Tuesday, 6 September 2016

മൊബൈൽ നമ്പർ രജിസ്‌ട്രേഷൻ എടിഎമ്മുകളില്‍ നടപ്പാക്കണമെന്ന് ആർ.ബി.ഐ Mathrubhumi മുംബൈ: ഏത് എ.ടി.എമ്മിൽ നിന്നും മൊബൈൽ ഫോൺ നമ്പർ ബാങ്കുമായി ബന്ധിപ്പിക്കാനുള്ള സൗകര്യം വരുന്നു. എല്ലാ എ.ടി.എമ്മുകളിലും ഇതിനായുള്ള സംവിധാനം ഒരുക്കണമെന്ന് റിസർവ് ബാങ്ക് ബാങ്കുകൾക്ക് കർശന നിർദേശം നൽകിയതോടെയാണിത്. മൊബൈൽ ഫോണുകൾക്ക് ബാങ്കിങ് ഇടപാടുകളിൽ നിർണായക സ്വാധീനം വന്നതോടെയാണ് റിസർവ് ബാങ്ക് ഇത് നിർബന്ധമാക്കിയിരിക്കുന്നത്. എ.ടി.എമ്മുകളിലെ പ്രധാന 'മെനു'വിലോ 'അദർ സർവീസ്' വിഭാഗത്തിലോ ആയിരിക്കും മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്യാനുള്ള സൗകര്യം ഉണ്ടാകുക. ഇക്കാര്യത്തിനായി ബാങ്കിന്റെ ഹോം ബ്രാഞ്ചിൽത്തന്നെ എത്തണമെന്ന നിബന്ധന ഒഴിവാക്കണമെന്നും നിർദേശമുണ്ട്. പകരം ഏത്‌ ശാഖയിൽ നിന്നും ഇത് ചെയ്യാനാകണം. ഇന്റർനെറ്റ് ബാങ്കിങ്ങിലൂടെയും ഇതിനുള്ള സൗകര്യം ഒരുക്കണമെന്നും ആർ.ബി.ഐ. ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഉപയോക്താക്കൾ സ്വന്തം ശാഖയിലെത്തി നമ്പർ രജിസ്റ്റർ ചെയ്യണമെന്ന് ബാങ്കുകൾ ആവശ്യപ്പെട്ടിരുന്നു. ഇത്തരം ഘട്ടങ്ങളിൽ താമസ സ്ഥലം മാറിയവർക്കും മറ്റു സ്വന്തം ശാഖയിലെത്താനുള്ള ബുദ്ധിമുട്ട് പരിഗണിച്ചാണ് ആർ.ബി.ഐ.യുടെ പുതിയ ഇടപെടൽ. ഉപയോക്താവിന്റെ മൊബൈൽ ഫോൺ നമ്പർ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കുന്ന സംവിധാനം വന്നതോടെ ബാങ്കിങ് ഇടപാടുകളിലെ തട്ടിപ്പ് വളരെയധികം കുറഞ്ഞിട്ടുണ്ട്. ഓരോ ഇടപാട് നടക്കുമ്പോഴും അക്കൗണ്ട് ഉടമയ്ക്ക് എസ്.എം.എസ്. മുന്നറിയിപ്പ് ലഭിക്കുന്നതിനാലാണിത്. ഓൺലൈൻ ഇടപാടുകളിൽ ഒറ്റത്തവണ പാസ് വേഡിനായും (ഒ.ടി.പി.) മൊബൈൽ നമ്പറാണ് ഉപയോഗിക്കുന്നത്. മിസ്ഡ് കോൾ ബാങ്കിങ്, മൊബൈൽ ബാങ്കിങ് എന്നിവയിലും മൊബൈൽ നമ്പർ രജിസ്‌ട്രേഷൻ ആവശ്യമാണ്. ഇലക്‌ട്രോണിക് ബാങ്കിങ് ഇടപാടുകൾക്കായി ഉപയോക്താവിന്റെ മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്യുന്നത് ഈ മാസം ആദ്യം ആർ.ബി.ഐ. നിർബന്ധമാക്കിയിരുന്നു. തട്ടിപ്പിന് തടയിടുന്നതിനായിരുന്നു ഇത്. © Copyright Mathrubhumi 2016. All rights reserved.

മൊബൈൽ നമ്പർ രജിസ്‌ട്രേഷൻ എടിഎമ്മുകളില്‍ നടപ്പാക്കണമെന്ന് ആർ.ബി.ഐ

മുംബൈ: ഏത് എ.ടി.എമ്മിൽ നിന്നും മൊബൈൽ ഫോൺ നമ്പർ ബാങ്കുമായി ബന്ധിപ്പിക്കാനുള്ള സൗകര്യം വരുന്നു. എല്ലാ എ.ടി.എമ്മുകളിലും ഇതിനായുള്ള സംവിധാനം ഒരുക്കണമെന്ന് റിസർവ് ബാങ്ക് ബാങ്കുകൾക്ക് കർശന നിർദേശം നൽകിയതോടെയാണിത്.

മൊബൈൽ ഫോണുകൾക്ക് ബാങ്കിങ് ഇടപാടുകളിൽ നിർണായക സ്വാധീനം വന്നതോടെയാണ് റിസർവ് ബാങ്ക് ഇത് നിർബന്ധമാക്കിയിരിക്കുന്നത്. എ.ടി.എമ്മുകളിലെ പ്രധാന 'മെനു'വിലോ 'അദർ സർവീസ്' വിഭാഗത്തിലോ ആയിരിക്കും മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്യാനുള്ള സൗകര്യം ഉണ്ടാകുക.

ഇക്കാര്യത്തിനായി ബാങ്കിന്റെ ഹോം ബ്രാഞ്ചിൽത്തന്നെ എത്തണമെന്ന നിബന്ധന ഒഴിവാക്കണമെന്നും നിർദേശമുണ്ട്. പകരം ഏത്‌ ശാഖയിൽ നിന്നും ഇത് ചെയ്യാനാകണം. ഇന്റർനെറ്റ് ബാങ്കിങ്ങിലൂടെയും ഇതിനുള്ള സൗകര്യം ഒരുക്കണമെന്നും ആർ.ബി.ഐ. ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഉപയോക്താക്കൾ സ്വന്തം ശാഖയിലെത്തി നമ്പർ രജിസ്റ്റർ ചെയ്യണമെന്ന് ബാങ്കുകൾ ആവശ്യപ്പെട്ടിരുന്നു. ഇത്തരം ഘട്ടങ്ങളിൽ താമസ സ്ഥലം മാറിയവർക്കും മറ്റു സ്വന്തം ശാഖയിലെത്താനുള്ള ബുദ്ധിമുട്ട് പരിഗണിച്ചാണ് ആർ.ബി.ഐ.യുടെ പുതിയ ഇടപെടൽ.
ഉപയോക്താവിന്റെ മൊബൈൽ ഫോൺ നമ്പർ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കുന്ന സംവിധാനം വന്നതോടെ ബാങ്കിങ് ഇടപാടുകളിലെ തട്ടിപ്പ് വളരെയധികം കുറഞ്ഞിട്ടുണ്ട്. ഓരോ ഇടപാട് നടക്കുമ്പോഴും അക്കൗണ്ട് ഉടമയ്ക്ക് എസ്.എം.എസ്. മുന്നറിയിപ്പ് ലഭിക്കുന്നതിനാലാണിത്.

ഓൺലൈൻ ഇടപാടുകളിൽ ഒറ്റത്തവണ പാസ് വേഡിനായും (ഒ.ടി.പി.)  മൊബൈൽ നമ്പറാണ് ഉപയോഗിക്കുന്നത്. മിസ്ഡ് കോൾ ബാങ്കിങ്, മൊബൈൽ ബാങ്കിങ് എന്നിവയിലും മൊബൈൽ നമ്പർ രജിസ്‌ട്രേഷൻ ആവശ്യമാണ്.

ഇലക്‌ട്രോണിക് ബാങ്കിങ് ഇടപാടുകൾക്കായി ഉപയോക്താവിന്റെ മൊബൈൽ നമ്പർ  രജിസ്റ്റർ ചെയ്യുന്നത് ഈ മാസം ആദ്യം ആർ.ബി.ഐ. നിർബന്ധമാക്കിയിരുന്നു. തട്ടിപ്പിന് തടയിടുന്നതിനായിരുന്നു ഇത്.

No comments :

Post a Comment