
മൊബൈല്‍ കടകളിലെ സൗദിവല്‍ക്കരണം: മലയാളികള്‍ കൂട്ടത്തോടെ നാട്ടിലേക്ക്
ത്വായിഫില്‍ മൊബൈല്‍ കടകളില്‍ ജോലി ചെയ്യുന്നവരില്‍ നല്ലൊരു ശതമാനവും മലയാളികളാണ്. പുതിയ നിയമം കൂടുതല്‍ ബാധിക്കുന്നത് മലയാളികളെയാണ്.
September 2, 2016, 02:12 PM ISTത്വായിഫ്: മൊബൈല്‍ കടകളില്‍ ശനിയാഴ്ചമുതല്‍ നൂറ് ശതമാനം സ്വദേശിവത്ക്കരണം ആരംഭിക്കാനിരിക്കെ ത്വായിഫ് പ്രവശ്യയിലെ മൊബൈല്‍ ഷോപ്പുകളില്‍ ജോലി നോക്കുന്ന മലയാളികളില്‍ ഭൂരിഭാഗം പേരും അവധിക്ക് നാട്ടിലേക്ക് മടങ്ങനുള്ള ഒരുക്കത്തിലാണ്.
ഇതിനകം നാട്ടില്‍ പോയവരില്‍ പലരും സപ്തംബറിന് ശേഷമുള്ള സാഹചര്യമെന്താണന്ന് വ്യക്തമായതിന് ശേഷം തിരിച്ചു വരാമെന്ന കണക്കു കൂട്ടലിലാണ് പലരും നാടു പിടിച്ചിരിക്കുന്നത്. മറ്റ് ചിലര്‍ പുതിയ മേഘലയിലേക്ക് ജോലിതേടിപോയി.
ത്വായിഫില്‍ മൊബൈല്‍ കടകളില്‍ ജോലി ചെയ്യുന്നവരില്‍ നല്ലൊരു ശതമാനവും മലയാളികളാണ്. പുതിയ നിയമം കൂടുതല്‍ ബാധിക്കുന്നത് മലയാളികളെയാണ്. ശനിയാഴ്ച മുതല്‍ മൊബൈല്‍ ഷോപ്പുകളില്‍ വിദേശ ജോലിക്കാരെ കാണാന്‍ പാടില്ലെന്നാണ് ഉത്തരവ്. വെള്ളിയും ശനിയും വരാന്ത്യ അവധികളായതിനാല്‍ ഞായറാഴ്ച മുതലാണ് മൊബൈല്‍ കടകളില്‍ ഊര്‍ജിതമായ പരിശോധനകള്‍ ആരംഭിക്കുക.
സമ്പൂര്‍ണ സൗദിവല്‍ക്കരണം നടപ്പാക്കുന്നതിന് കൂടൂതല്‍ സാവകാശം അനുവദിച്ചേക്കുമെന്നള്ള ചെറിയ പ്രതീക്ഷകള്‍ മലായാളി സമൂഹത്തിന്റെ ഇടയില്‍ നിലനിന്നിരുന്നത്, കഴിഞ്ഞ ദിവസങ്ങളില്‍ തൊഴില്‍ മന്ത്രാലയത്തിന്റെ ആവര്‍ത്തിച്ചുള്ള ഉത്തരവുകളും മുന്നറിയിപ്പുകളും വന്നതോടെ അവസാനിച്ചു.
ആശങ്കയുടെ കരിനിഴലാണ് പല മലയാളികളുടെ മുഖത്തും കഴിഞ്ഞദിവസങ്ങളില്‍ കണാന്‍ കഴിഞ്ഞത്. സമ്പൂര്‍ണ സൗദിവല്‍ക്കരണത്തിന്റെ തീരുമാനം ലംഘിച്ച് വിദേശികളെ ജോലിക്കു വെക്കുന്ന മൊബൈല്‍ കടകള്‍ക്ക് 20,000 റിയാല്‍ പിഴ ചുമത്തുമെന്ന് തൊഴില്‍, സാമൂഹിക വികസന മന്ത്രാലയ വക്താവ് ഖാലിദ് അബല്‍ ഖൈല്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിരുന്നു.
നിയമം പ്രാബല്യത്തില്‍ വരുത്തുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ അഞ്ച് മന്ത്രാലയങ്ങള്‍ സംയുക്തമായി പരിശോധിക്കും. ആഭ്യന്തരം, തൊഴില്‍, സാമൂഹിക വികസനം, ഗ്രാമീണ-നഗര വികസനകാര്യം, വാണിജ്യ നിക്ഷേപം, കമ്മ്യൂണിക്കേഷന്‍ ആന്റ് ഐ ടി എന്നീ മന്ത്രാലയങ്ങളാണ് മൊബൈല്‍ ഷോപ്പുകളില്‍ 100 ശതമാനം സ്വദേശികളെ നിയമിക്കണമെന്ന നിയമം നടപ്പാക്കുന്നത് ഉറപ്പാക്കുക. റമദാന്‍ ഒന്ന് മുതല്‍ക്ക് മൊബൈല്‍ കടകളിലെ ആകെ ജീവനക്കാരില്‍ 50 ശതമാനം സ്വദേശികളെ നിയമിക്കണമെന്ന് നിഷ്‌കര്‍ഷിച്ചിരുന്നു.
സ്വദേശി യുവതി യുവാക്കള്‍ക്ക് അനിയോജ്യമായ തൊഴില്‍മേഖലയായി മൊബൈല്‍ വില്‍പ്പന മേഖലയെ വിദഗ്ദ്ധര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് തൊഴില്‍, സാമൂഹ്യ വികസന മന്ത്രാലയം സൗദിയുടെ ചരിത്രത്തില്‍ സുപ്രധാനമെന്ന് ഗണിക്കുന്ന തീരുമാനം എടുത്തത്.
തൊഴില്‍ വകുപ്പിന്റെ പ്രഖ്യാപിത സമയം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കേ ത്വായിഫ് മൊബൈല്‍ സൂഖുകളിലെ കടകളില്‍ പലതും ആഴ്ചകള്‍ മുമ്പേ അടഞ്ഞു. ഞായറാഴ്ച മുതല്‍ കൂടുതല്‍ ഷോപ്പുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ കഴിയാതെ അടക്കേണ്ടി വരുമെന്ന് ഈ രംഗത്ത് ജോലിചെയ്യുന്ന മലയാളികള്‍ പറഞ്ഞു.
© Copyright Mathrubhumi 2016. All rights reserved.
No comments :
Post a Comment