Tuesday, 6 September 2016

പശുക്കൾക്കും എരുമകൾക്കും കുറഞ്ഞനിരക്കിൽ ഇൻഷുറൻസ് Mathrubhumi പദ്ധതിയിൽ സഹകരണ സ്ഥാപനങ്ങൾക്കും സ്വകാര്യ ഇൻഷുറൻസ് കമ്പനികൾക്കും പങ്കാളിത്തം നല്‍കും August 18, 2016, 09:48 AM IST ന്യൂഡൽഹി: നാണ്യവിളകൾക്ക് ഇൻഷുറൻസ് പ്രഖ്യാപിച്ചതിന് പിന്നാലെ ക്ഷീരകർഷകർക്ക് ആശ്വാസമായി കുറഞ്ഞ പ്രീമിയം നിരക്കിലുള്ള ഇൻഷുറൻസ് പദ്ധതിയുമായി കേന്ദ്രസർക്കാർ. പാൽനൽകുന്ന പശുക്കൾക്കും എരുമകൾക്കും ഇൻഷുറൻസ് ഏർപ്പെടുത്തുന്ന പദ്ധതിയാണ് കൃഷിമന്ത്രാലയം നിർദേശിച്ചിരിക്കുന്നത്. നിലവിൽ 10.7 ലക്ഷം മൃഗങ്ങൾക്കാണ് ഇൻഷുറൻസുള്ളത്. പ്രീമിയം കുറച്ച്, കറവയുള്ള 8.5 കോടി പശുക്കളെയും എരുമകളെയും പദ്ധതിയിൽ കൊണ്ടുവരികയാണ് ലക്ഷ്യം. ഇൻഷുറൻസ് തുകയുടെ ഒരു ശതമാനം പ്രീമിയമായി ക്ഷീരകർഷകർ അടയ്ക്കണം. പ്രീമിയം നിരക്ക് ഒരു ശതമാനത്തിന് മുകളിലായാൽ അധികതുക സബ്‌സിഡിയായി കേന്ദ-സംസ്ഥാന സർക്കാറുകളോ, പാലുത്പാദക സംഘങ്ങളോ, സഹകരണസംഘങ്ങളോ നൽകും. നിലവിലെ പദ്ധതിയിൽ ഇൻഷുറൻസ് തുകയുടെ മൂന്നുമുതൽ അഞ്ചുവരെ ശതമാനമാണ് പ്രീമിയം തുക. ഇതനുസരിച്ച് വർഷം 647 രൂപവരെ അടയ്ക്കണം. ഇത് 200 രൂപയായി കുറയ്ക്കുകയാണ് ലക്ഷ്യമെന്ന് മൃഗസംരക്ഷണവകുപ്പ് സെക്രട്ടറി ദേവേന്ദ്രചൗധരി പറഞ്ഞു. ഇൻഷുറൻസ് തുക കുറയ്ക്കുന്നത് സംബന്ധിച്ച് വിവിധ കമ്പനി മേധാവികളുമായി അടുത്തിടെ നടത്തിയ ചർച്ചയിൽ നിർദേശം നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. പദ്ധതിയിൽ സഹകരണ സ്ഥാപനങ്ങൾക്കും സ്വകാര്യ ഇൻഷുറൻസ് കമ്പനികൾക്കും പങ്കാളിത്തം നൽകുമെന്ന് അദ്ദേഹം വ്യക്തമാക്കി. © Copyright Mathrubhumi 2016. All rights reserved.

പശുക്കൾക്കും എരുമകൾക്കും കുറഞ്ഞനിരക്കിൽ ഇൻഷുറൻസ്


പദ്ധതിയിൽ സഹകരണ സ്ഥാപനങ്ങൾക്കും സ്വകാര്യ ഇൻഷുറൻസ് കമ്പനികൾക്കും പങ്കാളിത്തം നല്‍കും
August 18, 2016, 09:48 AM IST
ന്യൂഡൽഹി: നാണ്യവിളകൾക്ക് ഇൻഷുറൻസ് പ്രഖ്യാപിച്ചതിന് പിന്നാലെ ക്ഷീരകർഷകർക്ക് ആശ്വാസമായി കുറഞ്ഞ പ്രീമിയം നിരക്കിലുള്ള ഇൻഷുറൻസ് പദ്ധതിയുമായി കേന്ദ്രസർക്കാർ.

പാൽനൽകുന്ന പശുക്കൾക്കും എരുമകൾക്കും ഇൻഷുറൻസ് ഏർപ്പെടുത്തുന്ന പദ്ധതിയാണ് കൃഷിമന്ത്രാലയം നിർദേശിച്ചിരിക്കുന്നത്.

നിലവിൽ 10.7 ലക്ഷം മൃഗങ്ങൾക്കാണ് ഇൻഷുറൻസുള്ളത്. പ്രീമിയം കുറച്ച്, കറവയുള്ള 8.5 കോടി പശുക്കളെയും എരുമകളെയും പദ്ധതിയിൽ കൊണ്ടുവരികയാണ് ലക്ഷ്യം.
ഇൻഷുറൻസ് തുകയുടെ ഒരു ശതമാനം പ്രീമിയമായി ക്ഷീരകർഷകർ അടയ്ക്കണം. പ്രീമിയം നിരക്ക് ഒരു ശതമാനത്തിന് മുകളിലായാൽ അധികതുക സബ്‌സിഡിയായി കേന്ദ-സംസ്ഥാന സർക്കാറുകളോ, പാലുത്പാദക സംഘങ്ങളോ, സഹകരണസംഘങ്ങളോ നൽകും.
നിലവിലെ പദ്ധതിയിൽ ഇൻഷുറൻസ് തുകയുടെ മൂന്നുമുതൽ അഞ്ചുവരെ ശതമാനമാണ് പ്രീമിയം തുക. ഇതനുസരിച്ച് വർഷം 647 രൂപവരെ അടയ്ക്കണം. ഇത് 200 രൂപയായി കുറയ്ക്കുകയാണ് ലക്ഷ്യമെന്ന് മൃഗസംരക്ഷണവകുപ്പ് സെക്രട്ടറി ദേവേന്ദ്രചൗധരി പറഞ്ഞു.
ഇൻഷുറൻസ് തുക കുറയ്ക്കുന്നത് സംബന്ധിച്ച് വിവിധ കമ്പനി മേധാവികളുമായി അടുത്തിടെ നടത്തിയ ചർച്ചയിൽ നിർദേശം നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. പദ്ധതിയിൽ സഹകരണ സ്ഥാപനങ്ങൾക്കും സ്വകാര്യ ഇൻഷുറൻസ് കമ്പനികൾക്കും പങ്കാളിത്തം നൽകുമെന്ന് അദ്ദേഹം വ്യക്തമാക്കി.

No comments :

Post a Comment