുടെ ആമാശയത്തില്‍ വെച്ചുതന്നെ ജൈവവ്സ്ഥുക്കള്‍ നന്നായി അരച്ചെടുക്കുന്നതുമൂലം സൂക്ഷ്മജീവികളുടെ പ്രവര്‍ത്തനം വേഗത്തിലാകുന്നു.
എന്‍സൈമുകള്‍ ജൈവവസ്തുക്കളെ വിഘടിപ്പിച്ച് അവയിലടങ്ങിയിരിക്കുന്ന പോഷകങ്ങളെ ചെടികള്‍ക്കും സൂക്ഷ്മാണുക്കള്‍ക്കും എളുപ്പത്തില്‍ ആഗിരണം ചെയ്യാന്‍ രൂപത്തിലാക്കുന്നു.
വീട്ടില്‍ തന്നെ ചെറിയതോതില്‍ കമ്പോസ്റ്റ് നിര്‍മ്മിച്ചാല്‍ അടുക്കളതോട്ടങ്ങളില്‍ ഉപയോഗിക്കാന്‍ കഴിയും. ഗാര്‍ഹികാവശിഷ്ടങ്ങല്‍ ഉപയോഗിച്ചുള്ള മണ്ണിര കമ്പോസ്റ്റ് നിര്‍മ്മാണം വളരെ എളുപ്പത്തില്‍ തന്നെ ചെയ്യാന്‍ കഴിയുന്നതാണ്.
കമ്പോസ്റ്റ് കുഴി നിര്‍മ്മിക്കാന്‍ സ്ഥലപരിമിതിയുള്ളവര്‍ക്ക് വീഞ്ഞപ്പെട്ടിയോ,മണ്‍ചട്ടിയോ, പ്ലാസ്റ്റിക് പാത്രത്തിലോ മണ്ണിര കമ്പോസ്റ്റ് നിര്‍മ്മിക്കാം. വീഞ്ഞപ്പെട്ടിയാണ് ഉപയോഗിക്കുന്നതെങ്കില്‍ 45*30*15 സെന്റിമീറ്റര്‍ അളവിലുള്ള പെട്ടിയാണ് നല്ലത്.
പെട്ടിയുടെ ഉള്‍ഭാഗത്ത് പ്ലാസ്റ്റ്ക് ഷീറ്റ് വിരിച്ച്. അടിഭാഗത്ത് അഞ്ച് സെന്റിമീറ്റര്‍ കനത്തില്‍ ചകിരി നനച്ചശേഷം 100 മുതല്‍ 250 യൂഡ്രില്ലസ്സ് യൂജിനെ മണ്ണിരയെ നിക്ഷേപിക്കണം. ഇതിനു മുകളില്‍ നേരിയതോതില്‍ അടുക്കളയിലെ അവശിഷ്ടങ്ങള്‍ ഇട്ടുകൊടുക്കണം.
തുടക്കത്തില്‍ അല്‍പം ചാണകം ചേര്‍ക്കുന്നത് നല്ലതാണ്. പെട്ടിയുടെ മുകളില്‍ ചണച്ചാക്ക് നനച്ചിടണം.പെട്ടി നിറഞ്ഞുകഴിഞ്ഞാല്‍ ചെറുതായി ഇളക്കിയ ശേഷം ഒരാഴ്ച അനക്കാതെ വയ്ക്കണം. അപ്പോഴേയ്ക്കും കമ്പോസ്റ്റ് തയ്യാറാകും.
കമ്പോസ്റ്റ് തയ്യാറായതിനു ശേഷം പെട്ടി വെയ്‌ലത്തുവെച്ച് മണ്ണിരകളെ അടിയിലേക്ക് മാറ്റിയതിന് ശേഷം കമ്പോസ്റ്റ് ഉപയോഗിക്കാം. ഈ മണ്ണിര അടങ്ങിയ കമ്പോസ്റ്റ് പെട്ടി വീണ്ടും ഉപയോഗിക്കാവുന്നതാണ്.
ധാരാളം എണ്ണമയവും എരിവുമുള്ള വസ്തുക്കള്‍ പെട്ടിയില്‍ നിക്ഷേപിക്കരുത്. എലി ശല്യം ഉണ്ടെങ്കില്‍ പെട്ടിയുടെ മുകളില്‍ കമ്പിവലവെച്ച് സൂക്ഷിക്കണം. 

No comments :

Post a Comment