Tuesday, 6 September 2016

എൽ.ഐ.സി പോളിസിഉടമകൾക്ക് ഒറ്റത്തവണ ബോണസ് Mathrubhumi കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ലഭിക്കുന്ന മെച്യൂരിറ്റി തുകയോട് ചേര്‍ത്താണ് ഈ ബോണസ് ലഭിക്കുക. September 3, 2016, 09:25 AM IST മുംബൈ: അറുപതാം വാർഷികാഘോഷത്തിന്റെ ഭാഗമായി, സർക്കാർ ഉടമസ്ഥതയിലുള്ള ലൈഫ് ഇൻഷുറൻസ് കോർപറേഷൻ പോളിസി ഉടമകൾക്ക് ഒറ്റത്തവണ ബോണസ് നൽകുന്നു. ആയിരം രൂപയ്ക്ക് അഞ്ചു രൂപ മുതൽ 60 രൂപ വരെ ബോണസ് നൽകാനാണ് തീരുമാനം. 29 കോടി പോളിസി ഉടമകൾക്കും 12 ലക്ഷം ഗ്രൂപ്പ് പോളിസി ഉടമകൾക്കും ഇതിന്റെ പ്രയോജന ലഭിക്കും. ഒരു ലക്ഷം രൂപയുടെ ഉറപ്പായ പോളിസി ഉള്ളയാൾക്ക് 500 രൂപ മുതൽ ലഭിക്കും. പോളിസിയുടെ കാലാവധി അനുസരിച്ച് ബോണസ് വ്യത്യാസപ്പെട്ടിരിക്കും. തീരാറായ പോളിസിയാണെങ്കിൽ ബോണസും കൂടും. ഒരു ലക്ഷം രൂപയ്ക്ക് പരമാവധി 6000 രൂപയാണ് ലഭിക്കുക. ഈ വർഷം മാർച്ച് 31 നും സപ്തംബർ ഒന്നിനും ഇടയിൽ സജീവമായിട്ടുള്ള പോളിസികൾക്കേ ബോണസ് കിട്ടൂ. മാർച്ച് 31 ന് ലാപ്‌സായ പോളിസികൾ പുതുക്കിയാലും ബോണസ് നേടാം. 1986 മാർച്ച് 31-നകം തുടങ്ങിയ പോളിസികൾക്കാണ് ഒരു ലക്ഷം രൂപയുടെ പരമാവധി ബോണസായ 6,000 രൂപ ലഭിക്കുക. 2015 മാർച്ച് 31-നകമുള്ള പോളിസികൾക്കാണ് കുറഞ്ഞ ബോണസിന് അർഹത. പഴയ പോളിസികൾക്ക് ഓരോ അഞ്ച്‌ വർഷത്തിനും ബോണസിൽ 500 രൂപ വീതം കൂടും. അതായത് 2011 ഏപ്രിലിൽ തുടങ്ങിയ ഒരു ലക്ഷത്തിന്റെ ഉറപ്പായ പോളിസിക്ക് 2016 മാർച്ച് 31 വരെയുള്ള കണക്കനുസരിച്ച് 1000 രൂപ ലഭിക്കും. എൽ.ഐ.സി.യുടെ നയമനുസരിച്ച് ലാഭത്തിന്റെ 95 ശതമാനവും പോളിസി ഉടമകൾക്കായി വീതിച്ചു നൽകും. ബാക്കി സർക്കാറിനുള്ളതാണ്. 2014-15 സാമ്പത്തിക വർഷം 34,283 കോടി രൂപയാണ് പോളിസി ഉടമകൾക്ക് ബോണസായി നൽകിയത്. © Copyright Mathrubhumi 2016. All rights reserved.

എൽ.ഐ.സി പോളിസിഉടമകൾക്ക് ഒറ്റത്തവണ ബോണസ്


കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ലഭിക്കുന്ന മെച്യൂരിറ്റി തുകയോട് ചേര്‍ത്താണ് ഈ ബോണസ് ലഭിക്കുക.
September 3, 2016, 09:25 AM IST

മുംബൈ: അറുപതാം വാർഷികാഘോഷത്തിന്റെ ഭാഗമായി, സർക്കാർ ഉടമസ്ഥതയിലുള്ള ലൈഫ് ഇൻഷുറൻസ് കോർപറേഷൻ പോളിസി ഉടമകൾക്ക് ഒറ്റത്തവണ ബോണസ് നൽകുന്നു.

ആയിരം രൂപയ്ക്ക് അഞ്ചു രൂപ മുതൽ 60 രൂപ വരെ ബോണസ് നൽകാനാണ് തീരുമാനം. 29 കോടി പോളിസി ഉടമകൾക്കും 12 ലക്ഷം ഗ്രൂപ്പ് പോളിസി ഉടമകൾക്കും ഇതിന്റെ പ്രയോജന ലഭിക്കും.

ഒരു ലക്ഷം രൂപയുടെ ഉറപ്പായ പോളിസി ഉള്ളയാൾക്ക് 500 രൂപ മുതൽ ലഭിക്കും. പോളിസിയുടെ കാലാവധി അനുസരിച്ച് ബോണസ് വ്യത്യാസപ്പെട്ടിരിക്കും. തീരാറായ പോളിസിയാണെങ്കിൽ ബോണസും കൂടും. ഒരു ലക്ഷം രൂപയ്ക്ക് പരമാവധി 6000 രൂപയാണ് ലഭിക്കുക.

ഈ വർഷം മാർച്ച് 31 നും സപ്തംബർ ഒന്നിനും ഇടയിൽ സജീവമായിട്ടുള്ള പോളിസികൾക്കേ ബോണസ് കിട്ടൂ. മാർച്ച് 31 ന് ലാപ്‌സായ പോളിസികൾ പുതുക്കിയാലും ബോണസ് നേടാം. 1986 മാർച്ച് 31-നകം തുടങ്ങിയ പോളിസികൾക്കാണ് ഒരു ലക്ഷം രൂപയുടെ പരമാവധി ബോണസായ 6,000 രൂപ ലഭിക്കുക. 2015 മാർച്ച് 31-നകമുള്ള പോളിസികൾക്കാണ് കുറഞ്ഞ ബോണസിന് അർഹത.

പഴയ പോളിസികൾക്ക് ഓരോ അഞ്ച്‌ വർഷത്തിനും ബോണസിൽ 500 രൂപ വീതം കൂടും. അതായത് 2011 ഏപ്രിലിൽ തുടങ്ങിയ ഒരു ലക്ഷത്തിന്റെ ഉറപ്പായ പോളിസിക്ക് 2016 മാർച്ച് 31 വരെയുള്ള കണക്കനുസരിച്ച് 1000 രൂപ ലഭിക്കും.

എൽ.ഐ.സി.യുടെ നയമനുസരിച്ച് ലാഭത്തിന്റെ 95 ശതമാനവും പോളിസി ഉടമകൾക്കായി വീതിച്ചു നൽകും. ബാക്കി സർക്കാറിനുള്ളതാണ്. 2014-15 സാമ്പത്തിക വർഷം 34,283 കോടി രൂപയാണ് പോളിസി ഉടമകൾക്ക് ബോണസായി നൽകിയത്.

No comments :

Post a Comment